1. മകളെ , പണം നേടുന്നത് പുരുഷന്മാർ മാത്രമല്ല. അത് ജെൻഡറിനെ ആശ്രയിച്ചല്ല. ഒരു പുരുഷനെ പോലെ തന്നെ പണം കണ്ടെത്താനും അവനെക്കാൾ കൂടുതൽ നേടാനും നിനക്ക് സാധിക്കും.

2. മകളെ , പണം നേടാൻ പുറം ലോകത്ത് ബുദ്ധികൊണ്ടും ദൈവം തന്ന കഴിവുകൾ കൊണ്ടും കഠിനാധ്വാനം ചെയ്യണം. ഒരിക്കലും ശരീരമോ ശരീര സൗന്ദര്യമോ വിറ്റിട്ടാക്കരുത്.
3. മകളേ, ധനവാനായ പുരുഷനുമായി വിവാഹം കഴിക്കാൻ പ്രാർത്ഥിക്കേണ്ടതില്ല, ധനികയായി വളരാൻ പ്രവർത്തിക്കുകയാണ് ചെയ്യേണ്ടത്.
4. ഒരു നല്ല പൊസിഷനിലുള്ള വ്യക്തിയെ വിവാഹം കഴിക്കുകയല്ല നീ ആ പൊസിഷനിൽ എത്താൻ ശ്രമിക്കുക.
5. മകളെ , പുരുഷന്മാരെ പിന്തുടരാൻ ശ്രമിക്കേണ്ട, നിനക്ക് നല്ല ലക്ഷ്യം ഉണ്ടാകണം അതിനായി പരിശ്രമിക്കണം, അപ്പോൾ നല്ല പുരുഷന്മാർ നിന്നേ തേടിയെത്തും.
6. മകളെ , ദൈവത്തോടുള്ള സ്നേഹം ഒരു നിമിഷം പോലും ആർക്കുവേണ്ടിയും ത്യജിക്കരുത്.

7. മകളെ , ഇന്റർനെറ്റ് ഒരിക്കലും മറക്കുകയോ, പൊറുക്കുകയോ ക്ഷമിക്കുകയോ ചെയ്യുന്നില്ല. ഓർക്കൂ, ഇന്നത്തെ മോശം പോസ്റ്റുകൾ നാളെ നിങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങളായി മാറും.
8. മകളെ , സമയം ആരെയും ഒരിക്കലും കാത്തിരിക്കില്ല. ഒരു മണ്ടൻ ആളിനൊപ്പം സമയം പാഴാക്കികളയരുത്.
9. മകളെ , ജീവിതത്തിൽ നാം മറ്റുള്ളവർക്കും പ്രകൃതിക്കും എന്ത് നൽകുന്നുവോ, അതാണ് തിരികെ ലഭിക്കുന്നത്.

10. മകളെ , സൗന്ദര്യം നഗ്നതയിൽ അല്ല, മാന്യമായ വസ്ത്രധാരണത്തിലാണ്
11. മകളെ , വിവാഹിതരായ പുരുഷന്മാർ സ്നേഹിക്കുന്നു എന്ന് തോന്നിക്കാമെങ്കിലും, അവർ യഥാർത്ഥത്തിൽ ലൈംഗിക ആവശ്യങ്ങൾക്കായാണ് നിന്നെ കാണുന്നത്.
12. മകളെ , ദൈവത്തെ നിന്റെ ഏറ്റവും നല്ല സുഹൃത്ത് ആയി നിലനിർത്തുക, എപ്പോഴും അവനെ ആശ്രയിക്കുക.
13. മകളെ , ബുദ്ധിയില്ലാത്ത സൗന്ദര്യം ഒരു അലങ്കരിക്കപ്പെട്ട പന്നിക്ക് സമമാണ്.

14. മകളെ , സ്വയം വിശ്വസിക്കുക. നീ കഴിവുള്ളവളാണ്.
15. മകളെ , അലക്ഷ്യമുള്ള പെൺകുട്ടി ആകരുത്; ഇത് നിന്റെ ഭാവിയും ലക്ഷ്യവും നശിപ്പിക്കും.
16. മകളെ , സമയം വേഗത്തിലും മുന്നോട്ട് പോകുന്നു. പാഴാക്കാതെ ഇപ്പോൾ തന്നെ പ്രവർത്തനമാരംഭിക്കുക.
17. മകളെ , സ്വന്തം വരുമാന സ്രോതസ്സുകൾ ഉണ്ടാക്കുക.
18. മകളെ, നിന്റെ ശരീരം വിൽക്കുന്നതിന് അല്ല; അത് വിവാഹശേഷം ഒരു യോഗ്യനായ പുരുഷനുവേണ്ടി സംരക്ഷിക്കുക.
19. മകളെ , പരാജയം ഒരു അവസാനമല്ല, മറിച്ചു പുതിയ തുടക്കമാണ്.
20. മകളെ , നീ ധൈര്യമായി ശ്രമിക്കുകയാണെങ്കിൽ അപ്രാപ്യമായ ഉയരങ്ങളെത്താൻ കഴിയും.

21. മകളെ , വിവാഹനിശ്ചയം വിവാഹമല്ല. ചുവപ്പു പതാകകൾ കണ്ടാൽ, അപകട സൂചന കണ്ടാൽ അത് ഉപേക്ഷിക്കാം.
22. മകളെ , നീ സുന്ദരിയാണെന്ന് ഒരാൾ പറഞ്ഞാൽ, “എന്റെ അച്ഛൻ എന്നോട് ഇതിനകം പറഞ്ഞിട്ടുണ്ട്,” എന്ന് പറയുക.
23. മകളെ , വിവാഹം വിവാഹചടങ്ങിനെക്കാൾ പ്രധാനമാണ്.

24. മകളെ , വിവാഹത്തിന് സ്നേഹം മാത്രം പോര; പ്രതിബദ്ധത, വിശ്വസ്തത, സംതൃപ്തി എന്നിവയും വേണം.
25. മകളേ, മനോഭാവം സൗന്ദര്യത്തെക്കാൾ ശക്തമാണ്.
26. മകളേ, പ്രവൃത്തി സൗഭാഗ്യം കൊണ്ടുവരുന്നു.
27. മകളേ, വിവാഹം തെറ്റായ തീരുമാനങ്ങളിലൂടെ വേദന നൽകുകയോ വിജയത്തിലേക്ക് നയിക്കുകയോ ചെയ്യാം.
