🙏യേശുകർത്താവിനെ യെശയ്യാപ്രവാചകൻ ‘അത്ഭുതമന്ത്രി’ (9:6) എന്നു വിശേഷിപ്പിക്കുന്നു.എന്റെ സുവിശേഷജീവിതംഅത്ഭുതങ്ങളുടെ ഒരു ഘോഷയാത്രയാണ്.അവയിൽ ഇന്നും ഓർക്കുമ്പോൾ കോരിത്തരിപ്പിക്കുന്ന ഒരു അത്ഭുതമുണ്ട്.

.🙏1994 ൽ ഞാൻ കൺവൻഷൻ പ്രസംഗിക്കാൻ ദുബായിൽ പോയി.അന്ന് ഞാൻ നന്നെ ചെറുപ്പം.ദുബായ് കല്ലുമല ചർച്ച് ഓഫ് ഗോഡ്ഏഴു ദിവസത്തെ കൺവൻഷൻ ക്രമീകരിച്ചു.ദുബായ് സെന്റ് മാർട്ടിൻ ചർച്ച് ആഡിറ്റോറിയത്തിൽ ആയിരുന്നു കൺവൻഷൻ.എന്റെ ജീവിതത്തിൽ തുടർച്ചയായി ഏഴു ദിവസം പ്രസംഗിക്കുന്നആദ്യ കൺവൻഷനാണത്

.🙏മൂന്നാം ദിവസം പ്രസംഗം കഴിഞ്ഞ് ഞാൻ ഇറങ്ങി വരുമ്പോൾ നാലഞ്ചു യുവാക്കൾ എന്നെ സമീപിച്ചു.അവർ എന്നോടു പറഞ്ഞു :’അച്ചനോട് ബൈബിളിലെ ചില സംശയങ്ങൾ ചോദിക്കാനുണ്ട്.ഇവിടെ തിരക്കായതിനാൽ നമുക്ക്‌ഈ പള്ളിയുടെ പിറകിൽ ഇരുട്ടുള്ള ഭാഗത്തേക്ക്‌ മാറി നിൽക്കാം.’

ഞാൻ ഒന്നും സംശയിക്കാതെ അവർക്കൊപ്പംപള്ളിയുടെ പിറകിൽ ഇരുട്ടുള്ള ഭാഗത്തേക്ക്‌ മാറി നിന്നു.പെട്ടെന്ന് ഈ യുവാക്കളുടെ ഭാവം മാറി.അവർ എന്നെ വളഞ്ഞുനിന്ന് അസഭ്യവാക്കുകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി.പെട്ടെന്ന് അജാനബാഹുവായ ഒരു യുവാവ് എവിടെ നിന്നോ ഓടിവന്ന്അയാളുടെ അഞ്ചു വിരലുകൾ എന്റെ മുഖത്ത് ആഞ്ഞമർത്തി.അയാളുടെ മൂർച്ചയേറിയനഖങ്ങൾഎന്റെ മുഖത്ത് ചോരപ്പാടുകൾ സൃഷ്ടിച്ചു

.🙏എനിക്കു നല്ലവണ്ണം വേദനിച്ചു.എന്നിട്ടും ഞാൻ ഒരു പൊട്ടനെപ്പോലെ ഒന്നും പ്രതികരിക്കാതെ നിന്നു.യേശുവിനുവേണ്ടി സഹിക്കുന്ന ഉപദ്രവങ്ങൾക്ക് പ്രതിഫലംഉള്ളതാണല്ലോ ?അയാളും എന്നെ ഒത്തിരി ചീത്ത പറഞ്ഞു.’പ്രസംഗം അവസാനിപ്പിച്ച്നാളെ രാവിലെ സ്ഥലംകാലിയാക്കിക്കോണം’ എന്ന് എനിക്ക് അന്ത്യശാസനം നൽകി.

🙏അതു കേട്ടപ്പോൾ പരമാവധി സംയമനം പാലിച്ച് ഞാൻ പറഞ്ഞു :’ദൈവം എന്നെ ഇവിടെ അയച്ചത് സുവിശേഷം പ്രസംഗിക്കാനാണ്.എന്റെ ദൗത്യം പൂർത്തിയാക്കിയ ശേഷമേ ഞാൻ നാട്ടിലേക്ക്മടങ്ങുകയുള്ളൂ.താങ്കൾക്ക് എന്തു വേണമെങ്കിലും ചെയ്യാം.’പെട്ടെന്ന് എന്നെകാണാതെ അന്വേഷിച്ചു നടന്ന എന്റെ സ്നേഹിതർ അവരുടെഇടയിൽനിന്ന് എന്നെ രക്ഷിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയി

.🙏ഒന്നും സംഭവിക്കാത്ത മട്ടിൽബാക്കി ദിവസങ്ങളിലും ഞാൻ പ്രസംഗിച്ചു.എങ്കിലും എനിക്ക് അൽപംവേദന തോന്നി.എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ചിലർ മോശം ഭാഷയിൽഎന്നോട് സംസാരിക്കുന്നതും ഉപദ്രവിക്കുന്നതും.ഞാൻ ഇന്നുവരെ അതിനുള്ള അവസരം ഉണ്ടാക്കിയിട്ടില്ല.എങ്കിലും സുവിശേഷത്തിനുവേണ്ടി ചെറിയ ഉപദ്രവമെങ്കിലും സഹിക്കുവാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷവും അഭിമാനവും തോന്നി

.🙏അന്ന് എന്റെ മക്കൾകൊച്ചു കുട്ടികൾ ആയിരുന്നതിനാൽ ഈ വിവരം ഞാൻ സാലിയെ അറിയിച്ചില്ല.സെന്റ് പോളും മറ്റുംസഹിച്ച ഉപദ്രവങ്ങൾക്ക്മുമ്പിൽ ഈ ഉപദ്രവം ഒന്നുമില്ലെന്ന് എനിക്ക് അറിയാമായിരുന്നു.പിന്നീട് ആ യുവാക്കൾ ഫോണിലൂടെയും എന്നെ വിളിച്ച് ഭീഷണിപ്പെടുത്തി.പ്രസംഗം തുടർന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾഉണ്ടാകുമെന്ന് അറിയിച്ചു.ദൈവം പറയാതെ പ്രസംഗംനിർത്തില്ലെന്ന് ഞാൻ വിനയപൂർവം അവരെ അറിയിച്ചു

.🙏ദുബായിയിൽ നിന്ന്യുഎഇ മുഴുവനും കൺവൻഷൻ പ്രസംഗിച്ച് കുവൈറ്റ്, ദോഹ, ബഹറിൻ, മസ്കറ്റ് എന്നിവിടങ്ങളിലെസുവിശേഷപ്രസംഗങ്ങളും പൂർത്തിയാക്കി ഞാൻ നാട്ടിലേക്ക് മടക്കി.എന്റെ മുഖത്ത് നഖങ്ങൾകൊണ്ട്ചോരപ്പാട് സൃഷ്ടിച്ച സുവിശേഷവിരോധിയായ ആ യുവാവിന്റെ മുഖം എന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിരുന്നു.അയാൾ യേശുവിനെ അറിഞ്ഞിരുന്നെങ്കിൽ എന്ന് ഞാനും അതിയായിആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നു

.🙏വർഷങ്ങൾ കഴിഞ്ഞു.ഞാൻ കൊച്ചിയിൽ നിന്ന്പത്തനംതിട്ടയിൽചർച്ച് ഓഫ് ഗോഡ് സഭയുടെ കൺവൻഷനിൽ പ്രസംഗിക്കാൻ ബൈക്കിൽ പോകുകയാണ്.അന്ന് കുമ്പനാട് ഐപിസി ജനറൽ കൺവൻഷൻ നടക്കുകയാണ്.പകൽ യോഗം പിവൈപിഎ യുവജനങ്ങൾക്കു വേണ്ടി നടക്കുന്നു.വില്യം ലീ എന്ന മിഷനറിയാണ് പ്രസംഗിക്കുന്നത്.സമയം ഉള്ളതിനാൽ പകൽ യോഗത്തിന് ഞാനും കയറി

.🙏പന്തലിന്റെ ഏറ്റവും പിറകിൽ ഞാനും ഇരുന്നു.വില്യം ലീയുടെ പ്രസംഗം കഴിഞ്ഞു.ഇനി സമാപന ആരാധനയാണ്.വില്യം ലീ തന്നെയാണ് അതിനും നേതൃത്വം കൊടുക്കുന്നത്.യുവജനങ്ങൾ അന്യഭാഷ പറഞ്ഞ് ആത്മാവിൽ നൃത്തംചെയ്ത് ആരാധിക്കാൻ തുടങ്ങി.ഞാൻ നോക്കുമ്പോൾ ഒരു യുവാവ് ഉച്ചത്തിൽ അന്യഭാഷ പറഞ്ഞ് ഉയരത്തിൽ തുള്ളിച്ചാടി ആരാധിക്കുന്നു

.🙏അടുത്തു നിൽക്കുന്നവരെ കൈകൊണ്ട് തട്ടിത്തെറിപ്പിച്ചാണ് അദ്ദേഹത്തിന്റെ ആരാധന.അതുകണ്ട് എനിക്ക് ഏറെ കൗതുകം തോന്നി.അത്രയും ആവേശത്തോടെ ആരാധിക്കുന്ന ഒരു യുവാവിനെ ഞാൻ ആദ്യം കാണുകയായിരുന്നു.അയാൾ ആരാണെന്ന്അറിയാൻ വേണ്ടി ഞാൻ മുന്നോട്ടു കയറി അയാളെ നോക്കി

.🙏എവിടെയോ കണ്ട് നല്ല പരിചയമുള്ള മുഖം.പക്ഷെ എത്ര ആലോചിച്ചിട്ടും ആളെ പിടി കിട്ടുന്നില്ല.പല സ്ഥലങ്ങളിൽ പോകുന്നതല്ലേ, പലരെയും പരിചയപ്പെടുന്നതല്ലേ,അവരിൽ ആരെങ്കിലുമായിരിക്കും എന്നു കരുതി ആ വിഷയം ഞാൻ വിട്ടുകളയാൻ ശ്രമിച്ചു.പക്ഷെ ആ മുഖം എന്റെ മനസിൽ നിന്നു മായുന്നില്ല.ഞാൻ പിറകിൽ പോയിരുന്നു ഓർമയിൽ വീണ്ടും വീണ്ടും ആ മുഖം പരതി.പെട്ടെന്ന് എന്റെ ഓർമ തെളിഞ്ഞു.എനിക്ക് ആളെ പിടികിട്ടി.’യുറേക്ക’ (found it) എന്ന് ഉള്ളിൽ പറഞ്ഞുകൊണ്ട് ഞാൻ സന്തോഷത്തോടെ ചാടിയെണീറ്റു.1994 ൽ ദുബായിയിൽ വച്ച് എന്റെ മുഖത്ത് നഖപ്പാടുകൾ വീഴ്ത്തിയ സുവിശേഷവിരോധിയായയുവാവിനെ കുമ്പനാട്ജനറൽ കൺവൻഷൻ പന്തലിൽ എന്നെ മുന്നിലിട്ട് യേശുകർത്താവ് തുള്ളിച്ചാടിക്കുന്നു.ഓടിച്ചെന്ന് പിന്നിലൂടെഅയാളെ ഉറുപ്പടങ്കം ഒന്നു കെട്ടിപ്പിടിച്ചാലോ എന്നു ഞാൻ ഓർത്തു

.🙏പിന്നീട് ഓർത്തു. അപ്രതീക്ഷിതമായ നടപടിയിൽ അയാൾ പേടിച്ചുപോയാലോ ?എങ്കിലും വർഷങ്ങൾക്കു ശേഷമുള്ള ഈ അപൂർവസമാഗമംഅൽപം കൗതുകകരമാക്കാൻ ഞാൻ തീരുമാനിച്ചു.ഞാൻ ആ യുവാവിന്റെ തൊട്ടുപിറകിൽ പോയി നിന്നു.ആരാധന കഴിഞ്ഞ് അയാൾതിരിഞ്ഞു നോക്കുമ്പോൾ അയാളുടെകണ്ണുകൾ എന്റെ കണ്ണുകളിൽ തറച്ചുനിൽക്കുന്നആംഗിളിലാണു ഞാൻ നിന്നത്.അദ്ദേഹം ഇതൊന്നും അറിയാതെ ആരാധിക്കുകയാണ്

.🙏ആരാധന തീർന്നു.വില്യം ലീ ആശീർവാദം പറഞ്ഞു.എന്റെ ചങ്ക് പടപടാ മിടിക്കുകയാണ്.യുവാവ് ടവൽകൊണ്ട് മുഖത്തെവിയർപ്പ് തുടച്ചു.അതിനുശേഷം പിറകിലേക്കു തിരിഞ്ഞു.അദ്ദേഹത്തിന്റെ കണ്ണുകൾഎന്റെ കണ്ണുകളിൽ തറച്ചുനിന്നു.എത്രനേരം ആ കണ്ണുകൾ എന്റെ കണ്ണുകളിൽ ഉടക്കിനിന്നെന്ന് എനിക്കറിയില്ല.അയാൾ എന്നെ നോക്കിയ ആ നോട്ടമുണ്ടല്ലോ,അത് നിത്യതയിൽ ചെന്നാൽപ്പോലുംഞാൻ മറക്കില്ല

.🙏പൊട്ടിക്കരഞ്ഞുകൊണ്ട്‌ അയാൾഎന്നോട് മാപ്പിരന്നു.ഒരു തവണയല്ല, ആയിരം തവണ.അയാളുടെ കണ്ണീർക്കണങ്ങൾഎന്റെ ജൂബയിലും നനവുണ്ടാക്കി.എന്റെ യേശുകർത്താവിനെ ‘അത്ഭുതമന്ത്രി’യെന്ന്യെശയ്യാവ്‌ പ്രവാചകൻ വിശേഷിപ്പിച്ചത് എന്തുകൊണ്ടാണെന്ന്എനിക്ക് വ്യക്‌തമായി.യേശുവേ നന്ദി, യേശുവേ സ്തോത്രം.

Middleeast Christian Youth Ministries