നമ്മുടെ കർത്താവിന്റെ മാമ്മോദിസ തിരുനാളിൽ 16 കുഞ്ഞുങ്ങൾക്ക് മാമ്മോദിസ നൽകി ഫ്രാൻസിസ് പാപ്പ.
ലത്തീൻ സഭയിൽ എപ്പിഫനി തിരുനാളിന് ശേഷം വരുന്ന ഞായറാഴ്ച്ചയാണ് കർത്താവിന്റെ ജോർദാൻ നദിയിൽ വച്ചുണ്ടായ മാമ്മോദീസയുടെ തിരുനാൾ ആയി ആചരിക്കുന്നത്.
1981 ൽ വി. ജോൺപോൾ രണ്ടാമൻ പാപ്പയാണ് അന്നേദിവസം വത്തിക്കാനിലെ ജോലിക്കാരുടെ കുഞ്ഞുങ്ങൾക്ക് മാമ്മോദിസ നൽകുന്ന പാരമ്പര്യം തുടങ്ങിയത്.
കഴിഞ്ഞ വർഷം കൊറോണ സാഹചര്യം മൂലം ഉണ്ടായിരുന്നില്ല. ഈ വർഷം ഫ്രാൻസിസ് പാപ്പ ഏഴ് ആൺകുഞ്ഞുങ്ങൾക്കും, ഒമ്പത് പെൺകുഞ്ഞുങ്ങൾക്കും ദിവ്യബലിയർപ്പണത്തിനിടയിൽ മാമ്മോദീസ നൽകിയത്. പാപ്പമാരെ തിരഞ്ഞെടുക്കുന്ന വത്തിക്കാനിലെ സിസ്റ്റയിൻ ചാപ്പലിൽ വച്ച് തന്നെയായിരുന്നു ഈ വർഷവും പാപ്പ മാമ്മോദിസ കുദാശ പരികർമ്മം ചെയ്തത്.
വചന സന്ദേശത്തിൽ പാപ്പ മാതാപിതാക്കളോട് കുഞ്ഞുങ്ങളെ വളർത്തുമ്പോൾ ക്രിസ്തീയ ചൈതന്യത്തിൽ പരിശീലിപ്പിക്കണം എന്നും, അവർക്ക് വേണ്ടപ്പോൾ പാലൂട്ടണം എന്നും പറഞ്ഞു. ഇന്നത്തെ പ്രാധാന വ്യക്തികൾ അവരാണെന്നും, അവർ വാശിപിടിച്ച് കരയുന്നത് തിരുകർമ്മങ്ങൾക്ക് ഇമ്പവും ഈണവുമാണെന്നും പാപ്പ പുഞ്ചിരിയോടെ പറഞ്ഞു വച്ചു. വളരെ കുറച്ച് മാത്രം പ്രസംഗിച്ച പാപ്പ മാതാപിതാക്കളോട് കുഞ്ഞുങ്ങളെ വളർത്തുമ്പോൾ അവർക്ക് ക്രൈസ്തവ സംരക്ഷണത്തിൽ വളർത്തുന്ന കാര്യം മറക്കരുത് എന്ന് പറഞ്ഞവസാനിപ്പിച്ചു.
റോമിൽ നിന്ന് ഫാ. ജിയോ തരകൻ
നമ്മുടെ രൂപതകളിലും സഭയിലെ വിവിധ ശുശ്രുഷകൾ ചെയ്യുന്നവരുടെയും, ജീവനക്കാരുടെയും ,കുഞ്ഞുങ്ങൾക്ക് മാമ്മോദിസ നൽകുന്നപതിവ് ആരംഭിക്കുവാൻ പ്രാർത്ഥിക്കുന്നു .