സത്യത്തിൽ എന്ത് സാമൂഹ്യ പ്രതിബദ്ധതയാണ് ഈ ന്യൂസ് ചാനലുകൾക്ക് ഉള്ളത്? ഇപ്പോൾ കൊറോണ വ്യാപനം ഭയങ്കര ചർച്ച ആണല്ലോ? കഴിഞ്ഞ ഒരു മാസക്കാലം നിങ്ങളുടെയൊക്കെ വായിൽ പഴം കുത്തിത്തിരുകി വെച്ചിരിക്കുകയായിരുന്നോ? ഇപ്പോൾ പ്രത്യേകിച്ച് ന്യൂസ് ഒന്നും കിട്ടാനില്ല. അതുകൊണ്ട് വീണ്ടും മനുഷ്യനെ പേടിപ്പിക്കാനും ബുദ്ധിമുട്ടിക്കാനും കൊറോണയെ ഉയർത്തി പിടിച്ചു വീണ്ടും വന്നിരിക്കുകയാണ്. ഇലക്ഷൻ കാലത്ത് രാഷ്ട്രീയം മാത്രം പറഞ്ഞപ്പോൾ മാധ്യമങ്ങൾ ജാഗ്രത പാലിക്കണമായിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെ രാഷ്ട്രീയ പാർട്ടികൾ പൊതുയോഗം നടത്തിയപ്പോൾ അത് ചൂണ്ടിക്കാണിക്കാൻ ഒരിക്കൽപോലും ഒരു മാധ്യമവും ഉണ്ടായില്ല.

ഈ നാട്ടിലെ നിയമം പ്രജകൾക്ക് മാത്രമേ ഉള്ളോ? പൂരങ്ങളും പൊങ്കാലകളും കുംഭമേളകളും ജാഥകളും കെങ്കേമായി നടക്കുന്നു, വിദ്യാഭ്യാസം ഉപജീവനം ആവശ്യ യാത്രകൾ വിവാഹം വ്യവസായം തുടങ്ങി മനുഷ്യന് ആവശ്യമുള്ളതൊക്കെ തടഞ്ഞു വെക്കപ്പെടുന്നു, എന്നിട്ട് യാതൊരു ഉളുപ്പുമില്ലാതെ വീണ്ടും വീണ്ടും ജനങ്ങളോട് നിയന്ത്രണങ്ങളെ പറ്റി സംസാരിക്കുന്നു. ജീവനെക്കാൾ വലുതല്ല ഒരു ആഘോഷവും എന്ന തിരിച്ചറിവാണ് നാം ഓരോരുത്തർക്കും വേണ്ടത്, അപകടങ്ങളിലേക്ക് എടുത്തു ചാടുക എന്നല്ല സ്വയം ഒഴിഞ്ഞു മാറുക എന്നതാണ് ബുദ്ധിയും വിവേകവും. അവനവൻ സൂക്ഷിച്ചാൽ അവനവന് കൊള്ളാം.ശുഭദിനം ✌️

Vinod Panicker

നിങ്ങൾ വിട്ടുപോയത്