ഈ അച്ചനെന്താ ഇങ്ങനെ?ഇതെന്തോന്ന് അച്ചൻ
പുരോഹിതൻ എപ്പോഴും തെറ്റാണ്. (A priest is always wrong) കൃത്യസമയത്ത് കുർബാന ആരംഭിച്ചാൽ അച്ചൻ്റെ വാച്ച് നേരത്തെയാണ്.
5 മിനിറ്റ് കഴിഞ്ഞിട്ട് തുടങ്ങിയാലോ… സമയനിഷ്ഠ ഇല്ലാത്ത അച്ചൻ…….
കുർബാനക്ക് സമയം കൂടി പോയാൽ… എന്തൊരു നീളമാ,നിന്ന് നിന്ന് മനുഷ്യൻ മടുത്തു.
നേരത്തെ തീർന്നാലോ … ഓടിച്ചിട്ട് തീർക്കും.അച്ചന് എന്താ ഇത്ര തിരക്ക്?
പഴയ പള്ളി പുതുക്കിപ്പണിയുകയാണെങ്കിൽ അച്ചൻ പൈസ എന്തുമാത്രം ചിലവഴിക്കുന്നു.
പാവങ്ങളെ സഹായിച്ചൂടെ?പുതുക്കി പണിയുന്നില്ലെങ്കിൽ ഇതിലൊന്നും താല്പര്യം ഇല്ലാത്ത അച്ചൻ.കുഴി മടിയൻ.
ഇടവകക്കാരോടെല്ലാം നല്ല അടുപ്പം പുലർത്തിയാൽ അച്ചൻ അവരെ പോലെ പെരുമാറുന്നു.[ഒരാളോട് അല്പം കൂടുതൽ സംസാരിച്ചു പോയാൽ… അച്ചന് അവനോട് / അവളോട് എന്തോ…]
അടക്കവും ഒതുക്കവുമില്ല.
ഇനി അല്പം അകലം പാലിച്ചാലോ… ആളുകളുമായി ഇടപെഴുകാത്ത അച്ചൻ.ജാഡക്കാരൻ.ഇങ്ങനെ ഉണ്ടൊ അച്ചൻ?
മുതിർന്നവരുടെ കൂടെ ആണെങ്കിൽ ആളൊരു പഴഞ്ചൻ ആണ്. ചെറുപ്പക്കാരുടെ കൂടെയാണെങ്കിൽ പ്രായമായവരെ പരിഗണിക്കുന്നുപോലുമില്ല.അടിച്ചു പൊളിച്ച് നടക്കാൻ ഇഷ്ട്ടം.
കുമ്പസാരിപ്പിക്കാൻ ഒത്തിരി സമയം എടുക്കുകയാണെങ്കിൽ, അച്ചന് വളരെ താമസം ആണ്.10 പേരെ കുമ്പസാരിപ്പിക്കേണ്ട സമയം കഴിഞ്ഞു. എന്നാൽ, കുമ്പസാരം വളരെ വേഗത്തിൽ നടത്തിയാലോ… ഒട്ടും ആത്മീയത ഇല്ലാത്ത അച്ചൻ.എന്തുവാ ഇത്?
10 മിനിറ്റിൽ കൂടുതൽ പ്രസംഗിച്ചാൽ അറു ബോറൻ പ്രസംഗം. 10 മിനിറ്റിൽ കുറഞ്ഞാലോ അച്ചൻ പ്രസംഗം ഒരുങ്ങാൻ മടിയുള്ള ആൾ.കഷ്ട്ടം.
അല്പം ഗൗരവത്തിൽ സംസാരിക്കുന്ന ആളാണെങ്കിൽ അച്ചൻ ഒരു ചൂടനാണ്. ഇനി മൃദുവായി സംസാരിച്ചാലോ ആള് പാവം.പ്രതികരിക്കാൻ അറിയില്ല.
അച്ചന് കാറും മറ്റും ഉണ്ടെങ്കിൽ ആള് ലൗകീകനാണ്.
ആഡംമ്പര ജീവിതം. ഇത് ഒന്നും ഇല്ലെങ്കിലോ കാലത്തിനൊത്ത് പോകാത്ത അച്ചൻ.പഴയ model.
അച്ചൻ കുടുംബങ്ങൾ സന്ദർശിക്കാനോ മറ്റ് വ്യക്തിപരമായ കാര്യങ്ങൾക്കോ പുറത്തേക്ക് പോയാൽ “ഈ അച്ചൻ എപ്പോഴും പുറത്താണ്”. ഇനി അച്ചൻ സന്ദർശിക്കുന്നില്ലെങ്കിൽ, പള്ളി മേടയിൽ ഉണ്ടെങ്കിൽ… ഇടവകക്കാരുടെ ക്ഷേമം അച്ചൻ അന്വേഷിക്കുന്നില്ല.
എപ്പോഴും മുറിയിൽ അടച്ചു പൂട്ടി ഇരിക്കുന്ന അച്ചൻ.
അച്ചൻ ചെറുപ്പം ആണെങ്കിൽ പരിചയം ഇല്ലാത്ത അച്ചൻ.കൊച്ച് പയ്യൻ. പ്രായമായ അച്ചനാണെങ്കിലോ ഒരു വയസ്സൻ അച്ചൻ. ഇങ്ങേർക്ക് റിട്ടയർ ചെയ്യാറായില്ലേ??
അച്ചൻ സംഭാവനകൾ ചോദിച്ചാൽ, ഓ… ഇങ്ങനെ ഒരു പൈസ കൊതിയൻ. സംഭാവന ഒന്നും ചോദിക്കുന്നില്ലെങ്കിൽ അച്ചൻ ഭയങ്കര അഭിമാനിയാണല്ലോ?
അതെ…
പുരോഹിതൻ എപ്പോഴും തെറ്റാണ്…..He is always wrong.
പക്ഷെ……
പ്രിയ പുരോഹിതാ….! നിൻ്റെ അഭിഷിക്ത കരങ്ങളെ ഞങ്ങൾക്കാവശ്യമുണ്ട്. ജീവിതത്തിന്റെ ആരംഭം മുതൽ _(മാമോദിസ നൽകുന്നത് മുതൽ കുഴിയിൽ വെക്കുന്നത് വരെ)_ അനുദിനവും അനുഗ്രഹിക്കാൻ, വിശുദ്ധ കൂദാശകൾ പരികർമ്മം ചെയ്യാൻ… നിൻ്റെ കരങ്ങൾ ഞങ്ങൾക്കാവശ്യമുണ്ട്.
ഞങ്ങൾ എന്തെല്ലാം കുറ്റങ്ങൾ പറഞ്ഞാലും, പരിഹസിച്ചാലും, വിമർശിച്ചാലും, അപഖ്യാതികൾ പറഞ്ഞു നടന്നാലും… ഞങ്ങൾക്ക് നിന്നെ ആവശ്യമുണ്ട്. ഞങ്ങൾ ഇതെല്ലാം ഇനിയും പറഞ്ഞേക്കാം. എങ്കിലും, ഞങ്ങൾക്ക് നിന്നെ വേണം.
ഞങ്ങൾക്ക് വി കൂദാശകൾ (മാമോദിസ, തൈലാഭിഷേകം,വി കുർബാന,കുമ്പസാരം,വിവാഹം, രോഗിലേപനം) ലഭിക്കണമെങ്കിൽ നീ വേണം. ഞങ്ങൾക്കിവ നൽകാൻ നിനക്കേ കഴിയു.
*നിനക്ക് മാത്രം*.
കാരണം നീ ക്രിസ്തുവിന്റെ പുരോഹിതനാണ്.
എത്ര സമുന്നതമിന്നു പുരോഹിതാ , നീ ഭരമേറ്റ വിശിഷ്ട്ട സ്ഥാനം.