പരിശുദ്ധ അമ്മക്ക് പ്രത്യേകം സമർപ്പിക്കപ്പെട്ട മെയ് മാസത്തിൽ പ്രാർത്ഥന മാരത്തൺ നടത്താനായി തമിഴ്നാട്ടിലെ വേളാങ്കണ്ണി ആരോഗ്യമാതാവിൻ്റെ തീർത്ഥകേന്ദ്രം ഉൾപ്പടെ ലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട 31 തീർഥാടന കേന്ദ്രങ്ങൾ ഒരുങ്ങി കഴിഞ്ഞു.

വത്തിക്കാനിലെ നവസുവിശേഷ വത്കരണത്തിന് വേണ്ടിയുളള പൊൻ്റിഫിക്കൽ കോൺഗ്രിഗേഷനെയാണ് ഫ്രാൻസിസ് പാപ്പ ഇത് നേതൃത്വം നൽകാൻ ചുമതല പെടുത്തിയിരിക്കുന്നത്. അപ്പ. പ്രവര്‍ത്തനങ്ങള്‍ 12 : 5 “സഭ അവനുവേണ്ടി ദൈവത്തോടു തീക്ഷണമായി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു” എന്ന ദൈവവചനം അടിസ്ഥാനമായി മെയ് മാസം മുഴുവൻ പലവിധ നിയോഗണങ്ങൾ സമർപ്പിച്ച് വിശ്വാസികളോട് എല്ലാവരോടും പ്രാർത്ഥിക്കാൻ പാപ്പ പറഞ്ഞിട്ടുണ്ട്.

ഫ്രാൻസിസ് പാപ്പ തന്നെയാണ് മേയ് മാസം ഒന്നാം തീയതി വത്തിക്കാനിലെ ബസിലിക്കയിൽ വച്ച് പ്രാർത്ഥനകൾക്ക് ആരംഭം കുറിക്കുന്നത്. ലോകത്തിലെ പ്രധാന 30 തിരഞ്ഞെടുക്കപ്പെട്ട തീർത്തകേന്ദ്രങ്ങളിലേക്കും ഫ്രാൻസിസ് പാപ്പ ജപമാല വെഞ്ചിരിച്ച് കൊടുത്തയകുന്നുണ്ട് എന്നാണ് വത്തിക്കാൻ അറിയിച്ചത്.
മെയ് മാസം അവസാനം വത്തിക്കാൻ ഗാർഡനിലെ ഗ്രോട്ടിയിൽ വച്ചായിരിക്കും സമാപന ചടങ്ങുകൾക്ക് പാപ്പ നേതൃത്വം നൽകുക. വത്തിക്കാനിലെ പ്രാർത്ഥനകൾക്ക് മറ്റ് ദിവസങ്ങളിൽ റോമ രൂപതയിലെയും, റോം ഉൾപെട്ട ലാസിയോ പ്രവശ്യയിലെയും വിവിധ ഇടവകകളിൽ യുവതീയുവാക്കളാണ് നേതൃത്വം നൽകുന്നത്.
ഏഷ്യയിൽ നിന്ന് ഇന്ത്യ, സൗത്ത് കൊറിയ, ജപ്പാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലെ പരി. മാതാവിൻ്റെ തീർത്ഥ കേന്ദ്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. അതത് പ്രദേശത്തെ ഭാഷകളിൽ പ്രാർത്ഥനകൾ നേതൃത്വം നൽകാം എന്നും, അതുന് സഹായിക്കാൻ ഇംഗ്ലീഷ്, ഇറ്റാലിയൻ, സ്പാനിഷ് ഭാഷകളിൽ പ്രാർത്ഥന ഇറക്കിയിട്ടുണ്ട്.

തീർത്തകേന്ദ്രങ്ങളുടെ നമ്പർ അടിസ്ഥാനത്തിൽ എല്ലാ ദിവസവും വൈകീട്ട് ആറിന് വത്തിക്കാൻ മീഡിയയിൽ അതത് പ്രദേശത്തെ പ്രാർത്ഥന ശുശ്രൂഷ സംപ്രേഷണം ചെയ്യും.
റോമിൽ നിന്ന് ഫാ ജിയോ തരകൻ