2020 ഓഗസ്റ്റ് മാസം ആദ്യവാരം ആണ് ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ നിന്ന്, കോവിഡ് മൃതസംസ്കാര ചടങ്ങുകളിൽ സഹായികളാവാൻ നമ്മുടെ ഏതാനും യുവജനങ്ങൾക്ക് പരിശീലനം നൽകിയത്.
കോവിഡ് ഭീതിയിൽ ഒരുപാട് ആളുകൾ മൃതസംസ്കാര ചടങ്ങുകളിൽ സഹായികളാവാൻ വിസമ്മതിച്ചപ്പോളാണ് നമ്മുടെ യുവജനങ്ങൾ യാതൊരു വിധ നിർബന്ധവും കൂടാതെ മുന്നോട്ടു വന്നത്.
2020 ഓഗസ്റ്റ് മാസം 23 മുതൽ ഇന്നു വരെ 70ഇൽ അധികം കോവിഡ് മൃതസംസ്കാരങ്ങൾ നടത്താൻ ഈ യുവജനങ്ങൾ സഹായിച്ചു.
ചങ്ങനാശ്ശേരി അതിരൂപതയിലെ, തുരുത്തി മർത്ത് മറിയം ഫോറോനാ പള്ളിയിലെ യുവദീപ്തി അംഗങ്ങളായ……അരുൺ ജോസഫ് നെടുംപറമ്പിൽ,കുര്യൻ ജോർജ് കാവാലം പുത്തൻപുര,ആൽവിൻ ലാലിമോൻ തകടിയേൽ പുരയിടത്തിൽ,മെബിൻ തോമസ് പുത്തൻപുരക്കൽ, കെവിൻ സേവ്യർ പ്ലാംപറമ്പിൽ,റോഷൻ ജെയിംസ് വാഴത്തറ, ജിത്തു ജോസി കൈനിക്കര, ജോമോൻ എബ്രഹാം കളത്തിൽ,ജിൻസൺ ഫ്രാൻസിസ് കളത്തിൽ,ജോജോ ജോസഫ് കട്ടപ്പുറം, അഖിൽ ജോസഫ്, ജിനു ജേക്കബ് കാഞ്ഞിരത്തുമ്മൂട്ടിൽ, സോമു ജോസഫ് കളത്തിപറമ്പിൽ, ടോണി ആന്റണി ആറ്റുകടവിൽ , മോബിൻ തോമസ് പുത്തൻപുരക്കൽ എന്നീ യുവാക്കളാണ് ഈ നിശബ്ദ സേവനത്തിനു പിന്നിൽ.
ആംബുലൻസ് ക്രമീകരണം, ക്രിമേഷൻ ടീം സജ്ജീകരണം തുടങ്ങിയ എല്ലാ കാര്യങ്ങളും ഈ യുവാക്കൾ തന്നെയാണ് ചെയ്യുന്നത്. കോവിഡ് ബാധിച്ച മൃതശരീരങ്ങൾ ദഹിപ്പിക്കാൻ അനുവാദമില്ലാത്ത ചില സ്ഥലങ്ങളിൽ 10 അടിക്കുമേൽ ഉള്ള കുഴിയെടുക്കുന്നത് വരെ ഇവർ തന്നെയാണ്.
മറ്റുള്ള ചില സംഘടനകൾ നടാടെയുള്ള ഇത്തരം പ്രവർത്തികൾ വരെ കൊട്ടി ഘോഷിക്കുമ്പോളും…
. കഴിഞ്ഞ 9 മാസങ്ങളായി യാതൊരു ലാഭേച്ഛയും കൂടാതെ പ്രവർത്തിക്കുന്ന ഈ യുവാക്കൾ നമുക്കേവർക്കും മാതൃകയാണ്.
കോവിഡ് ബാധിച്ചിട്ടും … പലരും പുറകോട്ടു വലിച്ചിട്ടുംഎപ്പോഴും പ്രവർത്തനനിരതമായ് ഇവരുണ്ടാവും..
പ്രോത്സാഹിപ്പിക്കാം…മാതൃകയായ ഈ യുവജനതയെ ..