മുനമ്പം: വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഫ്രാൻസിസ് ജോർജ്ജ് എം പി പ്രസ്താവിച്ചു നിതീക്കും , ന്യായത്തിനും വേണ്ടി ആരോടും സഹകരിക്കുവാൻ താനും തൻ്റെ പാർട്ടിയും തയ്യാറാണെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു
മുനമ്പം ഭൂസമരത്തിൻ്റെ 100 മത് ദിനത്തിൽ ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്റ്റ്സ് (അസംബ്ളി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവ്വീസസ്) ൻ്റെ നേതൃത്വത്തിൽ നടത്തിയ രാപ്പകൽ സമരത്തിൻ്റെ സമാപന ദിന (101 മത് ദിനം) സന്ദേശം നൽകുകയായിരുന്നു അദ്ദേഹം
ഫ്രാൻസിസ് ജോർജ്ജ് എം പി യുടെ പ്രഖ്യാപനം ഹർഷാരവത്തോടെയാണ് മുനമ്പം നിമാസികൾ സ്വീകരിച്ചത്
നിലവിലുള്ള വഖഫ് നിയമത്തിലെ നിർദ്ദയമായ വകുപ്പുകളോട് മനസാക്ഷിയുള്ള ആർക്കും യോജിക്കാൻ കഴിയില്ല കേന്ദ്ര സർക്കാർ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഈ ബില്ല് അവതരണത്തിൽ നിന്ന് പിന്നോട്ട് പോവരുതെന്നും എം പി തുടർന്ന് അദ്യർത്ഥിച്ചു
ആക്റ്റ്സ് ജനറൽ സെക്രട്ടറി ജോർജ്ജ് സെമ്പാസ്റ്റ്യൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആക്റ്റ്സ് സെക്രട്ടറി കുരുവിള മാത്യൂസ് ഭാരവാഹികളായ ജോർജ് ഷൈൻ, ഫ്രാൻസിസ് അമ്പാട്ട് ഭൂസംരക്ഷണ സമിതി ഭാരവാഹികളായ ബെന്നി ജോസഫ് , സിജി ജിൻസൺ , ജിമ്സി ആൻ്റണി ,റോഷൻ ചാക്കപ്പൻ, അഡ്വ പി സി ജോസഫ് , ബെന്നി കാട്ടു നിലത്ത്, നിക്സൺ മുനമ്പം എന്നിവർ പ്രസംഗിച്ചു
ഫോട്ടോ അടിക്കുറിപ്പ്
മുനമ്പം സമരത്തിൻ്റെ 100 മത് ദിനത്തിൽ ആക്റ്റ്സിൻ്റെ നേതൃത്വത്തിൽ നടത്തിയ രാപ്പകൽ സമരത്തിൽ ഫ്രാൻസിസ് ജോർജ്ജ് എം പി സമാപന സന്ദേശം നൽകുന്നു ജോർജ്ജ് ഷൈൻ , കുരുവിള മാത്യൂസ് ജോർജ്ജ് സെബാസ്റ്റ്യൻ എന്നിവർ സമീപം
ജോർജ്ജ് സെമ്പാസ്റ്റ്യൻ
ആക്റ്റ്സ് ജനറൽ സെക്രട്ടറി
ഫോൺ 9447023714