ജൂൺ മാസം ഏഴാം തിയതി നടന്ന പൊതു കൂടി കാഴ്ചക്ക് ശേഷമാണ് പാപ്പ കുടലിലെ ഒരു ഓപ്പറേഷന് വേണ്ടി റോമിലെ ജെമെല്ലി ആശുപതിയിലേക്ക് ഉച്ചയോടെ പോകും എന്ന കാര്യം അറിയിച്ചത്.
ഓപ്പറേഷന് ശേഷം ഏതാനും ദിവസങ്ങൾ ആശുപത്രിയിൽ ചിലവഴിച്ചേ തിരികെയെത്തൂ എന്നാണ് വത്തിക്കാനിലെ ബ്യൂറോ അറിയിച്ചത്.
ഇന്നലെ പാപ്പ ചെക്കപ്പുകൾക്കായി ആശുപത്രിയിൽ പോയിരുന്നു. ഹെർണിയ മൂലം 86 വയസുള്ള ഫ്രാൻസിസ് പാപ്പ ഈ ദിവസങ്ങളിൽ അതീവ വേദന അനുഭവിക്കുന്നുണ്ടായിരുന്നു. 2021 ജൂലൈ മാസത്തിൽ കുടൽ ശസ്ത്രക്രിയക്കായി 11 ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞിരുന്നു.
ഈ ഓപ്പറേഷന് ശേഷം പാപ്പ പൂർണ്ണമായും ആരോഗ്യവാനായി തിരികെയെത്തും എന്ന് ഡോക്ടർമാർ പറഞ്ഞു എന്നാണ് വത്തിക്കാനിൽ നിന്ന് അറിയിച്ചത്.
പാപ്പയുമായ പൊതു കൂടികാഴ്ച്ചയിൽ പങ്കെടുത്തവരെല്ലാം പാപ്പക്ക് വേണ്ടി പ്രാർത്ഥിച്ചാണ് വത്തിക്കാൻ ചത്വരത്തിൽ നിന്ന് തിരികെ പോയത് എന്ന് റോമിൽ ഉപരിപഠനം നടത്തുന്ന മലയാളി വൈദികനായ ഫാദർ ഷിബിൻ കാരിക്കൂട്ടത്തിൽ പറഞ്ഞു
.ഫാ. ജിയോ തരകൻ