കോതമംഗലം :മയക്കുമരുന്ന് വിറ്റ് തലമുറയെ ഇഞ്ചിഞ്ചായി കൊല്ലുന്നവർ കൊലപാതകികൾ ആണെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ചാർലി പോൾ പറഞ്ഞു.

കോതമംഗലം ചെറിയ പള്ളി താഴത്ത് മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കേരള മദ്യ വിരുദ്ധ ഏകോപനസമിതി സംസ്ഥാന സെക്രട്ടറി ജെയിംസ് കോറമ്പേലും താലൂക്ക് പ്രസിഡണ്ട് മാത്യൂസ് നിരവത്തും നടത്തുന്ന ഏകദിന ഉപവാസ സമരവേദിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്ന് വിൽക്കുന്നവർ യുവതലമുറയെ പാഴ്ജന്മങ്ങൾ ആക്കി മാറ്റുകയാണ്. ‘ മയക്കുമരുന്ന് ഒറ്റത്തവണ ഉപയോഗിച്ചാൽ അതിന് അടിമയാകും. തലച്ചോറിനെ ബാധിക്കും. പിന്നീട് ചിന്തയെയും കാഴ്ചപ്പാടിനെയും സ്വഭാവത്തെയും തകിടം മറിക്കും .

വ്യക്തിയെ മാത്രമല്ല അയാളുടെ കുടുംബത്തെയും അതുവഴി സമൂഹത്തെയും മയക്കുമരുന്ന് നശിപ്പിക്കും. ഭ്രാന്തനെ പോലെ ആകും മയക്കുമരുന്ന് ഉപയോഗിച്ചയാൾ പിന്നീട് പെരുമാറുക. കൊലപാതകിയായി അയാൾ മാറിയേക്കാം .

സു ബോധവും സ്വബോധവും നഷ്ടപ്പെട്ട് തെരുവിൽ പുഴുത്ത പട്ടിയെപ്പോലെ അവരുടെ ജീവിതം എരിഞ്ഞടങ്ങുകയാണ്. സർക്കാരും മത -സാമൂഹ്യ- രാഷ്ട്രീയ പ്രവർത്തകരും അതി ശക്തമായ ചെറുത്തുനിൽപ്പിന്റെ പാതയൊരുക്കണമെന്നുംനിയമം കർശനമായി നടപ്പിലാക്കണമെന്നും അഡ്വ ചാർളി പോൾ പറഞ്ഞു.

ഉപവാസ സമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി എ എം ബഷീർ ഉദ്ഘാടനം ചെയ്തു . പി ടി തോമസ് എംഎൽഎ . നിസാ മോൾ ഇസ്മായിൽ . ജോമിതെക്കേക്കര ,ജോണി കണ്ണാടൻ, ബേബി സേവർ , എൻ ഒ മുഹമ്മദ്, വിനോദ് മേനോൻ , സി എ ആയുബ് , മാർട്ടിൻ കീഴേ മാടൻ, ഡയാന നോബി, സിൽബി ചുനയം മാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി. കെ ചന്ദ്രശേഖരൻ നായർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു

ഫോട്ടോമാറ്റർ : മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കോതമംഗലത്ത് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംഘടിപ്പിച്ച ഉപവാസ സമരത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ മുഖ്യപ്രഭാഷണം നടത്തുന്നു. ഫോട്ടോ 2: മദ്യത്തിനും മയക്കുമരുന്നു മെതിരെ കോതമംഗലത്ത് ഉപവാസ സമരമനുഷ്ഠിക്കുന്ന ജെയിംസ് കോറമ്പലിനെയും മാത്യൂസ് നിരവത്തിനെയും സംസ്ഥാന ജനറൽ സെക്രട്ടറി ഷാൾ അണിയിച്ച് ആദരിക്കുന്നു

നിങ്ങൾ വിട്ടുപോയത്