അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം മത്സരം

എറണാകുളം: കെയ്‌റോസ് മീഡിയായും ജോസ്‌റെയ്‌നി ഫൗണ്ടേഷനും സംയുക്തമായി Resilient Faith എന്ന പേരില്‍ ഒരു ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.

മസ്തിഷ്‌ക ട്യൂമറിന്റെ സമയത്തും ചുറ്റുമുള്ളവരിലേക്ക് ദൈവസ്‌നേഹം പകര്‍ന്നുകൊണ്ട് തന്റെ യുവത്വം ഉജ്ജ്വലമാക്കി കടന്നുപോയ ജോസ് റെയ്‌നിയുടെ സ്മരണയിലാണ് മത്സരം നടത്തുന്നത്. അതിനാല്‍ തന്നെ പോസിറ്റിവിറ്റിയുടെ കണ്ണുകളിലൂടെ ലോകത്തെ കാണാന്‍ പ്രേരിപ്പിക്കുന്ന ക്രിയേറ്റിവിറ്റികളാണ് ഈ മത്സരത്തില്‍ ക്ഷണിക്കുന്നത്.

രജിസ്‌ട്രേഷന്‍ ജൂലൈ 15 വരെയാണ്. രജിസ്‌ട്രേഷന്‍ ഫീസ് 500/ രൂപ. ഏറ്റവും മികച്ച ഷോര്‍ട്ട് ഫിലിമിന് 75,000/ രൂപ സമ്മാനം.

മറ്റു മികച്ച ഷോര്‍ട്ട് ഫിലിമുകള്‍ക്കും ക്യാഷ് അവാര്‍ഡുകള്‍ ഉണ്ടായിരിക്കും. ആകെ രണ്ട് ലക്ഷം (2,00,000) രൂപയുടെ ക്യാഷ് അവാര്‍ഡുകള്‍.

ഷോര്‍ട്ട് ഫിലിം ആഗസ്റ്റ് 31ന് മുന്‍പായി അയച്ചുതരേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് – +91 8221886095, +91 9562036234
Email; resilientfaith@jykairosmedia.com

നിങ്ങൾ വിട്ടുപോയത്

What do you like about this page?

0 / 400