നല്ല ഭാര്യയാകാൻ… ✍️

വിജയിയായ ഏതൊരു പുരുഷന്റെയും പിന്നില്‍ ഒരു സ്ത്രീയുടെ കൈയുണ്ടാകുമെന്ന് പറയുന്നു. ഇതിനായി ഭാര്യ ഭര്‍ത്താവിന്റെ സഹായിയാകുക. അവനോടൊപ്പം തോള്‍ചേര്‍ന്ന് നടക്കുക.

ഭർത്താക്കന്മാർ സ്വന്തം ഭാര്യയുടെ ഗുണങ്ങൾ കാണാറില്ല എന്നാൽ അയൽക്കാരന്റെ ഭാര്യയിൽ നല്ലഗുണങ്ങൾ കണ്ടെതുന്നതിൽ ശ്രദ്ധാലുക്കൾ ആണ്

ഏതൊരു പുരുഷന്റെയും ഏറ്റവും വലിയ ഭാഗ്യം നല്ല ഒരു ഭാര്യയെ കിട്ടുക എന്നതാണ്, നല്ല ഭാര്യ എന്നാൽ കുറെ സമ്പത്തുള്ള ഭാര്യയെന്നല്ല മറിച്ചു സ്നേഹമുള്ള ഭാര്യ എന്നതും. ഭർത്താവിനെ അറിഞ്ഞു ജീവിക്കുന്ന ഭാര്യ, അത്എല്ലാ പുരുഷൻ മാരുടെയുംആഗ്രഹവും അഭിലാഷവും ആണ്.

1.ദാമ്പത്യബന്ധത്തില്‍ സത്യസന്ധത പുലര്‍ത്തേണ്ടത് പ്രധാനമാണ്. അതുപോലെ തന്നെ ഒരു ബന്ധത്തില്‍ ഒരിക്കലും നുണയ്ക്കും സ്ഥാനം നല്‍കരുത്. നുണ പറയുന്ന ശീലം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ അടിത്തറ ഇളക്കും. സത്യം എത്ര കയ്പേറിയതാണെങ്കിലും, നിങ്ങളുടെ ഭര്‍ത്താവില്‍/ഭാര്യയിൽ നിന്ന് ഒന്നും മറച്ചുവെക്കരുത്. ഇത് ചെയ്യുന്നതിലൂടെ ബന്ധം കൂടുതല്‍ ശക്തമാകും

2.ഭർത്താവ് ജോലി കഴിഞ്ഞു വരുമ്പോൾ മുഖം വീർപ്പിച്ചു നിൽക്കുന്ന വന്നയുടേനെ കുറ്റങ്ങളും കുറവുകളും പറഞ്ഞു പ്രെശ്നങ്ങൾ ഉണ്ടാക്കുന്നവരെ ഒരു ഭർത്താവും ഇഷ്ടപ്പെടില്ല.

3.ഭാര്യമാർ ഭര്‍ത്താവിന്റെ വാക്കുകള്‍ ശ്രദ്ധിക്കുകയും അത് മനസ്സിലാക്കുകയും ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ, നിങ്ങളുടെ ഭര്‍ത്താവിന്റെ ചിന്തകളും നിങ്ങള്‍ക്ക് മനസ്സിലാകും.

4.ഒരിക്കൽ നുണ പറഞ്ഞത് പിന്നീട് തെളിയിക്കപ്പെട്ടാൽ നിങ്ങളെ വിശ്വസിക്കാൻ പുരുഷൻ ചിലപ്പോൾ ബുദ്ധിമുട്ടിയേക്കും.

സത്യസന്ധത നിലനിർത്തുക..

5.ഭർത്താവിന് എന്തും തുറന്നുപറയാനും കൂട്ടുകൂടാനും കഴിയുന്നവിധത്തിലുള്ള നല്ല

സുഹൃത്താകുക.ഭർത്താവിനെ ബഹുമാനിക്കുക,നല്ല സുഹൃത്താകണം, തന്റെ ഭാര്യ എന്നതാണ് മിക്കവാറും ഭര്‍ത്താക്കന്മാരുടെ അടിസ്ഥാന ആവശ്യം. തങ്ങള്‍ക്ക് എന്തു തുറന്നു പറയാന്‍ സാധിയ്ക്കുന്ന സൗഹൃദമാണ് പലപ്പോഴും ഭര്‍ത്താക്കന്മാര്‍ ഭാര്യമാരില്‍ നിന്നും ആഗ്രഹിയ്ക്കുന്നത്

6.സ്നേഹം ഉണ്ടായതുകൊണ്ടുമാത്രം

കാര്യമില്ല. ഭർത്താവിനോടുള്ള സ്നേഹം

പ്രകടിപ്പിക്കുകയും വേണം.

പ്രവൃത്തികൊണ്ടും പെരുമാറ്റം കൊണ്ടും വാക്കു കൊണ്ടും സ്നേഹം പ്രകടിപ്പിക്കുക.

ആശയവിനിമയം നടത്തുക.

7.ഭർത്താക്കന്മാരുടെ ഹോബികളും

പ്രഫഷനും അയാളുടെ മാത്രം

കാര്യമാണെന്നും തനിക്കതിൽ

റോളില്ലെന്നും വിചാരിച്ച് ഒഴിഞ്ഞുമാറി നടക്കുന്നത് നല്ല ഭാര്യയുടെ ഗുണമല്ല.

നല്ല സുഹൃത്താകുക.

8.തങ്ങള്‍ക്ക് എന്തു തുറന്നു പറയാന്‍ സാധിയ്ക്കുന്ന സൗഹൃദമാണ് പലപ്പോഴും ഭര്‍ത്താക്കന്മാര്‍ ഭാര്യമാരില്‍ നിന്നും ആഗ്രഹിയ്ക്കുന്നത്. രഹസ്യസ്വഭാവം ഉപേക്ഷിക്കുക.

9. തന്നോട് അഭിപ്രായം ചോദിച്ചു എല്ലാ കാര്യങ്ങളും ചെയ്യുന്ന ഭാര്യമാരെ ഭർത്താക്കന്മാർക്ക് ഇഷ്ട്ടമാണ്.

10.തന്റെ ഭാര്യ മറ്റുള്ളവരേക്കാൾ സുന്ദരിയായി കാണുന്നത് അവർക്ക് ഇഷ്ട്ടമാണ്..

11.ദയ, കാരുണ്യം, മറ്റുള്ളവരെ സഹായിക്കാൻ മനസ്സ് കാണിക്കുന്ന …ഭർത്താവിന്റെ വിഷമ ഘട്ടങ്ങളിൽ ഒപ്പം നിൽക്കുന്ന ഭാര്യമാരെ

ഭർത്താക്കന്മാർക്ക്ഇഷ്ട്ടമാണ്. 🤗

12.ഏതെങ്കിലും തെറ്റിദ്ധാരണയോ ആശയക്കുഴപ്പമോ വ്യക്തത കുറവോ ഉണ്ടാവുകയാണെങ്കിൽ ഭർത്താവിനോട് തുറന്നു സംസാരിക്കുക, ചോദിക്കുക, പറയുക, ചർച്ച ചെയ്യുക. നിശ്ശബ്ദമായി ഭർത്താവിനോ തോല്പിക്കുന്ന രീതി നല്ലതല്ല.

13.തന്റെ ഭാര്യയില്‍ നിന്നും ഭര്‍ത്താവ് ആഗ്രഹിയ്ക്കുന്ന അടിസ്ഥാനപരമായ ഒന്നാണ് കെയറിംഗ് എന്നത്. തന്റെ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക എന്നതിലൂടെ ഭാര്യയുടെ സ്നേഹം എന്ന വിലയിരുത്തലാണ് ഉണ്ടാകുന്നത്. ഇതു പോലെ അവഗണന പുരുഷന്മാര്‍ താല്‍പര്യപ്പെടുന്ന ഒന്നല്ല. ഭാര്യയുടെ ജീവിതത്തില്‍ തങ്ങള്‍ക്ക് തുല്യ പ്രാധാന്യം എന്നത് ഭര്‍ത്താവ് ആഗ്രഹിയ്ക്കുന്നു.

14.വീട്ടില്‍ തന്നെ തയ്യാറാക്കി കിട്ടുന്ന, പ്രത്യേകിച്ചും ഭാര്യ തയ്യാറാക്കി കൊടുക്കുന്ന, സന്തോഷത്തോടെ വിളമ്പിക്കൊടുക്കുന്ന ഭക്ഷണത്തോട് മിക്കവാറും പുരുഷന്മാര്‍ക്കു താല്‍പര്യമേറും. എത്ര മോഡേണ്‍ എന്നു പറഞ്ഞാലും തങ്ങളുടെ ഭാര്യയ്ക്ക് ഈ ഒരു ഗുണമുണ്ടാകണമെന്നതാണ് ഭര്‍ത്താക്കന്മാരുടെ ഇഷ്ടം.

15.തങ്ങളുടെ മാതാപിതാക്കളോട് സ്വന്തം മാതാപിതാക്കളെ പോലെ പെരുമാറുന്നതും അടുപ്പം കാത്തു സൂക്ഷിയ്ക്കുന്നതുമെല്ലാം തന്നെ ഭര്‍ത്താവിന് സന്തോഷം പകരുന്ന കാര്യങ്ങളാണ്. അതുപോലെ തന്നെ തിരിച്ചും ഭാര്യയുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളെപ്പോലെ ഭർത്താവും അടുപ്പം കാത്തുസൂക്ഷിക്കണം.…

16.ഏതൊരു ഭര്‍ത്താവും തന്റെ ഭാര്യ തന്നെ ബഹുമാനിക്കണമെന്ന് ആഗ്രഹിക്കുന്നു. അതുപോലെ തിരിച്ചും. സ്വകാര്യമായി മാത്രമല്ല, മറ്റുള്ളവരുടെ മുമ്പില്‍ വച്ചും അവരോട് ബഹുമാനത്തോടെ പെരുമാറണം. നിങ്ങളുടെ ജീവിത പങ്കാളിക്ക് നിങ്ങള്‍ ബഹുമാനം നല്‍കിയാല്‍, അവന്‍/അവൾ നിങ്ങളെയും ബഹുമാനിക്കും. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഭര്‍ത്താവിന്റെ/ഭാര്യയുടെ സ്നേഹം എന്നെന്നേക്കുമായി പിടിച്ചുപറ്റാം

17.മനസ്സിലാക്കുന്നതനുസരിച്ച് പെരുമാറാൻ കഴിയുന്നതാണ്.ഭർത്താവിൻ്റെ നല്ല കഴിവുകൾപ്രോത്സാഹിപ്പിക്കുന്നവളാകണം

നല്ല ഭാര്യ.പരസ്പരം മനസ്സിലാക്കാൻ കഴിയുന്ന നമ്മുടെ ദുഃഖങ്ങളിലും വിഷമങ്ങളിലും സന്തോഷങ്ങളിലും നമ്മുടെ കൂടെ നിൽക്കുക.

18.ഭർത്താവിന് കുറ്റവും കുറവുകളും കാണും.ചിലത് ഭാര്യക്ഷമിക്കണ്ടതും, .

കണ്ണടക്കണ്ടതുമുണ്ട്.

ചിലത് സ്നേഹത്തോടെ തിരുത്തണ്ടത് ഉണ്ട്.

ഇത് തിരിച്ചറിയാനുള്ള വിവേകമാണ് ഭാര്യക്ക് വേണ്ടത്.

19.ഭർത്താവിന്റെ വരുമാനത്തിന്റെ വരവിനനുസരിച്ചു ചെലവ് ചെയുന്ന ഭാര്യയെ

അതേപോലെ ഭർത്താവിന്റെ വരുമാനത്തിന് പുറമെ ഭർത്താവിന് സർപ്രൈസ് ഗിഫിറ്റ് ( ചിട്ടിയോ, കുറിയോ ) etc. Income കൊടുത്തു ഞെട്ടിക്കുന്ന..ഭാര്യയെ…..

20.അനുസരണ ശീലം,ഭർത്താവിനെയും

ബന്ധുക്കളെയും ബഹുമാനിക്കുക

ക്ഷമ നിർബന്ധഎടുക്കാതിരിക്കുക

ഭർത്താവിന്റെ മനസറിഞ്ഞ് പ്രവർത്തിക്കുക

21.ഇഷ്ടങ്ങൾ അനിഷ്ടങ്ങൾ അതിനനുസരിച്ച് അത് കേൾക്കാനും ക്ഷമിക്കാനും സാന്ത്വനിപ്പിക്കാനും തയ്യാറാവുന്ന ഒരു വ്യക്തിത്വത്തിന് ഉടമ ആവണം.അവിടെ എപ്പോഴും കേൾക്കാൻ സന്നദ്ധമാകണം. കാമുകി ആകണം. ചില സമയങ്ങളിൽ അമ്മയെ ആകണം. ഒരു കാരണവശാലും അവരിൽ തന്നെ അമിതമായി രമിച്ച് ആത്മ രതി കൊണ്ട് 24 മണിക്കൂറും മേക്കപ്പ് തേച്ചുപിടിപ്പിച്ച് എപ്പോഴും ഇന്റർനെറ്റിന്റെ മുൻപിൽ നിൽക്കുന്നവർ ആയിരിക്കരുത് സമയം കളയുന്നവർ ആയിരിക്കരുത്😌

22പ്രണയമുള്ള ഭാര്യയെയാണ്

ഭർത്താക്കന്മാർക്കിഷ്ടം. ദാമ്പത്യബന്ധം

നിലനിന്നുപോരുന്നത് തന്നെ പരസ്പരമുള്ള

റൊമാൻസിലൂടെയാണ്. അത്

നഷ്ടമാകുമ്പോൾ ബന്ധം തളരും, ഇടറും.

അതുകൊണ്ട് റൊമാന്റിക്കായിരിക്കുക.❤

നല്ല ഭാര്യക്ക് ആശംസകൾ ❤❤✍️

Pradeep Nair Punnakkal 

നിങ്ങൾ വിട്ടുപോയത്

'സഭാനവീകരണകാലം' "സഭയും സമുദായവും" His Holiness Pope Francis Syro Malabar Church ഐക്യവും ഒത്തൊരുമയും ഐക്യവും സാഹോദര്യവും കൂട്ടായ്മയും കത്തോലിക്ക മെത്രാൻമാർ കത്തോലിക്ക സഭ കത്തോലിക്കാ ആത്മീയത കത്തോലിക്കാ കൂട്ടായ്മ കത്തോലിക്കാ വിശ്വാസികൾ കേരള കത്തോലിക്ക സഭ ക്രൈസ്തവ സഭകൾ തിരുസഭയോടൊപ്പം പൗരസ്തസഭാവിഭാഗങ്ങൾ മാർ ജോസഫ് സെബസ്ത്യാനി മാർത്തോമാ നസ്രാണികൾ മാർത്തോമ്മ സുറിയാനി സഭ മാർത്തോമ്മാ നസ്രാണി മാർപാപ്പയുടെ പ്രധിനിധി മാർപാപ്പയോടൊപ്പം മെത്രാന്മാർ ലിയോൺ ജോസ് വിതയത്തിൽ സഭകളുടെ പാരമ്പര്യങ്ങൾ സഭയിൽ അച്ചടക്കം സഭയുടെ ഐക്യത്തിനും കെട്ടുറപ്പിനും സഭയുടെ പാരമ്പര്യത്തിൽ സഭയുടെ വിശ്വാസവും സന്മാർഗ്ഗവും സിറോ മലബാർ സഭ

മാർ ജോസഫ് സെബസ്ത്യാനി: നസ്രാണി കത്തോലിക്കരുടെ വിസ്മരിക്കപ്പെട്ട നായകൻ|.. ഫ്രാൻസിസ് മാർപാപ്പയെ അനുസരിച്ചും സഭയുടെ ഐക്യവും അഖണ്ഡതയും തിരിച്ചു കൊണ്ടുവരണം