കൊടകര: ഇരിങ്ങാലക്കുട രൂപതയിലെ തീർത്ഥാടന കേന്ദ്രമായ കനകമല തീർത്ഥാടനകേന്ദ്രത്തിൽ ഈ വർഷത്തെ നോമ്പുകാല കുരിശുമുടി തീർഥാടനം ഈ മാസം 27ന് തുടങ്ങും.
തീർത്ഥാടന നാളുകളിൽ അതത് സമയങ്ങളിൽ സർക്കാർ നിർദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായി റെക്ടർ ഫാ. ഷിബു നെല്ലിശേരി അറിയിച്ചു. 19ന് വൈകീട്ട് മൂന്നിന് തീർത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സനീഷ് കുമാർ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് 19ന് വൈകിട്ട് മൂന്നിനു യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഇതിനു മുന്നോടിയായി തീർത്ഥാടനകേന്ദ്രത്തിൽ സംഘടിപ്പിച്ച യോഗം റെക്ടർ ഫാ. ഷിബു നെല്ലിശേരി ഉദ്ഘാടനം ചെയ്തു. തീർഥാടന കമ്മിറ്റി ജനറൽ കണ്‍വീനർ ജോർജ് പന്തല്ലൂക്കാരൻ അധ്യക്ഷത വഹിച്ചു.
പിആർഒ ഷോജൻ ഡി. വിതയത്തിൽ, കൈക്കാരൻമാരായ അന്തോണി കൊട്ടേക്കാട്ടുക്കാരൻ, ഡേവീസ് ചക്കാലക്കൽ, സെബാസ്റ്റ്യൻ കളത്തിങ്കൽ, ലിജോ ചാതേലി, കണ്വീർമാരായ ലിജോ കാരുത്തി, ഷാജു വെളിയൻ, വർഗീസ് കുയിലാടൻ, പോളി കോക്കാട്ട്, ജോസ് വെട്ടുമന, തോമസ് കുയിലാടൻ, ബീന വെളിയൻ എന്നിവർ സംസാരിച്ചു.