” പ്രിയപ്പെട്ടവരേ, നിങ്ങൾ മാതാവിനെ ആദരിക്കാത്തവരാണെങ്കിൽ, നിങ്ങൾ വലിയ നഷ്ടത്തിലാണ്. നിങ്ങൾക്ക് ന്യായമായും ഭൂമിയിൽ ലഭിക്കാമായിരുന്ന അനേകം നന്മകൾ നിങ്ങൾ നിങ്ങളുടേതായ അശ്രദ്ധകൊണ്ട് നഷ്ടപ്പെടുത്തിക്കളഞ്ഞ വരാണ്. സ്വർഗ്ഗത്തിൽനിന്ന് അമ്മ വാരിക്കോരിത്തരാമായിരുന്ന നിക്ഷേപങ്ങളെ വേണ്ടെന്നുവച്ചവരാണ്”
” ആത്മീയ വളർച്ച ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് ഇതിലും വലിയൊരു സഹായം നമ്മൾ മനുഷ്യരുടെ ഇടയിൽ നിന്ന് വേറെ കിട്ടാനില്ല.. ത്രിത്വൈക ദൈവത്തോടുള്ള ബന്ധത്തിൽ, പാവപ്പെട്ടവരായ നമ്മളെ സഹായിക്കാൻ, ശക്തിപ്പെടുത്താൻ നമുക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഇതിലും പറ്റിയ മറ്റൊരു വ്യക്തിയില്ല”
“.ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന മനുഷ്യർ നിങ്ങളെ സഹായിക്കുന്നതിൽ നിങ്ങൾക്ക് കുറ്റമൊന്നും തോന്നിയിട്ടില്ല. നിങ്ങളുടെ അപ്പനോ,അമ്മയോ നിങ്ങളുടെ സഭയിലെ ഒരു ശുശ്രൂഷകനോ ഒരു വൈദികനോ, സിസ്റ്ററോ ഒരു ആത്മീയ ശുശ്രൂഷകനോധ്യാനഗുരുവോ നിങ്ങളുടെ ആത്മീയ ജീവിതത്തിൽ നിങ്ങൾക്കുണ്ടാകുന്ന വരണ്ട കാലത്തിൽ നിങ്ങളെ സഹായിക്കുന്നതിൽ നിങ്ങൾക്ക് ഒരു പോരായ്മയും ഇല്ല. ഒരു പരിഭ്രമവും തോന്നിയിട്ടില്ല.
എങ്കിൽ എൻ്റെ ചോദ്യം ഇതാണ്: “അങ്ങനെയാണെങ്കിൽ മാനവരാശിയുടെ ഗണത്തിൽ നിന്ന് മഹോന്നതസ്ഥാനത്തേക്ക് ദൈവം ഉയർത്തിയ ഈ അമ്മ നിങ്ങളെ സഹായിക്കുന്നതിൽ നിങ്ങൾ എന്തിനാണ് ഒരു പോരായ്മ കാണുന്നത്? ഈ അമ്മയുടെ സഹായം ചോദിക്കുന്നതിൽ നിങ്ങൾ എന്തിനാണ് ഒരു പ്രശ്നം കാണുന്നത്?
ഒരു മനുഷ്യൻ്റെ സഹായം ചോദിക്കാൻ നിങ്ങൾ മടിച്ചില്ലല്ലോ? ഒരു മനുഷ്യനെ ആശ്രയിക്കാൻ നിങ്ങൾ മടിച്ചില്ലല്ലോഅപ്പാ, എനിക്ക് വേണ്ടി പ്രാർത്ഥിക്കണം അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് പറയാൻ നിങ്ങൾ മടി കാണിച്ചില്ലല്ലോ.
എന്നാൽ, ഈ ലോകത്തിലെ ഏറ്റവും പവിത്രമായ, മഹോന്നതമായ സ്ഥാനത്തേക്ക് ദൈവം ഉയർത്തിയ ഈ അമ്മയെ മാനിക്കുന്നതിൽ എന്തിനാണ് മടി കാണിക്കുന്നത്?
നഷ്ടമാണ് , തീർത്താൽ തീരാത്ത നഷ്ടം . ഈ ലോകത്തിൽ…. ആത്മീയ വളർച്ചയിൽ നമുക്ക് ലഭിക്കാമായിരുന്ന അനവധി നന്മകൾ മാതാവിനെ കൈവിട്ടതിലൂടെ നാം നഷ്ടപ്പെടുത്തിക്കളഞ്ഞിട്ടുണ്ട്
അമ്മയോട് ചേർന്ന് നിൽക്കുന്നവർക്ക് ഒരു ശാന്തതയുണ്ട്, അമ്മയുടെ ഉള്ളിൽ അലിവുണ്ടെന്നും അവർക്ക് മറ്റുള്ളവരോട് ഒരു ബഹുമാനമുണ്ടെന്നും, ദയയുണ്ടെന്നും, അമ്മയിൽ വിളങ്ങി നിന്ന ഗുണങ്ങളൊക്കെ മാതാവിനെ ആശ്രയിക്കുന്നവർക്ക് ഉണ്ടാകുന്നതാണെന്നും നീ കാണും”
(ഡാനിയേലച്ചൻ )