തൃശ്ശൂർ: ദേശീയ കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തൃശ്ശൂർ അതിരൂപത കെസിവൈഎം കോർപ്പറേഷനു മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ സമര ജാഥ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സാജൻ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അതിരൂപത ഡയറക്ടർ ഫാ.ഡിറ്റോ കൂള ആമുഖ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി അനൂപ് പുന്നപ്പുഴ, ജനറൽ സെക്രട്ടറി സാജൻ മുണ്ടൂർ, ട്രഷറർ അഖിൽ ജോസ്, ജിഷാദ് ജോസ്, ജിയോ മഞ്ഞൂരാൻ,ശരത് ജോസഫ് തുടങ്ങിയവർ പ്രതിഷേധം രേഖപ്പെടുത്തി സംസാരിച്ചു.ഡാനി, ഷാരോൺ,അലക്സ്, സിൻ്റോ, ജെറോയ്, സിജോ,മേജോ,സെബാസ്റ്റ്യൻ ലൂർദ്,ബിബിൻ വടക്കാഞ്ചേരി, വിപിൻ പാലയൂർ, ആൽബിൻ പുതുക്കാട് തുടങ്ങി ഫൊറോന പ്രസിഡൻ്റുമാരും ഭാരവാഹികളും സമര ജാഥക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പങ്കുചേർന്നു.മണ്ണുത്തി ഇടവകയിൽ വികാരി ഫാ.ഡേവിസ് കണ്ണമ്പുഴയും, അസി.വികാരി സിജോ അച്ചനും പിന്തുണ നേരുകയും ലൂർദ് ഫൊറോന സെക്രട്ടറി മെജോ ജാഥാ ക്യാപ്റ്റന്‍ ഹാരമണിയിക്കുകയും ചെയ്തു.കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾ പിന്‍വലിക്കണ മെന്നാവശ്യപ്പെട്ട് ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ ഒരു മാസത്തോളമായി തുടരുന്ന ചരിത്ര പ്രതിഷേധ സമരം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ക്രിസ്മസ് ദിനത്തിൽ കെ സി വൈ എം തൃശ്ശൂർ അതിരൂപത സമിതി പ്രതിക്ഷേധം രേഖപ്പെടുത്തി ഉന്തുവണ്ടിയിൽ 25 കിലോമീറ്റർ ദൂരം കർഷകരിൽ നിന്നും സമാഹരിച്ച പച്ചക്കറി,പല വെഞ്ചനങ്ങളുമായി പ്രതിഷേധ ജാഥ സംഘടിപ്പിച്ചത്.സമാപനം പീച്ചി ചെന്നായ് പാറയിലെ “ആകാശപറവകൾ” അഗതിമന്ദിരത്തിൽ ഫാ.ജോർജ്ജ് കണ്ണാംപാലക്കൽ അഭിവാദനങ്ങൾ അർപ്പിച്ച് സംസാരിച്ചു. കാർഷിക ബില്ല് കേരളത്തെയാണ് ഏറെ ബാധിക്കുന്നതെന്നും കേരളത്തിൽ കർഷക സമരത്തിനു പിന്തുണ കുറവാണ് ലഭിക്കുന്നതെന്നും എന്നും ആകാശപറവകൾ ഡയറക്ടർ കൂട്ടിച്ചേർത്തു. തിരുപ്പിറവി ദിനത്തിൽ കർഷകർക്ക് വേണ്ടി ഇറങ്ങിത്തിരിച്ച യുവജനങ്ങളെ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവ് ഉദ്ഘാടനവേളയിൽ കേക്ക് മുറിച്ച് പങ്കുവെച്ചുകൊണ്ട് അഭിനന്ദിക്കുകയും, സമാപനത്തിൽ കർഷകർക്കുവേണ്ടി തൃശ്ശൂർ അതിരൂപത മുൻ കാലങ്ങളിൽ അട്ടപ്പാടിയിലെ കർഷകർക്കുവേണ്ടി കായ വിൽപ്പന നടത്തിയതും, ചേലക്കരയിൽ ഞാറ് നട്ടു കൊണ്ട് പ്രതിഷേധം അറിയിച്ചതും ജെറിനച്ചൻ സൂചിപ്പിക്കുകയും ആകാശപറവകളിലെ മക്കളോടൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കുവെക്കുകയും ചെയ്തു.
കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യവുമായി ഉന്തുവണ്ടിയിൽ 25 കിലോമീറ്റർ ദൂരം കർഷകരിൽ നിന്നും സമാഹരിച്ച പച്ചക്കറി, പല വെഞ്ചനങ്ങളുമായി പ്രതിഷേധ ജാഥ സംഘടിപ്പിച്ച് യുവജനങ്ങൾ
തൃശ്ശൂർ: ദേശീയ കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തൃശ്ശൂർ അതിരൂപത കെസിവൈഎം കോർപ്പറേഷനു മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ സമര ജാഥ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവ് ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് സാജൻ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അതിരൂപത ഡയറക്ടർ ഫാ.ഡിറ്റോ കൂള ആമുഖ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി അനൂപ് പുന്നപ്പുഴ, ജനറൽ സെക്രട്ടറി സാജൻ മുണ്ടൂർ, ട്രഷറർ അഖിൽ ജോസ്, ജിഷാദ് ജോസ്, ജിയോ മഞ്ഞൂരാൻ,ശരത് ജോസഫ് തുടങ്ങിയവർ പ്രതിഷേധം രേഖപ്പെടുത്തി സംസാരിച്ചു.ഡാനി, ഷാരോൺ,അലക്സ്, സിൻ്റോ, ജെറോയ്, സിജോ,മേജോ,സെബാസ്റ്റ്യൻ ലൂർദ്,ബിബിൻ വടക്കാഞ്ചേരി, വിപിൻ പാലയൂർ, ആൽബിൻ പുതുക്കാട് തുടങ്ങി ഫൊറോന പ്രസിഡൻ്റുമാരും ഭാരവാഹികളും സമര ജാഥക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പങ്കുചേർന്നു.മണ്ണുത്തി ഇടവകയിൽ വികാരി ഫാ.ഡേവിസ് കണ്ണമ്പുഴയും, അസി.വികാരി സിജോ അച്ചനും പിന്തുണ നേരുകയും ലൂർദ് ഫൊറോന സെക്രട്ടറി മെജോ ജാഥാ ക്യാപ്റ്റന്‍ ഹാരമണിയിക്കുകയും ചെയ്തു.
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾ പിന്‍വലിക്കണ മെന്നാവശ്യപ്പെട്ട് ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ ഒരു മാസത്തോളമായി തുടരുന്ന ചരിത്ര പ്രതിഷേധ സമരം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ക്രിസ്മസ് ദിനത്തിൽ കെ സി വൈ എം തൃശ്ശൂർ അതിരൂപത സമിതി പ്രതിക്ഷേധം രേഖപ്പെടുത്തി ഉന്തുവണ്ടിയിൽ 25 കിലോമീറ്റർ ദൂരം കർഷകരിൽ നിന്നും സമാഹരിച്ച പച്ചക്കറി,പല വെഞ്ചനങ്ങളുമായി പ്രതിഷേധ ജാഥ സംഘടിപ്പിച്ചത്.സമാപനം പീച്ചി ചെന്നായ് പാറയിലെ “ആകാശപറവകൾ” അഗതിമന്ദിരത്തിൽ ഫാ.ജോർജ്ജ് കണ്ണാംപാലക്കൽ അഭിവാദനങ്ങൾ അർപ്പിച്ച് സംസാരിച്ചു.
കാർഷിക ബില്ല് കേരളത്തെയാണ് ഏറെ ബാധിക്കുന്നതെന്നും കേരളത്തിൽ കർഷക സമരത്തിനു പിന്തുണ കുറവാണ് ലഭിക്കുന്നതെന്നും എന്നും ആകാശപറവകൾ ഡയറക്ടർ കൂട്ടിച്ചേർത്തു. തിരുപ്പിറവി ദിനത്തിൽ കർഷകർക്ക് വേണ്ടി ഇറങ്ങിത്തിരിച്ച യുവജനങ്ങളെ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവ് ഉദ്ഘാടനവേളയിൽ കേക്ക് മുറിച്ച് പങ്കുവെച്ചുകൊണ്ട് അഭിനന്ദിക്കുകയും, സമാപനത്തിൽ കർഷകർക്കുവേണ്ടി തൃശ്ശൂർ അതിരൂപത മുൻ കാലങ്ങളിൽ അട്ടപ്പാടിയിലെ കർഷകർക്കുവേണ്ടി കായ വിൽപ്പന നടത്തിയതും, ചേലക്കരയിൽ ഞാറ് നട്ടു കൊണ്ട് പ്രതിഷേധം അറിയിച്ചതും ജെറിനച്ചൻ സൂചിപ്പിക്കുകയും ആകാശപറവകളിലെ മക്കളോടൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കുവെക്കുകയും ചെയ്തു.