നിയന്ത്രിക്കാം! (Youcat)

ജീവൻ പകരാനുള്ള ദാനവും അനുകൂല്യവും ഉപയോഗിക്കുന്നതിൽ ക്രൈസ്തവ ദമ്പതിമാർക്ക് ഉത്തരവാദിത്വപൂർണ്ണരായിരിക്കാൻ കഴിയും. അങ്ങനെ ആയിരിക്കുകയും വേണം. ചിലപ്പോൾ സാമൂഹികമോ, മനഃശാസ്ത്രപരമോ, വൈദ്യശാസ്ത്രപരമോ ആയ അവസ്ഥയുടെ പ്രത്യേകത കൊണ്ട്, ഒരു ശിശുകൂടി ഉണ്ടാവുകയെന്നത് ദമ്പതികൾക്ക് ആ സാഹചര്യത്തിൽ വലിയ, മിക്കവാറും മാനുഷിക ശക്തികൾക്ക് അതീതമായ ഒരു വെല്ലുവിളിയായിരിക്കും. അതു കൊണ്ട് ദമ്പതികൾ പാലിക്കേണ്ട മാനദണ്ഡങ്ങളുണ്ട്.

ഒന്ന്: ഗർഭധാരണം ഒഴിവാക്കുകയെന്നത് ഒരു തത്ത്വം എന്ന നിലയിൽ കരുതി ജനന നിയന്ത്രണം നടപ്പാക്കരുത്.

രണ്ട്: സ്വർത്ഥപരമായ കാരണങ്ങളാൽ ശിശുക്കളെ ഒഴിവാക്കുക എന്നതായിരിക്കരുത് അതിൻ്റെ അർത്ഥം.

മൂന്ന്: ബാഹ്യസമ്മർദ്ദം (ഉദാ: ദമ്പതികൾക്ക് ഇത്ര കുട്ടികളെ ഉണ്ടാകാവൂ എന്ന് രാഷ്ട്രം നിശ്ചയിച്ചാൽ ) അതിലുണ്ടായിരിക്കരുത്.

നാല്: അതിനുവേണ്ടി ഏതു മാർഗ്ഗവും എല്ലാ മാർഗ്ഗവും ഉപയോഗിക്കാം എന്ന് അർത്ഥമാക്കരുത്.

“ഒരോഗർഭസ്ഥ ശിശുവിനെയും സംരക്ഷിക്കാനുള്ള ധൈര്യം ദൈവമേ ഞങ്ങൾക്ക് നൽകണമേ. എന്തെന്നാൽ കുടുംബത്തിനും, രാഷ്ട്രത്തിനും, ദൈവം നൽകുന്ന ഏറ്റവും വലിയ ദാനമാണ് ശിശു” (വി.മദർ തെരേസ 1979ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം സ്വീകരിച്ചപ്പോൾ പറഞ്ഞത്).

” കുടുംബം സമൂഹത്തിൻ്റെ മുമ്പേ വരുന്നു. കുടുംബത്തിൻ്റെ ആമുൻഗാമിത്വവും പ്രാമുഖ്യവും വച്ച് അതിനെ ആദരിക്കുകയും വളർത്തുകയും ചെയ്യുക എന്ന മൗലിക ധർമ്മം നിർവ്വഹിക്കുന്നതിൽ സമൂഹം ഒരിക്കലും പാരാജയപ്പെടരുത്.” എന്ന വി.ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ വാക്കുകളോട് എല്ലാ മനുഷ്യ സ്നേഹികളും യോജിക്കുന്നു.

ജീവൻ്റെ കർത്താവായ ദൈവമാണ് ജീവസംരക്ഷണമെന്ന ശ്രേഷ്ഠമായ ജോലി.. മനുഷ്യോചിതമായ രീതിയിൽ നിർവഹിക്കപ്പെടേണ്ട ആ ജോലി മനുഷ്യനെ ഭരമേൽപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് മനുഷ്യജീവനെ അതിൻ്റെ ഉത്ഭവത്തിൻ്റെ ആദ്യ ക്ഷണം മുതൽ അതീവ ശ്രദ്ധയോടുകൂടി സംരക്ഷിക്കണം-. ഗർഭചിത്രം, ശിശു വധം, എന്നിവ കടുത്ത അപരാധങ്ങളാണ്.( രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖ)

ജോസ് സെബാസ്ററ്യൺ ദേവസ്യ

നിങ്ങൾ വിട്ടുപോയത്