വധശിക്ഷയോട് തരിമ്പും യോജിപ്പില്ല.
കൊലയാളിയുടെ കൂട്ടരെ മുച്ചൂടം നശിപ്പിക്കുന്ന കാട്ടുനീതിയോ കൊലയാളിയെ ഇല്ലാതാക്കുന്ന ഗോത്രനീതിയോ ഒരു പരിഷ്കൃതസമൂഹത്തിന് തീരെ ചേർന്നതല്ല.
കൊലയാളിയുടെ നിലവാരത്തിലേക്ക് വധശിക്ഷ സമൂഹത്തെ കൊണ്ടെത്തിക്കും; ജീവൻ്റെ മൂല്യം തിരിച്ചറിയാത്ത വിഡ്ഢിഗണമായി മനുഷ്യസമൂഹത്തെ മാറ്റും; വ്യക്തിയിൽ സംഭവിക്കാൻ സാധ്യതയുള്ള ഭാവാത്മകമായ മാറ്റങ്ങളെക്കുറിച്ച് പ്രതീക്ഷയില്ലാത്ത ഇരുണ്ട സമൂഹമാക്കി മാറ്റും.
ഏതു തെമ്മാടിയിലും ഒരു വിശുദ്ധൻ ഉറങ്ങിക്കിടപ്പുണ്ട് … കൊന്നുതള്ളിയാൽ ആ വിശുദ്ധന് പിന്നെ എങ്ങനെ ഉണരാനാവും?
ജോഷിയച്ചൻ മയ്യാറ്റിൽ