കാഞ്ഞിരപ്പള്ളി .കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ” മദർ തെരേസയോടൊപ്പം….. യൂത്ത് വാക്ക് ” പ്രോഗ്രാമിന്റെ ലോഗോ പ്രകാശനം ചെയ്തു.
കാഞ്ഞിരപ്പള്ളി രൂപത കേന്ദ്രത്തിൽ നടന്ന യൂത്ത് കൗൺസിൽ നേതൃയോഗത്തിൽ മാർ. ജോസ് പുളിക്കൽ പിതാവാണ് ലോഗോ പ്രകാശനം ചെയ്തത്. മദർ തെരേസയുടെ ജന്മദിനമായ ആഗസ്റ്റ് 26 തീയതി മുതൽ മരണദിവസമായ സെപ്റ്റംബർ 5 വരെയുള്ള പത്ത് ദിവസമാണ് “മദർ തെരേസ യോടൊപ്പം…. യൂത്ത് വാക്ക് ” എന്ന പേരിൽ ദശദിനകാരുണ്യോത്സവം നടത്തപ്പെടുന്നത്.
സീറോ മലബാർ സഭയിലെ രൂപതകളിലെ തെരഞ്ഞെടുക്കപ്പെട്ട 105 ജീവകാരുണ്യ സ്ഥാപനങ്ങളിൽ കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ അംഗങ്ങൾ പ്രസ്തുത ദിവസങ്ങളിൽ സന്ദർശനം നടത്തുകയും സഹായ സഹകരണങ്ങൾ വിതരണം ചെയ്യുകയും ജീവകാരുണ്യ സ്ഥാപനങ്ങളിൽ ശുശ്രൂഷ ചെയ്യുന്നവരെ ആദരിക്കുകയും ചെയ്യും.
യൂത്ത് കൗൺസിൽ ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ തുടർച്ചയായ രണ്ടാം വർഷമാണ് “മദർ തെരേസയോടൊപ്പം.. യൂത്ത് വോക്ക് ” നടത്തപ്പെടുന്നത്.