കൊച്ചി:കൊച്ചുകുട്ടികളുടെ ജീവൻ അടക്കം തെരുവിൽ അലയുന്ന നായ്ക്കളുടെ ആക്രമത്തിൽ നഷ്ടപ്പെടുമ്പോൾ മനുഷ്യസ്നേഹികൾക്കെല്ലാം വലിയ ആശങ്കയുണ്ടെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി.

ആരോഗ്യപരിപാല നത്തിന്റെയും സാമൂഹ്യ വികസനത്തിന്റെയും ടുറിസത്തിന്റെയും പേരിൽഒക്കെ അന്തർദേശിയ തലത്തിൽ മികവിന്റെ സന്ദേശങ്ങളും പ്രചരണവും നടക്കുമ്പോൾ തന്നെ തെരുവിൽ കൂട്ടമായി അലയുന്ന നായ്ക്കൾ ആക്രമിച്ചു മനുഷ്യജീവൻ നഷ്ട്ടപെടുമ്പോൾ നാടിന്റെ സത്പേരിനു കളങ്കം വരുത്തുകയാണ്.

തെരുവോരങ്ങളിൽ അലഞ്ഞുതിരിയുന്ന മുഴുവൻ നായ്ക്കളെയും സമയബന്ധിതമായി വന്ധികരിച്ചു സംരക്ഷണകേന്ദ്രത്തിൽ എത്തിക്കുവാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു


