സെഹിയോൻ പ്രേഷിത സംഘത്തിന്റെ നേതൃത്വത്തിൽ എറണാകുളം മറൈൻ ഡ്രൈവിൽ വെച്ച് ” ടച്ച് ഓഫ് ലവ് ” നടത്തപ്പെട്ടു . സംഘം പ്രസിഡന്റ് ശ്രീ എം എക്സ് ജൂഡ്സൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ മേയർ ശ്രീ ടോണി ചമ്മണി ക്രിസ്മസ് പുതുവത്സര കേക്ക് മുറിച്ചു ഉൽഘടനം നടത്തി .








മുൻ കൗൺസിലർ ശ്രീ തമ്പി സുബ്രമണ്യൻ ,കൗൺസിലർ ശ്രീ അരിസ്ട്രൊടിൽ എന്നിവർ സംസാരിച്ചു .വയോജനങ്ങളുടെയും വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവരുടെയും പാദങ്ങൾ കഴുകി ചുംബിച്ചുകൊണ്ട് ടച്ച് ഓഫ് ലവ് ന്റെ വാർഷികം നടത്തി .സംഘം പ്രവർത്തകരായ ശ്രീ എം എക്സ് ലോറൻസ് , സേവ്യർ റീജൻ , പി മാത്യു , ആന്റണി , ബേബി ഗോർജ് ,ലീന സാബു ,ലിസി ,ജോമോൾ എന്നിവർ പങ്കെടുത്തു