ഒരു മനുഷ്യായുസ്സിൽ അനുഭവിക്കേണ്ട വേദനകൾ മുഴുവനും ആ കന്യാസ്ത്രീയമ്മ ഇതിനോടകം അനുഭവിച്ചു കഴിഞ്ഞു..!
ഇനിയും ചിലരുടെ മനോവൈകല്യങ്ങൾ മാറാൻ മണ്മറഞ്ഞുപോയ ചില ആത്മാക്കൾ എഴുന്നേറ്റുവന്നു പറഞ്ഞാലും വിശ്വസിക്കാൻ പോകുന്നില്ല..!
ഇപ്പോഴും കത്തോലിക്കാ തിരുസ്സഭയുടെ ഏതേലും പ്രശ്നങ്ങൾ ചാനൽ ചർച്ചകളിൽ നിറയുമ്പോൾ.., ഈ കന്യാസ്ത്രീയമ്മയുടെ പേര് പറഞ്ഞിട്ട് വളരെ മ്ലേച്ഛമായി കമെന്റുകൾ നിറയുന്നത് കണ്ടിട്ടുണ്ട്. ഇങ്ങനെ പറയുന്നവരുടെ വീടുകളിലും സ്ത്രീകൾ ഉള്ളത് അല്ലെ.
നാളൊരിക്കൽ ഇവരുടെ വീട്ടിലെ സ്ത്രീകളെപ്പറ്റി ആരേലും ഇങ്ങനെ ഇല്ലാക്കഥ പറഞ്ഞാൽ പറയുന്നവർ വായപൂട്ടി വെറുതെ ഇരിക്കുവോ…! അറിയില്ല ! കണ്ടറിയാം.. ല്ലേ.
കത്തോലിക്കാ സന്ന്യാസിനി ആയോണ്ട് ആർക്കും എന്തും പറയാം എന്നാണല്ലോ പൊതുജനങ്ങളുടെ ചിന്താധാരകൾ..!!
സ്ത്രീത്വം ഇത്രമേൽ അപമാനിക്കപ്പെട്ട ഒരു സംഭവം കേരളത്തിൽ വേറെ ഉണ്ടായിട്ടില്ല. ഒരു സ്ത്രീസംരക്ഷകരും ഈ കന്യാസ്ത്രീയമ്മയ്ക്കുവേണ്ടി എവിടെയും പറഞ്ഞു കണ്ടില്ല. ഇനിയിപ്പോൾ കന്യാസ്ത്രീകൾ സ്ത്രീകൾ അല്ല എന്നാണോ ഇവറ്റകളുടെ ഉള്ളിരുപ്പ്..! അതും അറിയില്ല..!
ഒരു മനുഷ്യാവകാശകമ്മീഷനും ഈ കന്യാസ്ത്രീയമ്മ ഒരു മനുഷ്യസ്ത്രീ ആണേന്നുള്ള പരിഗണനയിൽപോലും എന്തേലും പറഞ്ഞു കേട്ടില്ല.. കണ്ടില്ല..!
ഈ കോടതിവിധി കണ്ടിട്ട്…, ഇനിയും ചിലർ പണ്ടത്തെത് തന്നെ വീണ്ടും വീണ്ടും പറഞ്ഞോണ്ട് വരും . മറ്റുചിലർ പറയും.. കത്തോലിക്കാ തിരുസ്സഭ കോടിക്കണക്കിനു എണ്ണികൊടുത്തിട്ട് നേടിയ വിധി ആണെന്ന്. എന്തായാലും ആണും പെണ്ണും കെട്ട ചില നാലാംകിട ഓൺലൈൻ മാധ്യമങ്ങൾക്കും മറ്റ് ചില നരഭോജികൾക്കും ഈ വിധി ദഹിക്കില്ല…!
” നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്; കഷ്ടകാലത്ത്അവരുടെ അഭയകേന്ദ്രം അവിടുന്നാണ്,കര്‍ത്താവ് അവരെ സഹായിക്കുകയും വിമോചിപ്പിക്കുകയും ചെയ്യുന്നു; അവിടുന്ന് അവരെ ദുഷ്ടരില്‍നിന്നു മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യും;കര്‍ത്താവിലാണ് അവര്‍ അഭയം തേടിയത്.”
സങ്കീര്‍ത്തനങ്ങള്‍ 37 : 39-40
Bincy Amala