കൊച്ചി: അതിരൂപതയിലെ കത്തീഡ്രലുകള്‍, തീര്‍ഥാടന കേന്ദ്രങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍, ആശ്രമങ്ങള്‍, കന്യാസ്ത്രീമഠങ്ങള്‍ എന്നിവിടങ്ങളില്‍ സിനഡ് അംഗീകരിച്ചിരിക്കുന്ന ഏകീകൃത വിശുദ്ധ കുര്‍ബാന ഉടനടി നടപ്പിലാക്കണമെന്ന് മാര്‍ത്തോമാ നസ്രാണി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ ഇടവകകളില്‍നിന്നുമുള്ള സീറോ മലബാര്‍ സഭാ വിശ്വാസികളുടെ പ്രതിനിധിസമ്മേളനം ആവശ്യപ്പെട്ടു.
എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന സമ്മേളനം ഫാ.ജോര്‍ജ് മുണ്ടപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. സമാധാനത്തിന്റെ സന്ദേശവും ശരിയുടെ പ്രബോധനങ്ങളും പകരാന്‍ മാര്‍ത്തോമാ സ്ലീഹായുടെ ശിഷ്യരായ നമുക്ക് ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സീറോ മലബാർ സഭയുടെ അത്മായ വിഭാഗം എക്സിക്യൂട്ടീവ് സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി മുഖ്യപ്രഭാഷകനായിരുന്നു. കണ്‍വീനര്‍ റെജി ഇളമത സന്ദേശം നല്കി. മാത്യു ഇല്ലിക്കന്‍ ആമുഖപ്രസംഗം നടത്തി. ജോമോന് ആരക്കുഴ, ജിമ്മി ജോസഫ്, ജോര്‍ജ് ജോസഫ്, ജോസ് പൈനാടത്ത്, അഡ്വ. തോമസ് താളനാനി, അഡ്വ.പോളച്ചന് പുതുപ്പാറ, ലാലി തച്ചില്‍, ജിനോ ജോണ്‍, ജെയിംസ് എലവുങ്ങുടി, സേവിയര്‍ മാടവന, ബിജു നെറ്റിക്കാന്, ജോളി മാടമന, ബിനോയ് ആലുംചുവട്ടില്‍, ജോസഫ് നാലപ്പാട്ട്, ഡോ. അപ്പു സിറിയക് എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. മത്തായി മുതിരേന്തി സ്വാഗതവും ലിജോയ് കറുകുറ്റി നന്ദിയും പറഞ്ഞു. റവ.ഡോ. ജോസ് മാണിപറമ്പിൽ, ഫാ. തര്യന് ഞാളിയത്ത്, ഫാ. ജോണ്‍ തോട്ടുപുറം, ഫാ. ജോര്‍ജ് നെല്ലിശേരി എന്നിവര്‍ പങ്കെടുത്തു.