റോമിൽ വേനൽ അവധി ആരംഭിച്ചതിനാലും, ചൂട് കൂടുന്നതിനാലും ഫ്രാൻസിസ് പാപ്പയുടെ ബുധനാഴ്ച പൊതു കൂടിക്കാഴ്ചകൾ ആഗസ്റ്റ് മാസം നാലാം തിയ്യതി വരെ ഇല്ല എന്ന് വത്തിക്കാൻ അറിയിച്ചു.
ഫ്രാൻസിസ് പാപ്പ ബുധനാഴ്ചകളിൽ പൊതുജനവുമായി നടത്തിവരുന്ന കൂടികാഴ്ച്ച മാത്രമാണ് ഇല്ലാ എന്ന് അറിയിച്ചിട്ടുള്ളത്…
ഞായറാഴ്ചകളിൽ ഉള്ള പ്രാർത്ഥനയും പാപ്പയുടെ ആശീർവാദവും ഉണ്ടാകും. കൊറോണ വാക്സിനേഷൻ ഇറ്റലിയിൽ തുടങ്ങിയതിന് ശേഷം പാപ്പ ബുധനാഴ്ചകളിൽ വിശ്വാസികളെയും, തീർത്ഥാടകരെയും അടുത്ത് പോയി അഭിവാദനം ചെയ്തിരുന്നു. എന്നാൽ റോമിൽ വേനൽ ചൂട് കൂടിയതിനാൽ പൊതു ജനത്തിന് മറ്റ് തടസങ്ങൾ ഉണ്ടാകാതിരിക്കാനാണ് പാപ്പയുടെ കൂടിക്കാഴ്ചകൾ താത്കാലികമായി നിർത്തിവെച്ചത് എന്ന് വത്തിക്കാൻ അറിയിച്ചു. ഫാ ജിയോ തരകൻ