ന്യൂഡൽഹി ജന്ദർമന്ദിർ – ൽ കെ എൽ സി എ യുടെ നേതൃത്വത്തിൽ നടന്ന മണിപ്പൂർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്തു.
എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സമാപന സന്ദേശം നൽകി.
കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പ്രവർത്തകർ പങ്കെടുത്തു.
ഈ ചരിത്രസമ്മേളനത്തിൽ പങ്കെടുക്കാൻ സാധിച്ചതിലും ജീവനാദത്തിന് വേണ്ടി തത്സമയം റിപ്പോർട്ട് ചെയ്യാൻ അവസരം ലഭിച്ചതിലും അഭിമാനമുണ്ട്.
മണിപ്പൂരിൽ സമാധാനം പുലരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Sibi Joy