തിരുവനന്തപുരം: ദൈവദാസൻ ആർച്ചുബിഷപ് മാർ ഈവാനിയോസിൻ്റെ 68-)0 ഓർമ്മ പെരുന്നാൾ പട്ടം സെൻ്റ മേരീസ് കത്തീഡ്രലിൽ ആരംഭിച്ചു. ആദ്യ ദിവസമായ ജൂലൈ 1 വൈകിട്ട് 5 മണിക്ക് മേജർ ആർച്ചുബിഷപ് ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ വി. കുർബാനയും തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥനയുംനടന്നു .
മലങ്കര സഭയിലെ നവോത്ഥാനത്തിൻ്റെ പ്രചാരകനും പ്രചോദകനും പ്രണേതാവുമാണ് ദൈവദാസൻ മാർ ഈവാനിയോസെന്ന് കുർബാന മദ്ധ്യേ കാതോലിക്കാ ബാവാ പറഞ്ഞു. ആയിര കണക്കിന് കുടുംബങ്ങളെ ദൈവസമ്പാദനത്തിന് പ്രേരിപ്പിക്കുവാൻ മാർ ഈവാനിയോസിന് കഴിഞ്ഞു. തുടർന്ന് കബറിൽ ധൂപ പ്രാർത്ഥന നടന്നു. കോവിഡ് മാനദണ്ഡമനുസരിച്ചു ജൂലൈ 15 വരെ എല്ലാ ദിവസവും വൈകിട്ട് 5ന് കത്തീഡ്രലിൽ കുർബാനയും തുടർന്ന് കബറിൽ അനുസ്മരണ പ്രാർത്ഥനയും നടക്കും.