ഉണ്ണീശോയെ ദൈവാലയത്തിൽ കാഴ്ച്ചയർപ്പിച്ച തിരുനാൾ ദിനം.

വി. യൗസേപ്പിതാവും പരി. കന്യാമറിയവും ഉണ്ണീശോയ്ക്കു വേണ്ടി ദൈവത്തിനു സമർപ്പിച്ചത് ഒരു ജോടി ചെങ്ങാലികളെ… എത്ര വിലയേറിയത് എന്നല്ല, എത്രമാത്രം വലിയ സ്നേഹത്തോടെ ആണ് നീ ദൈവത്തിന് കാഴ്ച്ച സമർപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനം…

ഇന്ന് ലോക സമർപ്പിത ദിനം.

നിന്ദനങ്ങളുടെയും തിരസ്കരണത്തിൻ്റെയും കൊടുങ്കാറ്റ് ആഞ്ഞടിക്കുന്ന ഈ ലോകത്ത് എത്രമാത്രം സ്നേഹത്തോടെയും വിശ്വസ്തതയോടെയും ഒരു സന്യാസി – സന്യാസിനി ദൈവത്തിന് തന്നെ പൂർണ്ണമായി വിട്ടുകൊടുക്കുന്നു എന്നതാണ് പ്രധാനം. തനിച്ചായിരിക്കുമ്പോഴും ആൾക്കൂട്ടത്തിനിടയിൽ ആയിരിക്കുമ്പോഴും ക്രിസ്തുവിൻ്റെ കൈളിൽ നിന്നുള്ള പിടിവിടാതെ നിൻ്റെ ഹൃദയം ക്രിസ്തുവിൻ്റെ ചങ്കോട് ചേർത്ത് വച്ചാൽ ഒരിക്കലും നിൻ്റെ കാലിടറില്ല…

എല്ലാ സന്യാസി – സന്യാസിനികൾക്കും ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളും ഏറ്റവും സ്നേഹത്തോടെ നേരുന്നു.

..✍🏽സ്നേഹപൂർവ്വം,

സി. സോണിയ തെരേസ് ഡി. എസ്. ജെ

നിങ്ങൾ വിട്ടുപോയത്