ഹൃദയം നിറഞ്ഞ വേദനയോടെയും ദു:ഖത്തോടെയുമാണ് ബഹു.സെബാസ്റ്റ്യൻ ശങ്കുരിക്കൽ അച്ചൻ്റെ മരണവാർത്ത ഇപ്പോൾ അറിഞ്ഞത്.

മൂക്കന്നൂർ പള്ളിയിലെ വികാരിയായിരുന്ന കാലത്ത് അച്ചൻ്റെ അൾത്താര ശുശ്രൂഷിയായി കർബ്ബാനക്കു കൂടിയ നാൾമുതലാണ് വൈദീകനാവണമെന്ന സ്വപ്നം ഹൃദയത്തിൽ മുളയെടുത്തത്.

വീടുവെഞ്ചരിക്കാൻ വന്നപ്പോൾ “നീ വൈദീകനാവണം” എന്ന അച്ചൻ്റെ ആഹ്വാനം ദൈവവിളിയായി ഞാൻ കണക്കാക്കി. നിരവധി യുവജനങ്ങളെ പൗരോഹിത്യ ജീവിതത്തിലേക്ക് ആകർഷിച്ച അതി പ്രഗത്ഭനായ വൈദീകനായിരുന്നു ശങ്കുരിക്കലച്ചൻ.

പ്രസിദ്ധ ധ്യാനഗുരു,

സുറിയാനി ഭാഷാപണ്ഡിതൻ,

ഗായകൻ,

സംഘാടകൻ…..

അക്ഷരാർത്ഥത്തിൽ ദൈവം രൂപപ്പെടുത്തിയ ഒരു അത്ഭുത, അപൂർവ്വ പ്രതിഭ!

എറണാകുളം അങ്കമാലി അതിരൂപതയുടെ സ്വകാര്യ അഭിമാനമായിരുന്നു അച്ചൻ…

ഒരിക്കലും മറക്കാത്ത ആ ഓർമ്മകൾക്കു മുമ്പിൽ കണ്ണീർ പ്രണാമം😪🙏🙏🙏

ഫാ .പോൾ കൈപ്രമ്പാടൻ

Rev Dr Paul Kaiparambadan

നിങ്ങൾ വിട്ടുപോയത്