ആരോട് ഇടപെടണം, ഇടപെടേണ്ട എന്ന് തങ്ങളുടെ മക്കളോട് പറയാനുള്ള സ്വാതന്ത്യം പോലും ക്രിസ്ത്യാനികൾക്ക് കുടുംബത്തിലില്ല എന്നും, അത് നിശ്ചയിക്കേണ്ടത് രാഷ്ട്രീയക്കാരും അവരുടെ കുഴലൂത്തുകാരുമാണെന്ന് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത് അത്യന്തം വേദനാജനകം.

എന്റെ കുടുബത്തിൽ എന്ത് പറയും എന്ത് പറയാതിരിക്കും, ആരോട് ഇടപെടും ഇടപെടാതിരിക്കും എന്ന് ഞങ്ങൾ തീരുമാനിക്കുമെന്ന് ആത്മാഭിമാനത്തോടെ വിളിച്ച് പറയാൻ ക്രിസ്തിയ യുവത്വം ചങ്കൂറ്റത്തോടെ മുന്നോട്ട് വരണം.

ക്രിസ്തിയ സ്ത്രീത്വത്തിൻറെ ആത്മാഭിമാനം സമൂഹമാധ്യമങ്ങളിൽ തലങ്ങും’ വിലങ്ങും അപമാനിക്കപ്പെടുന്നത് ഒരു സമൂഹത്തിന്റെ ആത്മാവിൽ ഏൽപ്പിക്കപ്പെടുന്ന ക്ഷതങ്ങളാണ്, ഇരയാക്കപ്പെടുന്നവർ അത് മിണ്ടുകപോലും ചെയ്യരുത് എന്നു പറയുന്ന ക്രൂരതയും. അവർ ചെയ്യുന്നത് എന്തെന്ന് അവർ അറിയുന്നില്ല അവരോട് പൊറുക്കണമേ.

——————————–===== ——————————————————–

“എല്ലാ ആളുകളെയും വീട്ടിൽ കയറ്റേണ്ടതില്ല. പിന്നെയോ നല്ല മര്യാദയും ദൈവപേടിയും ഉള്ളവരെ മാത്രം കൈക്കൊള്ളുക. നീ ആരോടും കൂടി ഇടപെടുന്നു എന്ന് പറയുക, എന്നാൽ നീ ആരാകുന്നുവെന്ന് ഞാൻ പറയാം എന്നത് പഴഞ്ചൊല്ലായിരിക്കുന്നു”- വി. ചാവറപ്പിതാവ്.

************************************************************************

Jaison Mulerikkal

A Carmelite of Mary Immaculate.

നിങ്ങൾ വിട്ടുപോയത്