“അമ്മയുടെ പൊന്നുമോൾ അച്ഛൻ വരുന്നത് കാത്തിരിക്കാറില്ലേ ?
അച്ഛന്റെ കൈകളിലേക്ക് ചാടിക്കയറി ആ നെഞ്ചിലെ ചൂടിലമരാൻ എന്തൊരു കാത്തിരിപ്പാണ് എന്റെ മോൾക്ക്. അച്ഛൻ വരാൻ വൈകിപ്പോകുന്ന ചില സന്ദർഭങ്ങളിൽ സോഫയിലോ, കളിക്കാനായി നിലത്തുവിരിച്ച പായിലോ കിടന്ന് മോൾ ഉറങ്ങിപ്പോകാറുണ്ട്. എന്നാലും നേരം പുലരുമ്പോൾ എന്റെ മോൾ അച്ഛന്റെ നെഞ്ചിലായിരിക്കും ഉറങ്ങുന്നത്; ഇതാണ് മോളെ മരണം; ദൈവപിതാവിന്റെ നെഞ്ചിലുറങ്ങാനായുള്ള ക്ഷണം.”
കുഞ്ഞു മകളുടെ ചോദ്യവും, അമ്മ പറഞ്ഞുകൊടുത്ത മറുപടിയും.
“ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന് മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന് ഒരിക്കലും മരിക്കുകയില്ല” (യോഹ 11, 25-26).
തങ്ങളിൽനിന്നും വേർപിരിഞ്ഞ പരേതാത്മാക്കളെ അനുസ്മരിച്ചുകൊണ്ട് ഇടപ്പള്ളി പള്ളി സെമിത്തേരിയിൽ ഇന്ന്, നവംബറിന്റെ ഈ അന്ത്യ സായാഹ്നത്തിൽ അർപ്പിച്ച ദിവ്യബലിക്കിടെയുള്ള ഹോമിലിയിൽ ചെറുപ്പക്കാരനായ പുരോഹിതൻ പറഞ്ഞ ഹ്രസ്വമായ ഈ കഥ എന്നെ ഏറെ സ്പർശിച്ചു.
Shaji Joseph Arakkal