“മററു വിഷയങ്ങൾ പഠിപ്പിക്കുന്ന കാര്യത്തിൽ എന്തുമാത്രം പ്രശസ്തിയുണ്ടായിരുന്നാലും കൃത്യമായ മതബോധം നല്കുന്ന കാര്യത്തിൽ ഉപേക്ഷയോ വ്യതിചലനമോ ഉണ്ടായാൽ കത്തോലിക്കാവിദ്യാലയമെന്ന പേരിനുളള അർഹത അതിനുണ്ടായിരിക്കുകയില്ല. അവ്യക്തമായും നേരിട്ടല്ലാതെയും അത് എപ്പോഴും നല്കുന്നുവെന്നു പറയുന്നത് സത്യമല്ല. വിദ്യാർത്ഥികളുടെ പൊതുവേയുള്ള വിദ്യാഭ്യാസത്തോട് കൂട്ടിച്ചേർക്കപ്പെട്ട മതാദ്ധ്യാപനത്തിന്റെ മേന്മയാണ് ഒരു കത്തോലിക്കാ വിദ്യാലയത്തിന്റെ പ്രത്യേക സ്വഭാവവും അതിന്റെ അസ്തിത്വത്തിനു കാരണവും. കത്തോലിക്കാ മാതാപിതാക്കൾ അവയ്ക്കു മുൻഗണന നല്കാനുളള കാരണവും ഇതുതന്നെ”.
(“കത്തോലിക്കാവിദ്യാലയങ്ങളുടെ വിദ്യാഭ്യാസധർമ്മം, നമ്പർ 66” കത്തോലിക്കാ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള തിരുസംഘം പുറപ്പെടുവിച്ച മാർഗ്ഗരേഖ, 1988, ഏപ്രിൽ 17, റോം)
Post navigation