എന്തെങ്കിലും ചായ്‌വ് ഉണ്ടോ ?
കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട സമുദായ സംഘടനയുടെ ഭാരവാഹി എന്ന നിലയിൽ രണ്ടു ദിവസങ്ങളായി നീണ്ടുനിന്ന, “വികസനം എല്ലാ തലങ്ങളിലും എല്ലാ ഇടങ്ങളിലും” എന്ന പഠന ശിബിരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു. പ്രാരംഭ സമ്മേളനം ഉദ്ഘാടനം ചെയ്തത് മന്ത്രി തോമസ് ഐസക്കും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് മന്ത്രി കെ കെ ഷൈലജ ടീച്ചറുമായിരുന്നു. ഈ രണ്ടു സമ്മേളനത്തിലും കെസിബിസി പ്രസിഡൻറ് മാർ ജോർജ് ആലഞ്ചേരി പങ്കെടുത്തിരുന്നു. ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾക്ക് ആരോഗ്യമന്ത്രിയെ അനുമോദിക്കുന്ന ചടങ്ങും യോഗത്തിനിടെ ഉണ്ടായിരുന്നു. പ്രതിപക്ഷ ജന പ്രതിനിധികളും പങ്കെടുത്തിരുന്നു. ഭരണത്തിലിരിക്കുന്ന മന്ത്രി എന്ന നിലയിൽ അത്തരം അനുമോദനങ്ങൾ സ്വാഭാവികമാണ്. സമ്മേളന പരാമർശങ്ങളും വാർത്തകളും കണ്ടു ചിലരെങ്കിലും സംശയിച്ചു സഭയ്ക്ക് ഒരു ചായ്‌വ് ഉണ്ടോയെന്ന് ? അതിനുള്ള ശ്രമം നടക്കുന്നുണ്ടോയെന്ന് ?
സഭയുടെ ചായ്‌വ് സാമൂഹിക നീതി നിഷേധിക്കപെട്ടവർക്കൊപ്പമാണ്, അരികുവൽക്കരിക്കപ്പെട്ടവർക്കൊപ്പമാണ് !
Adv.Sherry J Thomas