1. പ്രസംഗകന് മഹത്വം ലഭിക്കുന്ന വിധത്തിൽ ഫോട്ടോകളും മറ്റും വച്ചു വ്യാപകമായി പരസ്യം ചെയ്യുക.
2. അത്ഭുതം, രോഗശാന്തി തുടങ്ങിയവ നടക്കാൻ പോകുന്നു എന്നു കൊട്ടിഘോഷിക്കുക.
3. മിറക്കിൾ ക്രൂസേഡ്, അത്ഭുതങ്ങളുടെ ദിനരാത്രങ്ങൾ എന്നൊക്കെ കൺവൻഷനുകളെ വിശേഷിപ്പിക്കുക.
4. ഭൗതീക അനുഗ്രഹങ്ങൾക്ക് അമിത പ്രാധാന്യം കൊടുത്തു പരസ്യം നടത്തുകയും പ്രസംഗിക്കുകയും ചെയ്യുക.
5. രോഗശാന്തി, കൺവൻഷന്റെ മുഖ്യ പരിപാടിയാക്കുക. അതിനായി വളരെ സമയം മാറ്റിവയ്ക്കുക.
6. രോഗശാന്തി ലഭിച്ചു എന്ന് അവകാശപ്പെടുന്നവരേക്കൊണ്ടു സാക്ഷ്യം പറയിക്കുക.
7. മറ്റെങ്ങും കിട്ടാത്തതൊക്കെയാണ് തങ്ങളുടെ യോഗത്തിൽ പങ്കെടുക്കുന്നവർക്കു ലഭിക്കുക എന്നു പ്രചരിപ്പിക്കുക.
(കണ്ടതും, കേട്ടതും, ശ്രദ്ധിച്ചതും, കാണാതെ പോകാൻ പാടില്ലാത്തതും – തയ്യാറാക്കിയത്ഡോ. ചാക്കോച്ചൻ ഞാവള്ളിൽ)
Anto Lazar Puthur