നന്മ ചെയ്യുക എളുപ്പമല്ല. ദൈവ ക്യപയാൽ അത് നാം പഠിക്കണം. യേശുവാണ് അത് നമ്മെ പഠിപ്പിക്കുന്നത്.മാനസാന്തരം തുടർ പ്രക്രിയയാണെന്നും തിന്മയിൽ നിന്ന് അകന്ന് നിൽക്കാൻ അഭ്യസിക്കേണ്ടത് ക്രിസ്തീയ ജീവിതത്തിന്റെ ഭാഗമാണെന്ന് നാം മനസിലാക്കണം. ക്രൈസ്തവജീവിതത്തിന്റെ പാതയിൽ നാം എല്ലാ ദിവസവും നൻമ ചെയ്യാൻ പഠിച്ചുകൊണ്ടിരിക്കണം. കഴിഞ്ഞ ദിവസത്തേക്കാൾ ഇന്ന് മെച്ചമായി എപ്രകാരം ജീവിക്കാം എന്ന് പഠിക്കണം. തിന്മ ചെയ്യാതിരിക്കാനും നന്മ ചെയ്യാനും അഭ്യസിക്കുക. ഇതാണ് മാനസാന്തരത്തിന്റെ നിയമം.

പാപം വീണ്ടും തിൻമയിലേയ്ക്കു നയിക്കുന്നു. നിരുത്സാഹം, ദ്രോഹചിന്ത, ദോഷകരമായ സാഹചര്യങ്ങൾ, ദുർമ്മാതൃകകൾ തുടങ്ങിയവ പാപ ബന്ധങ്ങളാണ്. പാപത്താൽ ചില സമയങ്ങളിൽ കർത്താവിലേക്കുള്ള ആകർഷണം വളരെ ദുർബ്ബലമായി നമുക്കനുഭവപ്പെടുന്നു. മാനസാന്തരം നർമയിലേയ്ക്കു നയിക്കുന്നു. മാനസാന്തരം സ്വന്തം ശക്തിയാൽ ആർക്കും ചെയ്യുവാൻ കഴിയില്ല. ഇത് കർത്താവേകുന്ന കൃപയാണ് അതിനാൽ, ശക്തിയോടുകൂടി ദൈവത്തോടു യാചിക്കേണ്ടതാണത്. ചെയ്തുപോയ തെറ്റിനെക്കുറിച്ചുള്ള വേദനയും, അതിൽ നിന്നു മുക്തിനേടാനുള്ള ആഗ്രഹവും സ്വന്തം ജീവിതത്തിൽ നിന്ന് എന്നും തെറ്റിനെ ഒഴിവാക്കാനുള്ള തീരുമാനവും മാനസാന്തരത്തിൽ സംഭവിക്കുന്നു.

പ്രാർത്ഥനയ്ക്കും, തിരുവചന ധ്യാനത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ജീവിതമാണ് നാം നയിക്കേണ്ടത്. എന്നാൽ സുഖലോലുപതയും, തിൻമകളും ആണ് ലോകം നമുക്ക് മുന്നിൽ വച്ചുനീട്ടുന്ന പ്രലോഭനങ്ങൾ. അപരനുവേണ്ടി ജീവിക്കാൻ കടപ്പെട്ടവനാണ് ഓരോ മനുഷ്യനും. കാരണം തന്നെത്തന്നെ മറ്റുള്ളവർക്കുവേണ്ടി സമർപ്പിച്ച ദൈവമാണല്ലോ നമുക്കുള്ളത്.

ഈ ദൈവിക സ്വഭാവത്തിലേക്ക് മനുഷ്യൻ വളരുന്നതാണ് യഥാർത്ഥ ക്രിസ്തീയ ജീവിതം. സങ്കീര്‍ത്തനങ്ങള്‍ 37 : 18 ൽ പറയുന്നു, കര്‍ത്താവു നിഷ്‌കളങ്കരുടെദിനങ്ങള്‍ അറിയുന്നു;അവരുടെ അവകാശം ശാശ്വതമായിരിക്കും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 💕

നിങ്ങൾ വിട്ടുപോയത്