ഒരു വ്യക്തിയെ സംബന്ധിച്ച് തൻ്റെ കരിയർ മാറ്റം എറ്റവും ചലഞ്ചായ തിരുമാനമാണ്.

സാധാരണ അഭിഭാഷകർ, തങ്ങളുടെ ജീവിതത്തിലുള്ള അനശ്ചിതത്തെ നേരിടാൻ തികച്ചും സുരക്ഷിതമായി വിവാഹം കഴിക്കുമ്പോൾ മറ്റ്‌ പ്രൊഫഷൻകാരെ തെരഞ്ഞെടുക്കും. അങ്ങനെ തെരഞ്ഞെടുക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അദ്ധ്യാപക വിഭാഗം.


ഞാൻ വിവാഹം കഴിച്ചത് ഒരു പ്ലസ്ടു അദ്ധ്യാപികയായ ജോസ്‌മി പി. തോമസിനെയാണ് . SET പാസായ Msc ഫിസിക്സ്കാരി. ആദ്യ കുട്ടിയായ ശേഷം ലീവ് എടുത്ത് പിന്നിട് മൂന്ന് കുട്ടികൾക്ക് കൂടി ജന്മം കൊടുത്തു.

നീണ്ട ഇടവേളക്ക് ശേഷം തിരികെ അദ്ധ്യാപനത്തിലേക്ക് തിരിയാൻ ചിന്തിച്ചപ്പോൾ, ഞാൻ അവളോട് ചോദിച്ചു. “ഒരു അദ്ധ്യാപികയായി തൻ്റെ ജീവിതം ഒരു മതിൽകെട്ടിനുള്ളിൽ ഒതുക്കണോ, അതോ നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമായി മാറുന്ന ഒരു അഭിഭാഷകയായി ചരിത്രത്തിൻ്റെ ഭാഗമാകണോ ?” ഈ ചോദ്യം അവൾക്ക് ഒരു കൺഫ്യൂഷൻ ആയിരുന്നു.


അദ്ധ്യാപകർ ഒരു തലമുറയെ വളർത്തി എടുത്ത് നന്മയിലേക്ക് നയിച്ച് നിശബ്ദമായി കടന്ന് പോകുന്നവർ, ചരിത്രത്തിൽ പേരെടുത്ത് ഓർത്തിരിക്കുന്ന അധ്യാപകർ വിരളിലെണ്ണാവുന്നവർ.


എന്നാൽ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതി ചേർക്കപ്പെട്ട അഭിഭാഷകർ ഏറെയുണ്ട്. ഏത് പ്രതിസന്ധികളേയും നേരിടാൻ കഴിയുന്നവർ. നിയമത്തെ നൂലിഴകീറി തങ്ങളുടെ വാദത്തെ വിജയിപ്പിച്ച് നീതിയുടെ കാവലാൾ ആകുന്നവർ.


അദ്ധ്യാപകരുടെ സാധ്യതകൾ അവർണ്ണനീയമെങ്കിലും പരിമിതമാണ്, റിട്ടയർമെൻ്റ് ഉണ്ട്. അഭിഭാഷകരുടേത് കടലുപോലെ അനന്ത സാധ്യതകളും, റിട്ടയർമെൻ്റുമില്ല.
ജീവിതത്തിലെ നാനാതുറകളിലുള്ളവർ ഒരു പോലെ സമീപിക്കുന്നവർ.

പൊതു സമൂഹത്തിലെ തികഞ്ഞ സ്വീകാര്യത, അങ്ങനെയേറെ കാര്യങ്ങൾ.
അങ്ങനെ എൻ്റെ വാക്കുകളെ അവൾ ഉൾകൊണ്ടു LLB പഠനം വിജയകരമായി പൂർത്തിയാക്കി.

ഒരുപാട് എതിർപ്പുകളെയും ആക്ഷേപങ്ങളേയും അതിജീവിച്ച് ധീരതയോടെ വിജയിച്ചു. ഇനി ഒരുമിച്ച് സമൂഹത്തിൽ നീതിയുടെ കാവലാൾ ആകാൻ തയ്യാറാകുന്നു.


അഭിഭാഷകവൃത്തി പരിപാവനവും, രാജകീയവുമായ മേഖലയാണ്‌. ഒരു അഭിഭാഷകൻ എത്രത്തോളം ആത്മാർത്ഥമായി ഈ തൊഴിലിനെ സ്നേഹിക്കുന്നോ, തിരിച്ച് നൂറിരട്ടിയായി തിരിച്ച് സ്നേഹിക്കുന്ന മറ്റ് മേഖലകൾ ഇല്ല. അതാണ് ഇതിൻ്റെ ഒരു ഹൈലൈറ്റ്.

അഡ്വ. ജോസ്‌മി പി. തോമസ്


എൻ്റെ നല്ല പകുതി അഡ്വ. ജോസ്മി പി. തോമസിന് ആശംസകൾ ആശംസകൾ.

അഡ്വ .ഡാൽബി ഇമ്മാനുവൽ

നിങ്ങൾ വിട്ടുപോയത്