സീറോ മലബാർ ആരാധനാക്രമം പുനഃരുദ്ധാരണത്തിന്റെ പാതയിൽ..
..ഭാഗ്യസ്മരണാർഹനായ ലെയൊ 13-ാമൻ മാർപ്പാപ്പ സീറോ മലബാർ ഹയരാർക്കി സ്ഥാപി ച്ചത് നമ്മുടെ സഭയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണല്ലോ. പോർച്ചുഗീസ് മിഷണറിമാരുടെ വരവോടെ കേരളസഭയിൽ നടന്ന നിർഭാഗ്യകരമായ ലാറ്റിനൈസേഷന്റെ ഭാഗമായി വികലമാക്ക പ്പെട്ട സീറോ മലബാർ ആരാധനക്രമം പുനരുദ്ധരിക്കുന്നതിന് 1934 മുതൽ പരിശുദ്ധ സിംഹാസനം താത്പര്യപൂർവ്വം ശ്രമിച്ചുകൊണ്ടിരുന്നു. സീറോ മലബാർ സഭയെ ആത്മാർത്ഥമായി സ്നേഹിക്കു കയും അതിന്റെ അത്യുന്നതിക്കായി വളരെയധികം പരിശ്രമിക്കുകയും ചെയ്തിട്ടുള്ള കാർഡിനൽ ടിറന്റ് തിരുമേനി പൗരസ്ത്യതിരുസംഘം സെക്രട്ടറിയായി തീർന്നതോടെ ഈ ശ്രമങ്ങൾ കുടു തൽ ഉർജിതപ്പെടുത്തി. സീറോ മലബാർ കുർബാനക്രമം, പൗരോഹിത്യം, സൈര്യലേപനം തുട ങ്ങിയ കൂദാശകൾ പരികർമ്മം ചെയ്യുന്നതിനും ദൈവാലയ പ്രതിഷ്ഠ നടത്തുന്നതിനും മറ്റും മെത്രാന്മാർ ഉപയോഗിക്കുന്ന “പൊന്തിഫിക്കൽ കൂദാശാനുഷ്ഠാനവിധികൾ ഇവ പുരാതന കൽദായ റീത്തനുസരിച്ച് പരിഷ്കരിച്ചുകൊണ്ടുള്ള ഡ്രാഫ്റ്റുകൾ അയയ്ക്കുവാൻ അദ്ദേഹം സീറോ മലബാർ ബിഷപ്സിന് നിർദ്ദേശം നൽകുകയുണ്ടായി.
അന്ന് സീറോ മലബാർ സഭയിൽ എർണാകുളം, ചങ്ങനാശ്ശേരി, തൃശൂർ, കോട്ടയം എന്നീ രൂപതകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഈ രൂപതകളുടെ അദ്ധ്യക്ഷ്യന്മാർ ചേർന്നുള്ള സീറോ മല ബാർ ബിഷപ് കോൺഫറൻസ് സമ്മേളിച്ച് ആലോചനകൾ നടത്തി. അന്ന് സീറോ മലബാർ ഹയരാർക്കിയുടെ തലവൻ എർണാകുളം ആർച്ച് ബിഷപ് മാർ അഗസ്റ്റിൻ കണ്ടത്തിൽ ആയിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായം ലത്തീൻ റീത്ത് അനുസരിച്ചുള്ള പൊന്തിഫിക്കലിന്റെ ഒരു സുറിയാനി തർജമ തയ്യാറാക്കി അയച്ചാൽ മതി എന്നുള്ളതായിരുന്നു. ഉദയംപേരൂർ സൂനഹദോസിനു ശേഷം റോസ് മെത്രാൻ ഭേദഗതി വരുത്തി സുറിയാനിയിൽ ഉപയോഗിച്ചുകൊണ്ടിരുന്ന കുർബാനയുടെ കുറേ ഭാഗം മലയാളത്തിലാക്കിയും കുറേഭാഗം സുറിയാനിയിൽ തന്നെ നിലനിർത്തിക്കൊണ്ടും പുതിയ കുർബാനക്രമം തയ്യാറാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലത്തീൻ റീത്തിലുള്ള കൂദാശകളുടെ സുറിയാനി പകർപ്പായിരുന്നു. അന്ന് ഉപയോഗത്തിലിരുന്നത്. അവയും മലയാള ത്തിൽ ഭാഷാന്തരം ചെയ്ത് അയച്ചാൽ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.
ഇതിനോട് മറ്റ് മെത്രാന്മാരുടെ യോജിക്കുകയുണ്ടായി. അതിനു കാരണം, തങ്ങൾ പരിചയി ച്ചുപോന്നിട്ടുള്ള ആരാധനക്രമങ്ങളിൽ വലിയ മാറ്റമൊന്നും വരുത്തിയതായി ജനങ്ങൾക്ക് തോന്ന രുത് എന്നുള്ളതായിരുന്നു. പരിചയിച്ചുവന്നത്. തുടർന്നുപൊകുന്നതാണ് നല്ലതെന്നുള്ള യാഥാർത്ഥി തിക മനസ്കതി ആണ് അന്നത്തെ ആലോചനകളിൽ പ്രകടമായി കണ്ടത്. പൂർവ്വരൂപത്തിന്റെ വൈശിഷ്ട്യം വേണ്ടത് മനസിലാക്കിയിരുന്നുമില്ല. അതുകൊണ്ട് ആദ്യമായിത്തന്നെ പൊന്തിഫിക്ക ലിന്റെ ലത്തീൻ രൂപത്തിന്റെ ശരി പകർപ്പ് സുറിയാനിയിൽ തയ്യാറാക്കുകയും പിന്നീട് മലയാളത്തി ലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്താൽ മതി എന്ന് തീരുമാനിക്കപ്പെട്ടു. അങ്ങനെ, ലത്തീൻ പൊന്തിഫിക്കലിന്റെ സുറിയാനി തർജ്ജമ തയ്യാറാക്കി റോമിലേക്ക് അയച്ചു. എന്നാൽ, ഇത് റോം അംഗീകരിച്ചില്ല. അന്നത്തെ മാർപ്പാപ്പ 11-ാം പീയൂസ് തിരുമേനി കർദ്ദിനാൾ ടിസൻ തിരുമേനി യുടെ ഉപദേശം സ്വീകരിച്ചുകൊണ്ടായിരിക്കണം. അത് തിരിച്ചയയ്ക്കുകയുണ്ടായത്. “We don’t want latinization of the Syrian liturgy but its restoration” എന്നാണ് മാർപ്പാപ്പ കൽപ്പിച്ച് അറിയിച്ചു.
1953ൽ കർദ്ദിനാൾ ടിറന്റ് തിരുമേനി കേരളം സന്ദർശിച്ചപ്പോൾ സീറോ മലബാർ കുർബാ നയും കൂദാശാനുഷ്ഠാനങ്ങളും പൊന്തിഫിക്കലുമെല്ലാം പുനരുദ്ധരിച്ച് സീറോ മലബാർ സഭയുടെ സമ്പന്നമായ പ്രാസ്ത പാരമ്പര്യത്തിന് അനുയോജ്യമാക്കണമെന്ന് മെത്രാന്മാരോടെ നിർദ്ദേശിക്കു കയുണ്ടായി. അദ്ദേഹത്തിന്റെ അഭിപ്രായമാദരിച്ച് സീറോ മലബാർ കുർബാന പുനരുദ്ധരിക്കുന്നതി നായി റവ. ഫാ. റാസ് എസ്.ജെ., റവ. ഫാ. പ്ലാസിഡ് സി.എം.ഐ., റവ. ഫാ. സിറിൾ കൊറോള വിസ്കി എന്നിവരുടെ ഒരു വിദഗ്ധ കമ്മീഷനെ 1953-ൽ പരിശുദ്ധ സിംഹാസനം നിയമിച്ചു. ഈ കമ്മീഷൻ ലഭ്യമായ പുരാതന കയ്യെഴുത്ത് പ്രതികളും മറ്റ് പ്രസക്ത രേഖകളും ശ്രദ്ധാപൂർവ്വം പരിശോധിച്ച ശേഷം “liturgia syro- malabarese revisione e restampa dell messale syro malabarese” എന്ന പേരിൽ സീറോ മലബാർ കുർബാനയുടെ പരിഷ്കരിച്ച് രൂപം തയ്യാറാക്കി അച്ചടിപ്പിച്ചു. 1954-ൽ കാർഡിൽ ടിറന്റ് ഇതിന്റെ കോപ്പികൾ അഭിപ്രായത്തിനായി സീറോ മല ബാർ മെത്രാന്മാർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ മെത്രാന്മാരിൽ നിന്ന് പ്രതീക്ഷിച്ച വിധത്തിലുള്ള സ്വാഗതമല്ല. ഇതിന് ലഭിച്ചത്. 1956-ൽ വീണ്ടും അഭിപ്രായം ആരാഞ്ഞപ്പോൾ ആരാ ധനക്രമ പുനരുദ്ധാരണത്തിന് അനുകൂലമായ മറുപടി മെത്രാന്മാർ നൽകി. മെത്രാന്മാരുടെ അഭി പ്രായങ്ങളുടെ നിർദ്ദേശങ്ങളും ലിറ്റർജിക്കൽ കമ്മീഷൻ വിശദമായി പഠിച്ചതിനുശേഷം അതേക്കുറി ച്ചുള്ള റിപ്പോർട്ട് പൗരതിരുസംഘത്തിലെ അംഗങ്ങളായ കർദ്ദിനാളന്മാരുടെയും മാർപ്പാപ്പയു ടെയും പഠനത്തിനായി സമർപ്പിച്ചു. അവർ ലിറ്റർജിക്കൽ കമ്മീഷന്റെ വിദഗ്ധാഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിച്ചു. 1957 മെയ് 27-ന് നടന്ന പൗരസ്ത്യതിരുസംഘത്തിന്റെ സമ്പൂർണ്ണ സമ്മേ ഒനം സീറോ മലബാർ സഭയുടെ പുനരുദ്ധരിക്കപ്പെട്ട കുർബാനക്രമം അംഗീകരിക്കുകയും മാർപ്പാ പയുടെ അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്തു. 1957 ജൂൺ 27-ാം തിയതി 12-ാം പീയൂസ് മാർപ്പാപ്പ ഈ കുർബാനക്രമത്തിന് ഔദ്യോഗികമായ അംഗീകാരം നൽകി. എങ്കിലും 23-ാം യോഹന്നാൻ മാർപ്പാപ്പയുടെ ഭരണകാലത്ത് 1962 ജൂലൈ 3-ാം തിയതിയാണ് പുനരുദ്ധരിക്ക പ്പെട്ട കുർബാന സീറോ മലബാർ സഭയിൽ ഔദ്യോഗികമായി നടപ്പിലാക്കപ്പെട്ടത്. ഇതു സംബ ന്ധിച്ച് സീറോ മലബാർ മെത്രാന്മാർ ഒരു സംയുക്ത ഇടയലേഖനം പുറപ്പെടുവിക്കുകയുണ്ടായി. അതിങ്ങനെയായിരുന്നു. പ്രിയ ബഹുമാനപ്പെട്ട സഹോദരരേ, വാത്സല്യമക്കളേ, നമ്മുടെ സീറോ മലബാർ റീത്തിലെ കർമ്മാനുഷ്ഠാനം സംബന്ധിച്ച ചില പുനരുദ്ധാരണ നടപടികൾ നടന്നുവ രുന്നത് എല്ലാവർക്കും അറിവുള്ളതാണല്ലോ. ഏവം വിധം പുനരുദ്ധരിക്കപ്പെട്ട പൊന്തിഫിക്കൽ കൊല്ലം മുമ്പ് പ്രസിദ്ധീകൃതമായി. തിരുക്കർമ്മാനുഷ്ഠാനങ്ങൾ വിശ്വാസികൾക്ക് കൂടി മനസിലാക്ക അക്ക വിധത്തിൽ അവയിൽ മലയാള ഭാഷ ഉപയോഗിക്കുന്നതിനുള്ള അനുമതിയും പരിശുദ്ധ സിംഹാസനം നമുക്ക് നൽകുകയുണ്ടായി. അതനുസരിച്ചാണ് പട്ടം കൊടുക്കൽ ശുശ്രൂഷ മലയാള ത്തിൽ നടപ്പിലാക്കിയത്. തന്മൂലം ആ വിശിഷ്ടകർമ്മത്തിൽ വിശ്വാസികൾക്ക് കൂടുതൽ ഫലപ്രദ മായി സംബന്ധിക്കുന്നതിന് സാധിച്ചു. എന്നാൽ, ഇപ്പോൾ അതിനേക്കാൾ കൂടുതൽ പ്രാധാന്യ മർഹിക്കുന്നതും എല്ലാ വിശ്വാസകളെയും നേരിട്ട് ബാധിക്കുന്നതുമായ ഒരു നടപടിയാണ് സ്വീകരി ക്കാൻ പോകുന്നത്. പുനരുദ്ധരിക്കപ്പെട്ട നമ്മുടെ കുർബാന മലയാളത്തിൽ നടപ്പിലാക്കുവാൻ നിശ്ചയിച്ചിരിക്കുകയാണ്. നമ്മുടെ പിതാവായ മാർത്തോമ്മാശ്ലീഹായുടെ ദുക്റാന തിരുനാളിൽ ജൂലൈ 3-ാം തിയതി അത് ഉദ്ഘാടനം ചെയ്യപ്പെടുന്നു എന്നുള്ള സന്തോഷവാർത്ത ഈ ഇടയലേ ഖനം വഴി ഞങ്ങൾ പ്രഖ്യാപനം ചെയ്തുകൊള്ളുന്നു. എല്ലാ പള്ളികളിലും ഇത് നടപ്പാക്കുന്നതിന കുറേ കാലതാമസം വേണ്ടിവരുന്നതായിരിക്കും. എങ്കിലും എല്ലാ സെമിനാരികളിലും വൈദിക ഭവ നങ്ങളിലും പുതിയ കുർബാന ക്രമം നടപ്പാക്കണമെന്ന് പരിശുദ്ധ സിംഹാസനം നിർദ്ദേശിച്ചിരിക്കു ന്നു. നിശ്ചിതമായ ചില പൊതു തത്വങ്ങളനുസരിച്ച് പരിശുദ്ധ സിംഹാസനം ദൈവത്തിന്റെ ഉപരിമഹത്വത്തിനും തിരുസഭയുടെ അഭിവൃത്തിക്കും ആത്മാക്കളുടെ ഉപകാരത്തിനും വേണ്ടി അവ ലംബിച്ചു പോരുന്ന ഈ ദൃശ്യനടപടികളുടെ അർത്ഥവും ആവശ്യകതയും വേണ്ടവിധത്തിൽ മനസിലാക്കുന്നതിനും ബഹുമാനപൂർവ്വം അവയെ സ്വീകരിക്കുന്നതിനും ഫലപ്രദമായി അവയിൽ പങ്കുചേരുന്നതിനും ഓരോ ക്രിസ്തീയ വിശ്വാസിക്കും കടമയുള്ളതാണ്. അതേപ്പറ്റി സമഗ്രമായി പ്രതിപാദിക്കുന്നതിന് കാലം സൗകര്യമില്ലെങ്കിലും ഇക്കാര്യത്തിൽ അവശ്യം അറിഞ്ഞിരി ക്കേണ്ട ചില സംഗതികൾ ഇവിടെ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു.
ക്രൈസ്തവസഭയിൽ ആരംഭകാലത്തുതന്നെ രൂപമെടുത്ത് കാലാന്തരത്തിൽ പൂർണ്ണവി കാസം പ്രാപിച്ചിട്ടുള്ള റീത്തുകൾ പ്രധാനമായി അന്ത്യോക്യൻ, അലക്സാണ്ട്രിയൻ, ലത്തീൻ, ബിസന്റൈൻ, കൽദായ, അർമ്മേനിയൻ എന്നീ 6 ഗണത്തിൽ പെട്ടവയാണ്. റീത്തുകളുടെ വൈവിധ്യം തിരുസഭയുടെ ഐക്യത്തെ ക്ഷതപ്പെടുത്തുന്നില്ല. പ്രത്യുത അത് സഭയുടെ പ്രഭാ വത്തെ വർദ്ധിപ്പിക്കുന്ന മഹത്തായ അലങ്കാരമത്രേ. സഭയുടെ പുരാതനത്വത്തെയും അത് പ്രകടമാ ക്കുന്നു. പരിശുദ്ധ പിതാവ് 9-ാം പിയൂസ് മാർപ്പാപ്പ 1853-ൽ ചെയ്ത ഒരു പ്രഭാഷത്തിൽ ഇപ്രകാര മാണ് പ്രസ്താവിച്ചത്.
“റീത്തുകൾ അധികപങ്കും നമുക്ക് സഭാപിതാക്കന്മാരിൽ നിന്ന് ലഭിച്ചിട്ടുള്ളവയാകയാൽ അവയുടെ പുരാതനത്വം മൂലം പ്രത്യേക ബഹുമാനത്തിനർഹമാണ്. അവയെല്ലാം പരിഷ്കരിക്കപ്പെ ടുകയും സമാദരിക്കപ്പെടുകയും വേണം. ഈ ബാഹ്യചിഹ്നങ്ങൾ മൂലം ക്രിസ്തുവിന്റെ നിർമ്മലമ ണവാട്ടി വിസ്മയനീയമായ വൈവിധ്യം പ്രകടിപ്പിക്കുന്നുവെന്നും യാതൊരു തരത്തിലും അത് അവ ളുടെ ഐക്യത്തെ ക്ഷതപ്പെടുത്തുന്നില്ലയെന്നും നമ്മുടെ മുൻഗാമികൾ ഗ്രഹിച്ചിരുന്നു. സഭ രാജ്യ സീമകൾ കടന്ന് സകല ജനപദങ്ങളെയും വർഗ്ഗങ്ങളെയും ആശ്ലേഷിക്കുകയും ഭാഷയിലും ആചാര ങ്ങളിലും ആരാധനക്രമങ്ങളിലും വ്യത്യസ്തങ്ങളെങ്കിലും ഒരേ വിശ്വാസത്തിൽ അവരെ സംയോജി പ്പിക്കുകയും ചെയ്തു പോന്നു.
ആകയാൽ വിവിധ റീത്തുകൾ അന്യോന്യം പരിരക്ഷിക്കപ്പെടണമെന്നാണ് തിരുസഭയുടെ ആദർശം. അതുകൊണ്ടാണ് ഓരോ റീത്തും അതതിന്റെ പ്രത്യേകതകൾ നഷ്ടപ്പെടുത്താതെ അഭംഗം നിലനിർത്തുന്നതിന് സഭ നിഷ്കർഷിക്കുന്നത്. എന്നാൽ റീത്തുകളെ വളരാനനുവദി ക്കാതെ ഒരു നിശ്ചലാവസ്ഥയിൽ നിർത്തുന്നു എന്നല്ല ഇതിനർത്ഥം, റീത്തുകളും ആരാധനാക്രമ ങ്ങളും കാലത്തിനൊത്ത് വളരുക തന്നെ വേണം. മനുഷ്യൻ ദൈവത്തോടുള്ള കടപ്പാടുകളുടെ ബാഹ്യപ്രകടനമാണല്ലോ ആരാധന, മനുഷ്യഹൃദയത്തിൽ തിങ്ങി നിൽക്കുന്ന ഏതോ വികാരങ്ങ ളുടെ നൈസർഗ്ഗികമായ ഒരു പ്രവാഹമാണ് അത് എന്ന് പറയാം. അതുകൊണ്ട്, ആരാധനക്രമങ്ങൾ അവയുടെ ആകൃതിയിലും പ്രകൃതിയിലും ഭാഷയിലും വേഷത്തിലും ആംഗ്യങ്ങളിലും അനുഷ്ഠാ നങ്ങളിലും കാലോചിതമായി വളർച്ച പ്രാപിച്ചേ മതിയാകൂ. അത് സഭ അനുകൂലിക്കുകയും അഭില ഷിക്കുകയും പ്രത്സാഹിപ്പിക്കുകയും ചെയ്യുന്നു.
എന്നാൽ, ഏതെങ്കിലും റീത്തിന്റെ ഘടനയ്ക്കും സ്വഭാവത്തിനും യോജിക്കാത്തതായ പരി ഷ്കാരങ്ങളും കൂട്ടിച്ചേർക്കലുകളും അനുകരണങ്ങളും സഭ അംഗീകരിക്കുന്നില്ല. സഭയുടെ ഔദ്യോഗികമായ ഈ നിലപാട് മാർപ്പാപ്പാമാരുടെ തിരുവെഴുത്തുകളിലും നിർദ്ദേശങ്ങളിലും വ്യക്തമായി കാണാവുന്നതാണ്.
പുരാതനകാലം മുതൽ കേരള സുറിയാനി സഭ സീറോ കൽദായ റീത്താണ് ആചരിച്ചുപോ ന്നിരുന്നത്. അതിനെ പൗരസ്ത്യസുറിയാനി നിന്നും മെസപ്പൊട്ടോമിയൻ റീത്തെന്നും പേർഷ്യൻ റീത്തെന്നും വിളിക്കാറുണ്ട്. കൽദായ റീത്തിന് പ്രശസ്തമായ പല പ്രത്യേകതകളുമുണ്ട് ജറുസലേമിലെ ആദിമസഭ ഉപയോഗിച്ചിരുന്നത് സുറിയാനി ഭാഷ ആയിരുന്നതുകൊണ്ട് ബ്രായ പാരമ്പര്യങ്ങളോടും വേദഗ്രന്ഥങ്ങളോടും അടുത്ത ബന്ധമാണ് അതിനുള്ളത്. കൂടാതെ കൽദായ സുറിയാനി റീത്ത് രൂപമെടുത്ത ഏദേസ്സാ നഗരം ആദ്യ നൂറ്റാണ്ടുകളിൽ ദൈവശാസ്ത്രപഠനത്തി ന്റെയും വേദപുസ്തക അദ്ധ്യയനത്തിന്റെയും ഒരു വിശ്രുത കേന്ദ്രമായിരുന്നു. ഗ്രീക്ക് റോമൻ സംസ്കാരങ്ങൾക്ക് കിടനിൽക്കുന്ന സെമിറ്റിക് സംസ്കാരത്തിന്റെ ആസ്ഥാനവും എസ്സ് ആയി രുന്നു. ഈ അന്തരീക്ഷത്തിൽ വളർന്നതുകൊണ്ട് കൽദായ സുറിയാനി റീത്ത് തികച്ചും പൗരസ്ത്യ മായ സംസ്കാരവിശേഷത്തെ പ്രതിഫലിപ്പിക്കുന്ന ഒന്നാണ്. ഇത്ത നമ്മുടെ പുരാതനമായ റീത്ത്. എന്നാൽ, 16-ാം നൂറ്റാണ്ടിൽ വിദേശ ലത്തീൻ മെത്രാന്മാരുടെ ഭരണത്തിൻ കീഴിലായപ്പോൾ നമ്മുടെ റീത്ത് സംബന്ധിച്ചും ചില വ്യതിയാനങ്ങളുണ്ടായി. ഉദയംപേരൂർ സൂനഹദോസിന്റെ നടപ് ടികളും തുടർന്നുണ്ടായ സംഭവവികാസങ്ങളും ചരിത്രദൃഷ്ട്യാ പഠനം നടത്തിയാൽ ഇപ്പോൾ നാം ഉപയോഗിച്ചുപോരുന്ന ആരാധനക്രമത്തിൽ വന്നു ചേർന്നിട്ടുള്ള വ്യത്യാനങ്ങളുടെ കാരണങ്ങളും പ്രേരണകളും മനസ്സിലാക്കാൻ സാധിക്കുന്നതാണ്. കാലാന്തരത്തിൽ നമുക്ക് കേരള സുറിയാനി ഹയരാർക്കി സാധിച്ചുകിട്ടിയതിനുശേഷം മാത്രമേ നമ്മുടെ റീത്ത് സംബന്ധിച്ചുള്ള പുനരുദ്ധാരണ സംരഭങ്ങൾക്ക് സൗകര്യം കൈവന്നുള്ളു.
സീറോ മലബാർ റീത്ത് അതിന്റെ പുരാതന നൈർമ്മല്യത്തിൽ നിലനിർത്തുന്നതിനുവേണ്ട ഉദ്ധാരണ ജോലികൾ നിർവ്വഹിക്കുന്നതിന് പരിശുദ്ധ സിംഹാസനം മുൻകൈ എടുത്ത് പരിശ്രമിച്ചു. 11-ാം പീയൂസ് മാർപ്പാപ്പയുടെ കാലത്ത് സീറോ മലബാർ സഭയ്ക്ക് വേണ്ടി ഒരു പൊന്തിഫിക്കൽ തയ്യാറാക്കുന്നത് സംബന്ധിച്ച് പ്രശ്നമുണ്ടായപ്പോൾ പരിശുദ്ധ സിംഹാസനം തന്നെ കേരളസുറി യാനിസഭയിൽ ആദ്യ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന പൊന്തിഫിക്കൽ സമുദ്ധരിക്കുന്നതിന് ഒരു വിദഗ്ധകമ്മീഷനെ നിയമിച്ചു. ആ കമ്മീഷന്റെ ശ്രമഫലമായി പുനരുദ്ധരിക്കപ്പെട്ട സുറിയാനി പൊന്തിഫിക്കൽ 1939-ൽ മാർപ്പാപ്പ അംഗീകരിച്ചു. പക്ഷേ, യുദ്ധ സാഹചര്യങ്ങൾ മൂലം അതിന്റെ മൂദ്രരണ ജോലി അന്ന് നിർവ്വഹിക്കാൻ സാധിച്ചില്ല. 1954-ൽ 12-ാം പീയൂസ് മാർപ്പാപ്പ നിയമിച്ച ഒരു കമ്മീഷനാണ് 1957-ൽ ആ ജോലി പൂർത്തിയാക്കി പൊന്തിഫിക്കൽ പ്രസിദ്ധീകരിച്ചത്. കേരള ത്തിലെ എല്ലാ സുറിയാനി രൂപതകളും ചേർന്ന് നിയമിച്ച് ഒരു കമ്മീഷൻ അതിന്റെ മലയാള വിവർത്തനജോലി നിർവ്വഹിച്ചുകൊണ്ടിരിക്കുകയാണ്. അതിലെ പട്ടം കൊടുക്കൽ ശുശ്രൂഷയുടെ ഭാഗം ഭാഷാന്തരം ചെയ്ത് 1960-ൽ നാം നടപ്പിലാക്കിയിട്ടുള്ളതാണല്ലോ. ബാക്കി ഭാഗങ്ങളുടെ ജോലി തുടർന്നുകൊണ്ടിരിക്കുന്നു. റോമിലെ കമ്മീഷന്റെ അടുത്തശ്രമം നമ്മുടെ കുർബാനക്രമം പുനരുദ്ധരിക്കുന്നതിനായിരുന്നു. 1958-ൽ അതും പൂർത്തിയായി. കേരള കമ്മീഷൻ അതിന്റെ വിവർത്തന ജോലിയിൽ നിർവ്വഹിച്ചുകഴിഞ്ഞു. പുനരുദ്ധരിക്കപ്പെട്ട ഈ കുർബാനക്രമമാണ് ജൂലൈ 3-ാം തിയതി നമ്മുടെ പിതാവായ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റാന തിരുനാളിൽ ഇവിടെ നടപ്പിലാക്കാൻ നിശ്ചയിച്ചിരിക്കുന്നത്.
പ്രിയ ബഹുമാനപ്പെട്ട സഹോദരരേ, വാത്സല്യമക്കളേ, പുനരുദ്ധരിക്കപ്പെട്ട നമ്മുടെ ആരാധ നക്രമം പ്രത്യേകിച്ച് പരിശുദ്ധ കുർബാനയുടെ ശുശ്രൂഷാക്രമം നടപ്പാക്കാൻ പോകുന്ന ഈ ശുഭാ വസരത്തിൽ ഈ ആരാധനക്രമത്തെ സംബന്ധിച്ച ചില പൊതുതത്വങ്ങളും സവിശേഷതകളും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. പുതിയ ക്രമമനുസരിച്ച് നമുക്ക് 3 തരം കുർബാനകളാണു ള്ളത്. അതായത്, 1, സാധാരണകുർബാന 2, ആഘോഷമായ കുർബാന 3, റാസ. ഇവയിൽ ആദ്യ ത്തേത്. അതായത് സാധാരണ കുർബാന മാത്രമാണ് ഇപ്പോൾ മലയാളത്തിൽ നടപ്പിലാക്കുന്നത്. പുതിയ കുർബാനക്രമം എല്ലാവരെയും അൾത്താരയിലെ ദിവ്യബലിയോട് കൂടുതൽ സ്വാർത്ഥക മായി അടുക്കുവാൻ സഹായിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. നമ്മുടെ ദിവ്യരക്ഷകൻ നമുക്ക് വേണ്ടി ഗാഗുൽത്താമലയിൽ അർപ്പിച്ച ആ ദിവ്യബലി തന്നെയാണല്ലോ അൾത്താരകളിൽ അർപ്പി ക്കപ്പെടുന്ന ഓരോ കുർബാനയും, അത് പരമമായ ദൈവാരാധനയുടെയും ഉപകാരസ്മരണയു ടെയും പാപപരിഹാരത്തിന്റെയും പ്രാർത്ഥനയുടെയും സമ്യക്കായ സമർപ്പണ കർമ്മമാണ്. അതിൽ സംബന്ധിക്കുന്ന ഓരോ വിശ്വാസിയും ഈ യാഥാർത്ഥ്യത്തെ വ്യക്തമായി മനസിലാക്കി സജീവ മായി ഭക്തിയോടു കൂടെയും അതിൽ പങ്കുകൊള്ളണം. നിത്യപുരോഹിതനായ മിശിഹായോടും അവിടുത്തെ പ്രതിപുരുഷനായ വൈദികനോടും ഒന്നുചേർന്നുകൊണ്ട് അതിൽ സംബന്ധിക്കുന്ന ഓരോ വിശ്വാസിയും ബലിയർപ്പിക്കുകയാണ്. ഈ അവബോധം ഓരോരുത്തരിലും എത്ര കൂടു തൽ സജീവമായിത്തീരുന്നുവോ അത്രയ്ക്കും ദിവ്യബലിയിൽ ഉപരിഫലപ്രദമായി പങ്കെടുക്കുവാൻ സാധിക്കും. അതുകൊണ്ട് നമ്മുടെ കുർബാനക്രമം മലയാള ഭാഷയിൽ നടത്തുന്നതിന് പരിശുദ്ധ സിംഹാസനം നമുക്ക് കൽപ്പിച്ചനുവദിച്ചിട്ടുള്ള ഈ അവസരം അങ്ങേയറ്റം ഉപയോഗപ്പെടുത്തി ഒരു ദിവ്യകൂദാശാജീവിതം നമ്മിൽ ഫലപ്രദമാക്കുന്നതിന് ശുഷ്കാന്തിയായി പരിശ്രമിക്കുക. ഈ ക്രമം നടപ്പാക്കുന്നതോടൊപ്പം ബഹുമാനപ്പെട്ട വികാരിമാർ ദിവ്യബലിയെപ്പറ്റിയും ദിവ്യകൂദാശാജീവിത ത്തെപ്പറ്റിയും നമ്മുടെ ജനങ്ങൾക്ക് വിശദമായ അറിവ് നൽകുന്നതിനും അതിൽ ഫലവത്തായി സഹകരിക്കാൻ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതിനും ശ്രദ്ധിക്കണമെന്ന് അവരെ പ്രത്യേകം ഉദ്ബോധിപ്പിക്കുന്നു. ദിവ്യബലിയിൽ വിശ്വാസികൾക്ക് ഉപയോഗിക്കാനുള്ള കുർബാനപ്പുസ്ത കവും തയ്യാറാക്കിയിട്ടുണ്ട്. അവയിലെ പ്രാർത്ഥനകളും ഗാനങ്ങളും പഠിച്ച്, വിശ്വാസികൾ കൂട്ട മായി വൈദികനോടും ശുശ്രൂഷികളോടുമൊന്നിച്ച് കുർബാനയിൽ ഉറക്കെച്ചൊല്ലുകയും പാടു കയും ചെയ്യണം. അതിനുവേണ്ട പരിശീലനം ഓരോ ഇടവകയിലും നൽകപ്പെടുന്നതിന് ബഹു. വികാരിമാർ ഏർപ്പാട് ചെയ്യേണ്ടതാണ്.
കൽദായസുറിയാനി റീത്തനുസരിച്ചുള്ള ദിവ്യബലിയിൽ പ്രധാനമായും 3 ഭാഗങ്ങളാണു ള്ളത്. പ്രാരംഭഭാഗം, കൂദാശാഭാഗം, സമാപനഭാഗം. പ്രാരംഭഭാഗത്തെ വേദാർത്ഥികളുടെ കുർബാന യെന്നും പറയാറുണ്ട്. പുനരുദ്ധരിക്കപ്പെട്ട കുർബാനയ്ക്ക് നാം ഉപയോഗിച്ച് പോരുന്ന കുർബാന മത്തിൽ നിന്ന് വലിയ വ്യത്യാസം കാണാനുണ്ടാവുകയില്ല. പക്ഷേ, റീത്തുകളുടെ സാങ്കേതിക മൂലതത്വങ്ങൾ അനുസരിച്ച് അതിൽ ഇടക്കാലത്ത് വന്നുചേർന്നിട്ടുള്ള വ്യതിയാനങ്ങൾ പരിഹരിക്ക പ്പെട്ടിട്ടുണ്ട്. ഏതാനും പ്രാർത്ഥനകളുടെയും കർമ്മങ്ങളുടെയും സ്ഥാനങ്ങൾ മാറ്റിയിരിക്കുന്നു. നമ്മുടെ ഇടയിൽ നടപ്പിലിരിക്കുന്ന റാസയുടെ ക്രമത്തോടാണ് പുതിയ കുർബാനയ്ക്ക് കൂടുതൽ സാമ്യം കാണുക. കാരണം റാസയിൽ ഇടക്കാലത്ത് വലിയ വ്യത്യാസം വരുത്തിയിരുന്നില്ല. ലത്തീൻ റീത്തിൽ നിന്ന് പകർത്തപ്പെട്ട പ്രാർത്ഥനകളും കർമ്മങ്ങളും പുതിയ ക്രമത്തിൽ ഉപേക്ഷി ക്കപ്പെട്ടു. ഒറ്റമുട്ടുകുത്തിയുള്ള ആചാരവും മറ്റും പുതിയകുർബാനയിൽ കാണുകയില്ല. തിരുവ ങ്ങൾക്കും വ്യത്യാസമുണ്ട്. പക്ഷേ സൗകര്യത്തെ ഉദ്ദേശിച്ച് ഇപ്പോൾ ഉപയോഗിച്ചു പോരുന്ന തിരുവ സ്ത്രങ്ങൾ തുടർന്ന് ഉപയോഗിക്കാൻ അനുവദിച്ചിട്ടുണ്ട്. പുതിയവ ഉണ്ടാക്കുമ്പോൾ പുതിയ ക്രമം അനുസരിച്ച് ഉണ്ടാക്കണം. ഇങ്ങനെയുള്ള മാറ്റങ്ങൾ എല്ലാവർക്കും പരിചയമായിത്തീരുന്നതാണ്. പുതിയ ക്രമത്തിൽ പ്രാർത്ഥനകളും വായനകളും മുഖ്യമായും മലയാളത്തിലായതുകൊണ്ട് ജന ങ്ങൾക്ക് അവയുടെ അർത്ഥം മനസിലാക്കി ദിവ്യബലിയിൽ സംബന്ധിക്കാൻ സാധിക്കുന്നു എന്നു ള്ളതാണ് ഏറ്റവും പ്രയോജനകരമായിരിക്കുന്നത്.
നമ്മുടെ ആരാധനക്രമങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ഒരു പരിവർത്തനഘട്ടമാണ് നാം തരണം ചെയ്യുന്നത്. നമ്മുടെ റീത്തിന്റെ പഴയ ക്രമങ്ങൾ പുനരുദ്ധരിക്കുന്നതിനും കാലോചിത മായ പരിഷ്കാരങ്ങൾ അവയിൽ ഏർപ്പെടുത്തി നമ്മുടെ ക്രിസ്തീയ ജീവിതം ചൈതന്യപൂർണ്ണമാ ക്കുന്നതിനും വേണ്ട എല്ലാ ആനുകൂല്യങ്ങളും ഒത്താശകളും പരിശുദ്ധ സിംഹാസനം കരുണാ പൂർവ്വം അനുവദിച്ച് നൽകിയിരിക്കുന്നു. അതുകൊണ്ട് നമ്മുടെ റീത്തിനെപ്പറ്റിയും ആരാധനക്രമ ങ്ങളെ സംബന്ധിച്ചും വ്യക്തവും ഫലദായകവുമായ അറിവ് സമ്പാദിക്കുന്നതിനും സഭാമാതാ വിന്റെ ആദർശങ്ങളും അഭിലാഷങ്ങളും നമ്മുടെ ദിവ്യകുദാശാജീവിതത്തിൽ പ്രായോഗികമാക്കുന്ന തിനും നമുക്ക് പരിശ്രമിക്കാം. റീത്തു സംബന്ധിച്ച പരിഷ്കാരങ്ങളെല്ലാം ഒന്നിച്ചു നടപ്പാക്കാൻ സാധ്യമല്ല. അത് അഭിലഷിണീയവുമായിരിക്കുകയില്ല. പരിശുദ്ധ സിംഹാസനത്തിന്റെ നിർദ്ദേശങ്ങള നുസരിച്ച് ശിശുസഹജമായ സ്നേഹത്തോടും നിഷ്കൃഷ്ടമായ അനുസരണത്തോടും കൂടി അവ യിൽ നമുക്ക് പുരോഗമിക്കാം.കുർബാനക്രമം പരിഷ്കരിച്ചു നൽകിയ പോലെ തന്നെ പൊന്തിഫിക്കലിന്റെ പരിഷ്കരിച്ച സുറിയാനി രൂപവും സീറോ മലബാർ ബിഷപ്സ് കോൺഫറൻസിന് റോമിൽ നിന്ന് നൽകുകയു ണ്ടായി. അതിന്റെ കുറേ ഭാഗം (പട്ടം കൊടുക്കൽ ശുശ്രൂഷ, ദൈവാലയ കൂദാശാകർമ്മം എന്നിവ) മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ഇവിടെ ഉപയോഗിക്കാൻ തുടങ്ങി. പരിഷ്കരിച്ച കുർബാന ക്രമത്തിൽ ചില ഭാഗങ്ങൾ (കുദാശാ വചനങ്ങളും പ്രാർത്ഥനകളും) സുറിയാനിയിൽത്തന്നെ നില നിർത്തിക്കൊണ്ടാണ് പുതിയ ത് അടിച്ചിരുന്നത്. ഈ കുർബാനക്രമം കൽദായ സുറിയാനി കുർബാനയുടെ ശരി പകർപ്പായിരുന്നുവെങ്കിലും അനുഷ്ടാനക്രമങ്ങളിൽ കുറേയൊക്കെ മാറ്റം ഉണ്ടായിരുന്നു. പുതിയ കുർബാനയ്ക്ക് കുറേ വൈദികരിൽ നിന്നും അൽമായരിൽ നിന്നും എതിർപ്പു നേരിടേണ്ടിവന്നു. നമ്മുടെ റീത്തിനെയും ആരാധനക്രമപൈതൃകത്തെയും സംബന്ധി ച്ചുള്ള അജ്ഞതയും മാറ്റങ്ങളോട് പൊതുവേയുള്ള വൈമുഖ്യവും ഒക്കെ ആയിരുന്നിരിക്കണം ഈ എതിർപ്പിനുള്ള കാരണം.
1956 ജനുവരി 10-ാം തിയതി കണ്ടത്തിൽ മാർ അഗസ്തീനോസ് മെത്രാപ്പോലീത്ത ദിവംഗ തനായി. 1956 ജൂലൈ 30-ാം തീയതി പാറേക്കാട്ടിൽ മാർ ജോസഫ് മെത്രാൻ എർണാകുളം അതിരൂ പയുടെ മെത്രാപ്പോലീത്തയായി അവരോധിക്കപ്പെട്ടു. 1956 ജൂലൈ 29-ാം തിയതി ചങ്ങനാശ്ശേരി രൂപത അതിരൂപതയായി ഉയർത്തപ്പെടുകയും കാവുകാട്ട് പിതാവ് മെത്രാപ്പോലീത്തയായി തീരു കയും ചെയ്തു. ഈ തിയതിയിൽ തന്നെ കോതമംഗലം രൂപതയുടെ സ്ഥാപനവും പോത്തനാമൂഴി മാർ മത്തായി മെത്രാന്റെ തിരഞ്ഞെടുപ്പും നടക്കുകയുണ്ടായി. ഇതിനുമുമ്പായിത്തന്നെ തലശ്ശേരി രൂപതയും സ്ഥാപിതമായിക്കഴിഞ്ഞിരുന്നു. 1953 ഡിസംബർ 31-ന് ആണല്ലോ എർണാകുളം അതിരൂ പതയുടെ കീഴിൽ തലശ്ശേരി രൂപത സ്ഥാപിതമാവുകയും ഫാ. സെബാസ്റ്റ്യൻ വള്ളാപ്പള്ളിൽ അതിന്റെ അഡ്മിനിസ്ട്രേറ്ററായി നിയമിതനാവുകയും ചെയ്തത്. 1955 ഒക്ടോബർ 16-ാം തിയതി മോൺ വള്ളാപ്പള്ളിൽ തലശ്ശേരി മെത്രാനായും ഉയർത്തപ്പെട്ടു. 1956 ജനുവരി 8-ാം തിയതി അദ്ദേ ഹത്തിന്റെ മെത്രാഭിഷേകകർമ്മം റോമിൽ വച്ച് കാർഡിനൽ ടിറന്റ് തന്നെ നടത്തുകയുണ്ടായി. കണ്ടത്തിൽ മെത്രാപ്പോലീത്തായ്ക്ക് പകരം സീറോ മലബാർ കോൺഫറൻസിന്റെ പുതിയ അദ്ധ്യ കനെ തിരഞ്ഞെടുക്കേണ്ട ആവശ്യം നേരിട്ടു. അഭിവന്ദ്യ പാറേക്കാട്ടിൽ തിരുമേനിയെത്തന്നെ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. സീറോ മലബാർ ലിറ്റർജിക്കൽ കമ്മീഷൻ ചെയർമാനായും അദ്ദേഹത്തെയാണ് തിരഞ്ഞെടുത്തത്. 1962-ൽ നടപ്പിലാക്കിയ കൂർബാന ടെസ്റ്റിനെക്കുറിച്ച് പല അഭിപ്രായവ്യത്യാസങ്ങളും ഉയർന്നുവന്നുവെന്ന് നേരത്തെ പറഞ്ഞുവല്ലോ. അതിന്റെ അടിസ്ഥാന ത്തിൽ പൂർണ്ണവും ഒറ്റപ്പെട്ടതുമായ ഒരു ടെസ്റ്റ് തയ്യാറാക്കുന്നതിനും പലരുടെയും അഭിപ്രായപ കാരം കുർബാനയുടെ ദൈർഘ്യം കുറയ്ക്കുന്നതിനും ചില അനുരൂപണങ്ങൾ വരുത്തുന്നതിനു മായി സീറോ മലബാർ സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി രൂപീകൃതമായി. എന്നാൽ ഒറിജിനൽ ടെക്സ്റ്റിൽ നിന്നും കാതലായ മാറ്റങ്ങളും അനുചിതമായ കൂട്ടിച്ചേർക്കലുകളുമുള്ള പുതിയ ടെസ്റ്റാണ് ഇവർ തയ്യാറാക്കിയത്. 1968-ൽ ഈ ടെസ്റ്റ് അംഗീകാരത്തിനായി റോമിൽ സമർപ്പിക്കപ്പെ ട്ടു. “പരീക്ഷണാർത്ഥം 3 വർഷത്തെ ഉപയോഗത്തിനുവേണ്ടി’ എന്ന വ്യവസ്ഥയിൽ റോം ഇത് അംഗീകരിച്ചു. അഭിപ്രായവ്യത്യാസമുണ്ടായിരുന്നിട്ടുകൂടി കേരളത്തിലെ എല്ലാ സീറോ മലബാർ രൂപതകളിലും അത് നടപ്പിലാക്കുകയും ചെയ്തു.
നമ്മുടെ ലിറ്റ പാരമ്പര്യത്തിനന ായ ശരിയായ കുർബാനകമം തയ്യാറാക്ക ണമെന്ന് റോമിൽ നിന്ന് സീറോ മലബാർ ബിഷപ് കോൺഫറൻസിനോട് ആവശ്യപ്പെട്ടുകൊണ്ടി രുന്നു. എന്നാൽ, കോൺഫറൻസിന്റെ അദ്ധ്യക്ഷനും ലിറ്റർജിക്കൽ കമ്മറ്റിയുടെ ചെയർമാനുമായി രുന്ന എർണാകുളം ആർച്ചുബിഷപ് കാർഡിനൽ ജോസഫ് പാറേക്കാട്ടിലിന് 1968-ലെ കുർബാന ക്രമം തുടർന്നാൽ മതിയെന്നുള്ള അഭിപ്രായമാണ് ഉണ്ടായിരുന്നത്. പിന്നീട് ബിഷപ് കോൺഫറൻസ് പല തവണ സമ്മേളിക്കുകയുണ്ടായെങ്കിലും അതിലൊന്നും കൂർബാനക്രമപരിഷകരണവും ലിറ്റർജി സംബന്ധിച്ച് കാര്യങ്ങളും ചർച്ചാവിഷയമാക്കാതെ പോകുകയാണ് ഉണ്ടായത്. അ യിൽ ലിറ്റർജി ഒരു ഇനമായി ചേർത്തിരുന്നുവെങ്കിലും മറ്റുകാര്യങ്ങൾ ചർച്ച ചെയ്തുകഴിയുമ്പോൾ ഇനി സമയമില്ല ലിറ്റർജി മറ്റൊരവസരത്തിലാകാം’ എന്നു പറഞ്ഞ് പിരിയുകയാണ് ചെയ്തിരുന്നത്. ഈ നടപടിയിൽ പല മെത്രാന്മാരും അതൃപ്തരായിരുന്നു. ഇങ്ങനെ വർഷങ്ങൾ കടന്നുപോയി. ഇതിനിടയിൽ ബിഷപ് കോൺഫറൻസിന്റെ അറിവോ റോമിന്റെ അംഗീകരാമോ ഇല്ലാതെ പരി ക്ഷണാർത്ഥം’ എന്ന പേരിൽ “ചില കുർബാനക്രമങ്ങൾ (short mass, Indian Mass എന്നിവ) ചില രൂപതകളിലും സ്ഥാപനങ്ങളിലും പ്രചാരത്തിൽ വന്നു. ഈ പരിഷ്കാരങ്ങളൊക്കെ സീറോ മലബാർ ആരാധനക്രമത്തിന്റെ ചൈതന്യത്തിന് നിരക്കാത്തതായിരുന്നു. ലിറ്റർജിയെ സംബന്ധി ച്ചുള്ള സഭയുടെ വ്യക്തമായ പ്രബോധനങ്ങൾക്കും വത്തിക്കാൻ കൗൺസിലിന്റെ പ്രഖ്യാപന ങ്ങൾക്കും വിരുദ്ധവുമായിരുന്നു.
“പൗരസ്ത്യസഭയുടെ സ്ഥാപനങ്ങൾ, ആരാധനക്രമങ്ങൾ, ക്രൈസ്തവജീവിതരീതി എന്നി വയെല്ലാം വലിയ മതിപ്പോടെയാണ് കത്തോലിക്കാസഭ വീക്ഷിക്കുന്നത്. കാരണം, അഭികാമ്യമായ അവരുടെ പൗരാണികത്വം ഒരു പ്രത്യേകസ്ഥാനം അവർക്ക് നൽകുന്നുണ്ട്. സഭാപിതാക്കളിലൂടെ കൈവന്ന അപ്പസ്തോലിക പാരമ്പര്യം അവരിൽ പ്രശോഭിക്കുന്നുമുണ്ട്. ഈ പാരമ്പര്യമാകട്ടെ സാർവ്വത്രിക സഭയുടെ ദൈവാവിഷ്കൃതവും അവിഭാജ്യവുമായ പിതൃത്വത്തിന്റെ ഒരു ഭാഗമാണ്… നിയമാനുസൃതമായ ആരാധനക്രമങ്ങളും ശീക്ഷണങ്ങളും സംരക്ഷിക്കാമെന്നും സംരക്ഷിക്കണ മെന്നും എല്ലാ പൗരസ്ത്യസഭകളും സുനിശ്ചിതമായി അറിഞ്ഞിരിക്കട്ടെ. ജീവാത്മകമായ വളർച്ച വേണ്ടി മാത്രമല്ലാതെ യാതൊരു മാറ്റവും അവയിൽ വരുത്താവുന്നതല്ല. അതിനാൽ ഏറ്റവും വിശ്വസ്തതയോടെ അവയെല്ലാം പൗരസ്ത്യർ തന്നെ അനുസരിക്കണം. മുമ്പത്തേക്കാൾ കൂടുത ലായി ഇവ പഠിക്കുകയും പരിപൂർണ്ണമായി ആചരിക്കുകയും വേണം. കാലത്തിന്റെയോ വ്യക്തികളു ടെയോ സമ്മർദ്ദങ്ങൾക്കടിപ്പെട്ട് തങ്ങൾക്കു ചേരാത്തവിധത്തിൽ ഇവയിൽ നിന്ന് വ്യതിചലിച്ചു. പോയിട്ടുണ്ടെങ്കിൽ പൗരാണിക പാരമ്പര്യത്തിലേക്ക് തിരിയുവാൻ അവർ ശ്രദ്ധിക്കേണ്ടതാണ്. എന്ന് പൗരസ്ത്യസഭകളെക്കുറിച്ചുള്ള ഡീകി ഒന്നും ആറും നമ്പറികളിൽ പ്രസ്താവിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.
നമ്മുടെ ലിറ്റർജിയിൽ ചിലരൊക്കെ നടത്തിവരുന്ന അനുചിതവും അനധികൃതവുമായ പരി ക്ഷണങ്ങളെ ശക്തിയുക്തം ഞാൻ എതിർക്കുക തന്നെ ചെയ്തു. ഇത്തരം പ്രവണതകൾക്കെതിരെ കർശനമായ നടപടികൾ എടുക്കണമെന്ന് ബിഷപ്സ് കോൺഫറൻസിൽ ശക്തിയായി വാദിക്കു കയും ചെയ്തു. ഞാൻ പറഞ്ഞു: “ലിറ്റർജിയെപ്പറ്റി ചർച്ച ചെയ്യുവാൻ സമയമില്ല എന്നു പറഞ്ഞ് മാറ്റി മാറ്റി വെയ്ക്കുന്നത് ശരിയല്ല. അതിനാൽ നമ്മുടെ ലിറ്റർജി സംബന്ധിച്ചുതന്നെ ഒരു സമ്മേ ളനം നടത്താം. വേണമെങ്കിൽ രണ്ടോ മൂന്നോ ദിവസം ദീർഘിക്കുന്ന ഒരു ബിഷപ് കോൺഫ റൻസ് അതിലേക്കായിട്ടുതന്നെ വിളിച്ചുകൂട്ടണം. എങ്കിലേ അക്കാര്യത്തിൽ പുരോഗതി ഉണ്ടാവുക യുള്ളു. എന്റെ ഈ അഭിപ്രായത്തോട് ഭൂരിപക്ഷം അംഗങ്ങളും യോജിച്ചു.
അതിൻപ്രകാരമാണ് 1974 ഓഗസ്റ്റ് 12, 13, 14 തിയതികളിൽ എർണാകുളം അതിമെത്രാസന മന്ദിരത്തിൽ വെച്ച് ലിറ്റർജിയെപ്പറ്റി വിശദമായ ചർച്ച നടന്നത്. ഈ കോൺഫറൻസിൽ കേരളത്തി ലുള്ള സുറിയാനി മെത്രാന്മാർ മാത്രമല്ല ഉജ്ജയിൻ, സാഗർ, സാ, ചന്ദാ എന്നീ എക്സാർക്ക റ്റുകളുടെ എക്സാർക്കുമാരും സംബന്ധിച്ചിരുന്നു. ചർച്ചകൾ വളരെ കാര്യക്ഷമമായും തീക്ഷ്ണത യോടും കൂടി നടത്തി. ഒരു തീരുമാനത്തിൽ എത്തിച്ചേരാതെ ഒഴിവുകഴിവുകൾ പറഞ്ഞ് നീട്ടിക്കൊ ണ്ടുപോകുവാൻ ചില അംഗങ്ങൾ ശ്രമിക്കുകയുണ്ടായി. അവസാനത്തെ ദിവസമായ ആഗസ്റ്റ് 14-ാം തിയതി ഞാൻ നിർബന്ധപൂർവ്വം പറഞ്ഞു: “ഇന്ന് നമുക്ക് തീരുമാനങ്ങൾ എടുത്തുകൊണ്ടുവേണം പിരിയുവാൻ ഈ അഭിപ്രായത്തോട് കാഞ്ഞിരപ്പള്ളി മെത്രാൻ മാർ ജോസഫ് പവ്വത്തിലും സ എക്സാർക്ക് എ.ഡി. മറ്റവും ഉജ്ജയിൽ എക്സാർക്ക് ജോൺ പെരുമറ്റവും പൂർണ്ണമായി യോജിച്ചു. മറ്റുള്ളവരും സാഹചര്യങ്ങൾ മനസിലാക്കി ഒടുവിൽ സമ്മതിച്ചു. കുർബാനക്രമത്തിന് അന്തിമരൂപം നൽകുന്നതിനുവേണ്ടി മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ അദ്ധ്യക്ഷനായി ഒരു കമ്മീഷനും കാനോനാ നമസ്കാരം പരിഷ്കരിക്കുന്നതിന് മാർ ജോസഫ് പവ്വത്തിലിന്റെ അദ്ധ്യക്ഷതയിൽ വേറൊരു കമ്മീഷനും നിയമിതമായി പൊന്തിഫിക്കൽ പരിഷ്കരണത്തിന് മാർ സെബാസ്റ്റ്യൻ വള്ളാപ്പള്ളിൽ അദ്ധ്യക്ഷനായി ഒരു കമ്മീഷനും കുദാശകളുടെ പരിഷ്കരത്തിനുവേണ്ടി മാർ കുര്യാക്കോസ് കുന്നശ്ശേരി അദ്ധ്യക്ഷനായി വേറൊരു കമ്മീഷനും നിയമിതമായി. ആരാധനക്രമ പഞ്ചാംഗ പരിഷ്കരണത്തിനുള്ള കമ്മിഷന്റെ ചെയർമാനായി മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി യെയും നിശ്ചയിച്ചു.
ആ സമ്മേളനം സുപ്രധാനമായ ഒരു തീരുമാനം എടുത്തു. സീറോ മലബാർ ആരാധനക്രമ സംബന്ധമായ ഏതു ടെസ്റ്റും പുതുതായി നിയമിക്കപ്പെട്ട സീറോ മലബാർ സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി വിശദമായി പഠിച്ച് ചർച്ച് ചെയ്ത് അംഗീകരിക്കണം. ബിഷപ്സ് കോൺഫറൻസിന്റെ പൂർണ്ണസമ്മേളനത്തിൽ പാസാക്കിയശേഷം പരുശുദ്ധ സിംഹാസനത്തിന്റെ അനുമതി സമ്പാദിച്ചിട്ട് മാത്രമേ സീറോ മലബാർ ആരാധനക്രമസംബന്ധമായി എന്തെങ്കിലും പ്രസിദ്ധീകരിക്കാവൂ. ഇത്രയും കാര്യം സാധിച്ചത് വലിയ ഒരു വിജയമായിട്ടാണ് എന്റെ അനുഭവത്തിൽ തോന്നുന്നത്. ഈ പരിഷ്കാരങ്ങളെല്ലാം ഒരു വർഷത്തിനകം ക്രോഡീകരിച്ചുകൊണ്ട് റിപ്പോർട്ട് സമർപ്പിക്കണ മെന്ന് നിശ്ചയിക്കുകയും ചെയ്തു. ഈ കമ്മിഷനുകളെല്ലാം തന്നെ അവരുടെ ജോലി പൂർത്തിയാ ക്കിയിട്ടുണ്ടെന്നാണ് എന്റെ അറിവ്.
ഓരോരോ കാരണങ്ങളാൽ ലിറ്റർജിയുടെ പരിഷ്കരിച്ച രൂപങ്ങൾ റോമിലേക്ക് അയച്ചുകൊ ടുക്കുന്നതിനോ അംഗീകാരം നേടുന്നതിനോ യഥാകാലം കഴിഞ്ഞില്ല എന്നത് ഒരു ദുഃഖസത്യമായി അവശേഷിച്ചു. എങ്കിലും 1978 ജൂൺ 23-ാം തിയതി ആരാധനക്രമപരിഷ്കരണം സംബന്ധിച്ച് ചില സുപ്രധാന നിർദ്ദേശങ്ങൾ സീറോ മലബാർ ബിഷപ്സ് കോൺഫറൻസിന് നൽകുകയുണ്ടായി. കുർബാന ടെസ്റ്റ് പരിഷ്കരണത്തിന്റെ അടിസ്ഥാനവും മാർഗ്ഗദർശിയും 1962-ൽ പുനരുദ്ധരിച്ച് നട പ്പാക്കിയ കുർബാനയായിരിക്കണം. ബിഷപസ് കോൺഫറൻസിന്റെ ശരിയായ അംഗീകാരമില്ലാത്ത ചെറിയ കുർബാന, ഭാരതീയ പൂജ തുടങ്ങിയ പരീക്ഷണങ്ങൾ കർശനമായി നിരോധിച്ചിരിക്കുന്നു. മലബാർ സഭയുടെ പാരമ്പര്യത്തിന് ചേരാത്തതും കൃത്രിമവുമായ യാതൊരു നവീകരണവും പ്രോത്സാഹിപ്പിക്കാൻ പാടില്ല. ഇതൊക്കെയാണ് അതിൽ വ്യക്തമാക്കിയിരുന്നത്. 1980 ഓഗസ്റ്റ് മാസ ത്തിൽ മാർപ്പാപ്പ സീറോ മലബാർ മെത്രാന്മാരെ ആദലിമിനാ വിസിത്തായ്ക്ക് ക്ഷണിച്ചുകഴിഞ്ഞു. ഈ അവസരത്തിൽ കുർബാന ടെസ്റ്റിനെക്കുറിച്ച് അവരുമായി സംസാരിക്കുകയും ചെയ്തു. സീറോ മലബാർ സഭയുടെ ഉൽകൃഷ്ടമായ പാരമ്പര്യങ്ങൾ അഭംഗുരം സംരക്ഷിക്കണമെന്നും ജീവാത്മകമായ വളർച്ചയ്ക്കുവേണ്ടിയല്ലാതെ യാതൊരു മാറ്റവും ആരാധനക്രമത്തിൽ വരുത്തു വാൻ പാടില്ലെന്നും ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ വ്യക്തമാക്കി. ഏതെങ്കിലും കാരണവശാൽ സ്വന്തം പാരമ്പര്യത്തിൽ നിന്ന് വ്യതിചലിച്ചുപോകാൻ ഇടയായിട്ടുണ്ടെങ്കിൽ അതിലേക്ക് തിരിച്ചുവ തണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
തുടർന്നും റോമിൻ നിന്ന് ഉചിതമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി പല പ്രാവശ്യം സമ്മേളിച്ച് ചർച്ചകൾ നടത്തിയെങ്കിലും സ്വീകാര്യ മായ ഒരു കുർബാന ടെസ്റ്റിന് രൂപം കൊടുക്കുവാൻ അവർക്ക് കഴിഞ്ഞില്ല. എത്രയും വേഗം ടെസ്റ്റ് തയ്യാറാക്കി അയക്കണമെന്ന് പൗരതിരുസംഘം ബിഷപ്സ് കോൺഫറൻസിനോട് ആവശ്യ പ്പെട്ടു. അതുകൊണ്ട് 1985 ഏപ്രിൽ മാസം അവസാനിക്കുന്നതിന് മുമ്പ് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കുന്നതിനും കുർബാന ടെസ്റ്റിന്റെ അന്തിമരൂപം തയ്യാറാക്കി റോമിലേക്ക് അയക്കു ന്നതിനും മാർ ജോസഫ് പവ്വത്തിൽ, മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി, മാർ ജേക്കബ് തൂങ്കുഴി എന്നീ മെത്രാന്മാരുടെ ഒരു കമ്മീഷനെ ബിഷപ്സ് കോൺഫറൻസ് അധികാരപ്പെടുത്തുകയുണ്ടായി. അവ രുടെ ശ്രമഫലമായി തയ്യാറാക്കിയ കുർബാന ടെസ്റ്റ് 1965 നവംബറിൽ ചേർന്ന ബിഷപ്സ് കോൺഫറൻസിൽ അവതരിപ്പിക്കപ്പെട്ടു. വിശദമായ ചർച്ചക്ക് ശേഷം ബിഷപ്സ് കോൺഫറൻസ് തീരുമാനമനുസരിച്ച് ഈ ടെസ്റ്റ് പൗരതിരുസംഘത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. പുനരുദ്ധരിക്കപ്പെട്ട കുർബാനക്ക് 1985 ഡിസംബർ 19-ാം തിയതി പൗരസ്ത്യതിരുസംഘം ഔദ്യോഗികമായ അംഗീകാരം നൽകി. 1986 ഫെബ്രുവരി 8-ാം തിയതി കോട്ടയത്തുവെച്ച് സി. അൽഫോൻസാമ്മയെയും ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയും വാഴ്ത്തപ്പെട്ടവരെന്ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ് പ്രഖ്യാപിച്ചുവല്ലോ. സീറോ മലബാർ സഭയുടെ ചരിത്രത്തിലെ അത്യന്തം ആഹ്ലാദജനകവും അഭിമാനകരവുമായ ഈ നാമകരണചടങ്ങിന്റെ ഭാഗമായിത്തന്നെ മലബാർ സഭയുടെ പുനരുദ്ധരിക്കപ്പെട്ട കുർബാനയുടെ സമുദുദ്ഘാടനകർമ്മവും മാർപ്പാപ്പ് തിരുമേനി നിർവ്വഹിക്കുകയുണ്ടായി. ഈ തിരുക്കർമ്മങ്ങളിൽ സംബന്ധിക്കുവാനുള്ള സവിശേഷ അനുഗ്രഹം പരമകാരുണികനായ ദൈവം എനിക്ക് നൽകി.
വയലിൽ പിതാവിന്റെ ആത്മകഥയിൽ നിന്ന് നിന്റെ വഴികൾ എത്ര സുന്ദരം പേജ്459 – 471
.നരിതൂക്കിലച്ചൻ.