വിദേശ രാജ്യങ്ങളിലെ പോലീസുകാർ ചെയ്‌താൽ മാത്രമേ നാം കയ്യടിക്കൂ .നമ്മുടെ നാട്ടിലും ഉണ്ട്… ഇങ്ങനെയുള്ള നല്ല പോലീസുകാർ.. എറണാകുളം_DCP & പോലീസ് ഓഫീസേഴ്‌സ്.

“16/04/2020 പെങ്ങളുടെ ചെക്കപ്പിനായി എറണാകുളം ജനറൽ ഹോസ്പിറ്റലിൽ പോയിവരുന്ന വഴി ടയർ പഞ്ചറായി, ഞാറയ്ക്കൽ പുളിക്കൽ ശ്യാംലാൽ എന്ന ഞാൻ എന്റെ സഹോദരി ശ്യാമിലിയുമായി ജനറൽ ആശുപത്രിയിൽ നിന്നു വീട്ടിലേക്ക് മടങ്ങുമ്പോൾ. ഗവ:ഗസ്റ്റ് ഹൗസിന് സമീപം കാറിന്റെ പിൻ ടയർ പഞ്ചറായത്..സഹോദരിയെയും ഒപ്പമുണ്ടായിരുന്ന ഭർതൃമാതാവ് സുധയെയും വഴിയരികിൽ നിർത്തി സ്റ്റെപ്പിനി മാറ്റാൻ തുടങ്ങുമ്പോഴാണ് ഒരു ഗർഭിണി റോഡിൽ നിൽക്കുന്നത് കണ്ട എറണാകുളം DCP യും കൂടെയുള്ള 2 പോലിസുകാരും വണ്ടി നിർത്തുന്നത്,

DCP യുടെ നിർദേശ പ്രകാരം അവർ വണ്ടി സൈഡ് ഒതുക്കി, കൂടെയുണ്ടായിരുന്ന 2 ഓഫീസേഴ്‌സ് എന്റടുത്തു വന്നു എന്റെ കയ്യിലിരുന്ന ലിവർ വാങ്ങി അവർ രണ്ടുപേരും ചേർന്ന് സ്റ്റെപ്പിനി മാറ്റി വേറെ പ്രോബ്ലം ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തി.ഞാൻ അദ്ദേഹത്തിന്റെ പേര് ചോദിച്ചെങ്കിലും DCP എന്ന് മാത്രം പറഞ്ഞു ചിരിക്കുക മാത്രമാണ് ചെയ്തത്. Thank you

കൊച്ചി സിറ്റി അഡ്മിനിസ്‌ട്രേഷൻ DCP പി എൻ രമേഷ് കുമാർ, സിവിൽ പോലീസ് ഓഫീസർമാർ അഭിലാഷ് & രശാന്ത് …ബിഗ്സല്യൂട്ട്..ഇതാണ് പോലീസ്…ഇങ്ങനെയാവണം പോലീസ്

Sadath Sadath

നിങ്ങൾ വിട്ടുപോയത്