ഇന്ത്യയിൽ നിന്നുള്ള ദേവസഹായം പിള്ളയടക്കം ഏഴ് വാഴ്ത്തപെട്ടവരെ തിരുസഭയിൽ വിശുദ്ധരായി നാമകരണം ചെയ്യുന്നതിനുള്ള കൺസിസ്റ്ററി മെയ് മാസം മൂന്നാം തീയതി ഫ്രാൻസിസ് പാപ്പയുടെ നേതൃത്വത്തിൽ ചേർന്നു.

തിങ്കളാഴ്ച അപ്പസ്തോലിക പാലസിൽ രാവിലെ 10.00 മണിക്ക് കൂടിചേർന്ന കൺസിസ്റ്ററിയിൽ റോമിലുള്ള കർദിനാൾമാർ പാപ്പയോട് കൂടെ പങ്കെടുത്തു. ലത്തീൻ ആരാധന ക്രമാപകാരം ഉച്ച നമസ്കാരത്തിന് മുൻപ് ചൊല്ലുന്ന സന്ധ്യാപ്രാർത്ഥനയോട് കൂടെയാണ് കൺസിസ്റ്ററി ആരംഭിച്ചത്. നാമകരണനടപടികൾ കൈകാര്യം ചെയ്യുന്ന കോൺഗ്രിഗേഷൻ തലവൻ കർദിനാൾ മർചെല്ലോ സെമരാരോ നാമകരണം ചെയ്യേണ്ടവരുടെ വിവരണങ്ങൾ അവതരിപ്പിച്ചു. എന്നാൽ ലോകത്തിലെ പല ഭാഗങ്ങളിലും കൊറോണ വ്യാപനം തുടരുന്നതിനാൽ വിശുദ്ധപദവി പ്രാഖ്യാപിക്കുന്നതിന്റെ ദിവസം പിന്നീട് അറിയിക്കാം എന്നാണ് അറിയിച്ചത്.

അൾജീരിയയിൽ വച്ച് രക്തസാക്ഷിയായ ഫ്രാൻഞ്ച് മിഷനറി വൈദികനായ ചാൾഡ് ഫകോൾഡ്, ഇന്ത്യയിൽ നിന്നുള്ള ആദ്യഅത്മായ വിശുദ്ധനായ ദേവസഹായം പിള്ള, വൊകേഷനിസ്റ്റ് സഭാ സ്ഥാപകനായ ഫാദർ ജസ്റ്റിനോ റുസോളിലോ തുടങ്ങിയവരെയാണ് വിശുദ്ധരായി പ്രഖ്യാപിക്കാനുള്ളത്.

കൂടാതെ കർദ്ദിനാൾ പദവി ഏറ്റെടുത്ത് പത്ത് വർഷം പൂർത്തികരിച്ച എട്ട് കർദ്ദിനാൾമാരെ കർദിനാൾ പ്രീസ്റ്റായി ഉയർത്തി. കർദ്ദിനാൾമാരുടെ സംഘത്തെ കർദിനാൾ ബിഷപ്പ്, കർദിനാൾ പ്രീസ്റ്റ്, കർദ്ദിനാൾ ഡീക്കൻ എന്നിങ്ങനെ മൂന്നായിട്ടാണ് തിരിച്ചിരിക്കുന്നത്. റിട്ടയർ ചെയ്ത കർദിനാൾമാരായ അഞ്ചലോ അമാത്തോ, റോബർട്ട് സാറാ, ഫ്രാൻചെസ്കോ, ക്രിസ്തീയ ഐക്യത്തിന് വേണ്ടിയുള്ള കൗൺസിൽ പ്രസിഡന്റ് കർദിനാൾ കുർത്ത് കോക്ക്, അപ്പസ്തോലിക പെനിറ്റൻഷ്യറി തലവൻ മൗറോ പിയചെൻസ, സാംസ്കാരിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കൗൺസിൽ തലവൻ കർദിനാൾ ജാൻഫ്രാൻങ്കോ റവാസി, കർദിനാൾ ബ്രാൻഡ്മുള്ളർ, കർദ്ദിനാൾ റെയ്മണ്ട് മുള്ളർ എന്നിവരെയാണ് കർദിനാൾ പ്രീസ്റ്റ് പദവിയിലേക്ക് ഉയർത്തിയത്.

Image courtesy: Vatican Media

റോമിൽ നിന്ന് ഫാ ജിയോ തരകൻ

നിങ്ങൾ വിട്ടുപോയത്