വിശുദ്ധ.കുർബാനയർപ്പണത്തിൻ്റെ ഏകീകൃത രീതി | ഇനിയും ഒരു അപ്പീലിന്‌ പ്രസക്തിയില്ല .| “പരിശുദ്ധ പിതാവ് തെറ്റിദ്ധരിക്കപ്പെട്ടു, സിനഡ് തീരുമാനം അടിച്ചേല്പ്പിക്കുന്നു “..തുടങ്ങി മറിച്ചുള്ള വാദങ്ങൾക്ക് ഇനി പ്രസക്തിയില്ല

വി.കുർബാനയർപ്പണത്തിൻ്റെ

ഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ (ഭാഗം ഏഴ്).

റോമാ മാർപാപ്പയോടുള്ള വിധേയത്വം: കത്തോലിക്കാ സ്വത്വം തിരിച്ചറിയാനുള്ള അടയാളം.

കത്തോലിക്കാ സഭയിലെ ഏറ്റവും അവസാനത്തെ വാക്ക് പറയുന്നത്, ഭൂമിയിൽ ഈശോ മിശിഹായുടെ പ്രതിനിധിയും ശ്ലീഹന്മാരുടെ തലവനായ വി. പത്രോസിൻ്റെ പിൻഗാമിയുമായ റോമാ മാർപ്പാപ്പയാണ്‌. ക്രൈസ്തവവ്യക്തികളും സമൂഹങ്ങളും കത്തോലിക്കാ കൂട്ടായ്മയിലാകുന്നത് അദ്ദേഹത്തോടും റോമാസഭയോടും കൂട്ടായ്മയിൽ ആയിരിക്കുമ്പോഴാണ്‌ എന്ന് മുമ്പ് സൂചിപ്പിച്ചല്ലോ. ഇക്കാര്യം ഓർമ്മപ്പെടുത്തിക്കൊണ്ട് പരിശുദ്ധ സിംഹാസനത്തിൻ്റെ ഇൻഡ്യയിലെ സ്ഥാനപതി സിനഡംഗങ്ങളെ ഇപ്രകാരം ഓർമ്മപ്പെടുത്തി: “നാം പങ്ക് വയ്ക്കുന്ന പാത നമ്മളെ എങ്ങോട്ട് നയിച്ചാലും പത്രോസിനോടൊപ്പവും പത്രോസിന്‌ വിധേയപ്പെട്ടും (cum Petro et sub Petro) നാം ആയിരിക്കുമ്പോൾ നമ്മൾ കർത്താവിൻ്റെ പരിപാലനയിലും തിന്മകളിൽ നിന്ന് സംരക്ഷിതരും ആണെന്നുള്ള ഉറപ്പുണ്ട്. പരിശുദ്ധ പിതാവിൻ്റെ അജപാലന ശുശ്രൂഷയും മാർഗ്ഗനിർദ്ദേശവും നാം അംഗീകരിക്കുന്നതാണ്‌ നമ്മുടെ കത്തോലിക്കാ സ്വത്വം തിരിച്ചറിയാനുള്ള അടയാളം.” അനുസരണം ബലിയേക്കാൾ ശ്രേഷ്ഠമാണ്‌ എന്ന് സാമുവൽ പ്രവാചകൻ സാവൂൾ രാജാവിനെ ഓർമ്മപ്പെടുത്തുന്നത് ഇത്തരുണത്തിൽ സ്മരണാർഹമാണ്‌ (1 സാമു. 15:22). ഇക്കാര്യം അഭിവന്ദ്യ മേജർ ആർച്ച് ബിഷപ്പ് സഭാംഗങ്ങൾക്കയച്ച സിനഡനന്തര ഇടയലേഖനത്തിലും എടുത്തു പറയുന്നുണ്ട്.

സഭയിലെ ഏറ്റവും ഉന്നതമായ പ്രബോധനാധികാരത്തിൽ നിന്നുള്ള ഉപദേശം.

MANILA, PHILIPPINES – JANUARY 16: Pope Francis waves to thousands of followers as he arrives at the Manila Cathedral on January 16, 2015 in Manila, Philippines. Pope Francis will visit venues across Leyte and Manila during his visit to the Philippines from January 15 – 19. The visit is expected to attract crowds in the millions as Filipino Catholics flock to catch a glimpse of the leader of the Catholic Church in the Philippines for the first time since 1995. The Pope will begin the tour in Manila, then travelling to Tacloban to visit areas devastated by Typhoon Haiyan before returning to Manila to hold a mass at Rizal Park. The Philippines is the only Catholic majority nation in Asia with around 90 percent of the population professing the faith. (Photo by Lisa Maree Williams/Getty Images)

മേല്പറഞ്ഞ കത്ത് പരിശുദ്ധ പിതാവ് ഫ്രാൻസീസ് പാപ്പ അദ്ദേഹത്തിൻ്റെ സ്വന്തം ഔദ്യോഗിക മുദ്ര (Coat of Arms) യുള്ള ലെറ്റർ പാഡിലാണ്‌ എഴുതിയിരിക്കുന്നത്. കത്തിൽ അദ്ദേഹം സ്വന്തം ഒപ്പും പതിച്ചിരിക്കുന്നു. സാധാരണ രീതിയിൽ പരിശുദ്ധ പിതാവ് അങ്ങനെ ചെയ്യാറില്ല. അതിനർത്ഥം ഈ കത്തിൽ ചെയ്യാനായി ആവശ്യപ്പെട്ടിരിക്കുന്ന കാര്യത്തിന്മേൽ മറിച്ചൊരു തീരുമാനമെടുക്കാൻ മറ്റാർക്കും അധികാരമോ അവകാശമോ ഇല്ല എന്നുള്ളതാണ്‌.

അതിൽ ആവശ്യപ്പെട്ടിരിക്കുന്നത് നടപ്പാക്കുക മാത്രമേ ചെയ്യാനുള്ളു. ഏതൊരു പരിഷ്കൃതസമൂഹത്തിലും തർക്കവിഷയങ്ങൾ ഇങ്ങനെയാണ്‌ തീരുമാനിക്കപ്പെടുന്നത്. കക്ഷികൾക്ക് പൂർണ്ണ തൃപ്തി ഇല്ലെങ്കിലും അവസാനത്തെ അധികാരിയുടെ വിധിപ്രസ്താവം നടപ്പാക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണ്‌. ദീർഘനാളായി ഈ വിഷയത്തിൽ എല്ലാ ഭാഗത്ത് നിന്നും ലഭിച്ചിട്ടുള്ള അറിവുകൾ കൂലംകഷമായി പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത ശേഷമാണ്‌ ഈ കത്ത് എഴുതിയിരിക്കുന്നത് എന്നതിനാൽ ഇതിന്മേൽ ഇനിയും ഒരു അപ്പീലിന്‌ പ്രസക്തിയില്ല എന്നതും ശ്രദ്ധേയമാണ്‌. പരിശുദ്ധ പിതാവ് തെറ്റിദ്ധരിക്കപ്പെട്ടു, സിനഡ് തീരുമാനം അടിച്ചേല്പ്പിക്കുന്നു തുടങ്ങി മറിച്ചുള്ള വാദങ്ങൾക്ക് ഇനി പ്രസക്തിയില്ല എന്ന് ചുരുക്കം.

മാർപാപ്പയുടെ കത്തിന്റെ ഗൗരവം സൂചിപ്പിക്കുന്ന മറ്റ് കാര്യങ്ങൾ

ഇനിയുമുണ്ട് പരിശുദ്ധ പിതാവ് എഴുതിയ കത്തിന്‌ പ്രത്യേകതകൾ. കത്തിൻ്റെ ഉള്ളടക്കം പരിശുദ്ധ സിംഹാസനത്തിൻ്റെ ഔദ്യോഗികമായ രേഖകൾ നടപ്പിൽ വരുത്തുന്ന രീതിയിൽ വത്തിക്കാൻ റേഡിയോയിലൂടെ പ്രഖ്യാപിക്കുകയും പരിശുദ്ധ സിംഹാസനത്തിൻ്റെ രേഖകളും പ്രവർത്തനങ്ങളും പ്രസിദ്ധീകരിക്കുന്ന Acta Apostolicae Sedis – AAS എന്ന പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. മാത്രമല്ല കത്ത് ദിനംപ്രതിയുള്ള പത്രക്കുറിപ്പിലൂടെ മാദ്ധ്യമങ്ങൾക്ക് കൊടുക്കുകയും ചെയ്തു. അതായത് ഈ കത്തും അതിൻ്റെ മാറിക്കഴിഞ്ഞു. പരിശുദ്ധ പിതാവും അദ്ദേഹത്തിൻ്റെ കൂരിയായും നമ്മുടെ ആരാധനക്രമ വിഷയത്തിൽ എത്രമാത്രം ശ്രദ്ധ കൊടുക്കുന്നു എന്നും എത്ര ഗൗരവത്തോടെ പരിഗണിക്കുന്നു എന്നുമുള്ളതിൻ്റെ സൂചനകളാണ്‌ ഇതെല്ലാം.

സമയം സ്ഥലത്തേക്കാൾ വലുതാണ്‌ (Time is greater than space –Evangelii Gaudium, Nos. 222-225) – സംഘർഷത്തിനു മേൽ ഐക്യം നിലനില്ക്കുന്നു (Unity prevails over conflict – Nos. 226-230) ഈ പ്രസ്താവനകൾ അര്ഥമാക്കുന്നതെന്തു?

സമയം സ്ഥലത്തേക്കാൾ വലുതാണ്‌ (Time is greater than space –Evangelii Gaudium, Nos. 222-225) എന്നും സംഘർഷത്തെ ഐക്യം കീഴടക്കുന്നു (Unity prevails over conflict – Nos. 226-230) എന്നും പരിശുദ്ധ പിതാവ് തൻ്റെ കത്തിൽ പറയുന്നുണ്ട്. ഇതെപ്പറ്റിയും ചിലത് മനസ്സിലാക്കേണ്ടതുണ്ട്. കാരണം, പരിശുദ്ധ പിതാവിൻ്റെ കത്ത് പരസ്യമായതു മുതൽ മനഃപൂർവമോ അല്ലാതെയോ വളരെയധികം ദുർവ്യാഖ്യാനം ചെയ്യപ്പെട്ട ഭാഷാപ്രയോഗമാണത്. ഈ പ്രയോഗം അദ്ദേഹം സുവിശേഷത്തിൻ്റെ ആനന്ദം (Evangelii Gaudium) എന്ന തൻ്റെ ചാക്രികലേഖനത്തിൽ നിന്ന് ഉദ്ധരിച്ചിട്ടുള്ളതാണ്‌. വി. ജോൺ പോൾ രണ്ടാമൻ പാപ്പാ 1995 മെയ് 2 ന്‌ എഴുതിയ കിഴക്കിന്റെ വെളിച്ചം (Orientale Lumen) എന്ന അപ്പസ്തോലിക ലേഖനത്തിലും ഇതേ ആശയം കാണാം (നമ്പർ 😎. സമയം സ്ഥലത്തേക്കാൾ വലുതാണ്‌ എന്നതുകൊണ്ട് ഫ്രാൻസീസ് പാപ്പ അർത്ഥമാക്കുന്നത് ചരിത്രത്തിൽ ഇടപെടുന്ന ദൈവത്തിൻ്റെ പ്രവർത്തനത്തിന്‌ നാം വിധേയപ്പെടുക എന്നാണ്‌. നമ്മുടെ സഭയിൽ എന്തെല്ലാം സംഭവിച്ചിട്ടുണ്ടൊ അവിടെയെല്ലാം ദൈവത്തിൻ്റെ അറിവും സമ്മതവും ഉണ്ടായിരുന്നു. അതിന്‌ അവിടുത്തേക്ക് ഒരു ലക്ഷ്യവും ഉണ്ടായിരുന്നു. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. അതുകൊണ്ട് ഒരു കാര്യത്തിന്‌ ഇത്ര സമയം കൊണ്ട് നമ്മളുദ്ദേശിക്കുന്ന ഫലം കിട്ടണം എന്ന് വാശി പിടിക്കാതെ കാര്യങ്ങൾ ചെയ്യാൻ ആരംഭിക്കുകയും കാലത്തിന്റെ പൂർണ്ണതയിൽ ദൈവത്തിൻ്റെ ഇടപെടൽ മൂലം ഫലം ഉളവാകാൻ അനുവദിക്കുകയും ചെയ്യുക എന്നതാണ്‌. ഏകീകൃത വിശുദ്ധ കുർബാനയർപ്പണ രീതിയുടെ കാര്യത്തിലും ഇത് മറന്ന് പോകാതെ, ഇപ്പോൾ അദ്ദേഹം പറഞ്ഞതുപോലെ സിനഡ് തീരുമാനം നടപ്പാക്കാൻ ആരംഭിക്കുകയും കാലത്തിൻ്റെ തികവിൽ ആവശ്യമായ മാറ്റങ്ങളോടെ അത് പൂർണ്ണത പ്രാപിക്കും എന്ന് പ്രതീക്ഷിക്കുകയും ചെയ്യുക എന്നാണ്‌ അദ്ദേഹം സൂചിപ്പിക്കുന്നത്. കിഴക്കിന്റെ വെളിച്ചം എന്ന അപ്പസ്തോലിക ലേഖനത്തിൽ വി. ജോൺ പോൾ പാപ്പ എഴുതുന്നു: “സമയം ദൈവത്തിന്റേതാണ്‌. സമയത്തിൻ്റെ മുമ്പോട്ടുള്ള ഗമനത്തിൽ സംഭവിക്കുന്ന കാര്യങ്ങളെ ദൈവരാജ്യത്തിന്റെ പൂർണ്ണതയുമായി താദാത്മ്യപ്പെടുത്തരുത്. കാരണം ദൈവരാജ്യത്തിൻ്റെ പൂർണ്ണത ദൈവത്തിൽ നിന്നുള്ള ഒരു ദാനമാണ്‌” (നമ്പർ.😎.

സംഘർഷത്തെ ഐക്യം കീഴടക്കുന്നു എന്നതുകൊണ്ട് പരിശുദ്ധ പിതാവ് അർത്ഥമാക്കുന്നത് തർക്ക വിഷയങ്ങളിൽ നിന്ന് ഒളിച്ചോടാതെയും അവയെ കണ്ടില്ലെന്ന് നടിക്കാതെയും പരിഹാരത്തിനായി കുറുക്കു വഴികൾ തേടാതെയും അവയെ നേർക്കുനേർ നേരിട്ട് സമവായത്തിൽ എത്തിക്കുക എന്നതാണ്‌. അപ്പോൾ ആദ്യത്തേതിലും മെച്ചപ്പെട്ട സാഹചര്യം സൃഷ്ടിക്കപ്പെടും എന്നും അദ്ദേഹം വിവക്ഷിക്കുന്നു. തർക്ക വിഷയമായിരിക്കുന്ന ഏകീകൃത വിശുദ്ധ കുർബായർപ്പണ രീതിയ്ക്കും ഇത് ബാധകമാണ്‌. അതാണ്‌ ഇപ്പോൾ അദ്ദേഹം തന്റെ കത്തിലൂടെ ചെയ്തിരിക്കുന്നത്. ഏകീകൃത വി. കുർബായർപ്പണത്തിനുള്ള തീരുമാനം നടപ്പാക്കുമ്പോൾ പരിശുദ്ധാത്മാവ് നമ്മുടെയിടയിൽ സ്വരച്ചേർച്ചയും സാഹോദര്യവും ഐക്യവും വളർത്തും എന്ന് അദ്ദേഹം ആശംസിക്കുന്നത് അതുകൊണ്ടാണ്‌. കാരണം വി. പൗലോസ് ശ്ലീഹാ എഴുതുന്നു: സ്വർഗ്ഗരാജ്യമെന്നാൽ ഭക്ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്‌ (1 കൊറി. 14:17). എന്തെന്നാൽ, ദൈവം കോലാഹലത്തിന്റെ ദൈവമല്ല, സമാധാനത്തിൻ്റെ ദൈവമാണ്‌ (1 കൊറി. 14:33).

May be an image of 1 person

ബിഷപ്പ് ജോസ് പൊരുന്നേടം

തുടരും…

Syro-Malabar Media Commission 

നിങ്ങൾ വിട്ടുപോയത്