വലിയ നോമ്പ് ആത്മീയ അനുഭവമാക്കാൻ സോഷ്യൽ മീഡിയ പോസ്റ്റർ ക്യാംമ്പയിനുകളുമായി
ഫിയാത്ത് മിഷൻ !! വലിയ നോമ്പ് _ മനസിന്റെ രൂപാന്തരീകരണത്തിന് എന്നതാണ് ക്യാംപയിൻ പോസ്റ്ററുകളുടെ ഉള്ളടക്കം.

50 ദിവസമുള്ള നോമ്പ് ദിനങ്ങളെ 7 ആഴ്ചകളായി തിരിച്ച് ഓരോ ആഴ്ചയിലേക്കുമായി ഒരു ചിത്രവും ഒരു തിരുവചന ധ്യാനചിന്തയും ഉൾപ്പെടുത്തിയിട്ടുള്ള വ്യത്യസ്ത ആശയങ്ങളുമായിട്ടാണ് പോസ്റ്ററുകൾ അവതരിപ്പിച്ചിരിക്കുന്നത്. പ്രാർത്ഥന, ഉപവാസം, ദാന ദർമ്മം, നീതി തുടങ്ങിയ ആത്മീയ – മാനുഷിക വിഷയങ്ങളെ ഉൾക്കൊള്ളിക്കാനും ഈ പോസ്റ്ററിൽ ശ്രമിച്ചിട്ടുണ്ട്.

ന്യൂജെൻ കാലഘട്ടത്തിൽ ഓൺലൈനിലും മൊബൈലിലും വെബ് സൈറ്റിലും കടന്നുപോകുന്ന യുവതീ യുവാക്കളിലേയ്ക്ക്, ദമ്പതികളിലേയ്ക്ക് , കുടുംബങ്ങളിലേയ്ക്ക് , സന്യാസസമൂഹങ്ങളിലേക്ക് നോമ്പിന്റെ ചൈതന്യം ഡിജിറ്റലായി നൽകുക എന്നതും പോസ്റ്ററിനെ ശ്രദ്ധേയമാക്കുന്നു.

7പോസ്റ്ററുകളുടെ ആശയവും ക്രിയേറ്റീവ് ഡയറക്ഷനും നിർവഹിച്ചിരിക്കുന്നത് ഫിയാത്ത് മിഷൻ പ്രൊഡൂസറായ പ്രിൻസ് ഡേവീസ് തെക്കൂടനാണ്. കൂടാതെ ഫിയാത്തിലുള്ള ഡിസൈൻ ടീമിന്റെ പിൻബലവും പോസ്റ്ററിനെ കൂടുതൽ മനോഹരമാക്കുവാൻ സഹായിച്ചിട്ടുണ്ട്. വോൾ പേപ്പർ , മൊബൈൽ സ്റ്റാറ്റസ്, ഇൻസ്റ്റസ്റ്റോറി, എഫ് ബി തുടങ്ങിയ സോഷ്യൽ മീഡിയയിലൂടെ പുതിയ രീതിയിലുള്ള മിഷൻ പ്രവർത്തനവും ഇതിലൂടെ ഫിയാത്ത് മിഷൻ ഉദ്ദേശിക്കുന്നു.

കൂടാതെ നോമ്പ് കാലത്ത്
കുഞ്ഞുങ്ങളിൽ നോമ്പ് കാല ചൈതന്യം നിലനിർത്താൻ ഉദ്ദേശിച്ചു കൊണ്ടുള്ള ” എനിക്കായ് എന്റെ ഈശോ ” എന്ന പേരിലുള്ള നോമ്പ്കാല പ്രാർത്ഥനാപുസ്തകവും സൗജന്യ വിതരണത്തിനായി തയ്യാറായി കഴിഞ്ഞു. ഇടവകൾക്ക് വേണ്ടിയുള്ള സൗജന്യ മിഷൻ എക്സിബിഷൻ പരിപാടികൾ, ബൈബിൾ പ്രിന്റിംഗിനായി പഴയ പേപ്പറുകൾ ശേഖരിക്കുന്ന പാപ്പിറസ് പദ്ധതി, മിഷൻ സെമിനാറുകൾ, മിഷൻ ധ്യാനങ്ങൾ, മിഷൻ ഒറീസ എന്നിവയും നോമ്പ് കാലത്ത് വിശ്വാസികൾക്ക് ആത്മീയമായി വളരാൻ സഹായിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്
9847599096

നിങ്ങൾ വിട്ടുപോയത്