തിരുവനന്തപുരം : നിയുക്ത തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത തോമസ്.ജെ. നെറ്റോയുടെ മെത്രാഭിഷേക അനുമോദന ചടങ്ങുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മാർച്ച് 20 ഞായറാഴ്ച വൈകുനേരം 4:30ന് തിരുവനന്തപുരം സെൻറ്.ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച നടക്കുന്ന അനുമോദന ചടങ്ങിൽ മുൻ രൂപത അദ്ധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യം അദ്ധ്യക്ഷത വഹിക്കും.
സംഘാടക സമിതി ചെയർമാൻ ഡോ.ക്രിസ്തുദാസ്. ആർ. സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കത്തോലിക്ക ബാവ, കൊല്ലം രൂപത മെത്രാൻ പോൾ മുല്ലശ്ശേരി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, ഗതാഗതവകുപ്പ് മന്ത്രി ആൻ്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡോ.ശശി തരൂർ എം.പി. , വിൻസെൻറ് എം.എൽ.എ , തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, വർക്കല ശിവഗിരി മഠം പ്രസിഡൻറ് സച്ചിദാനന്ദ സ്വാമികൾ, പാളയം ഇമാം സുഹൈബ് മൗലവി തുടങ്ങിയവര്‍ പ്രസംഗിക്കും.
ചർച്ച് ഓഫ് സൗത്ത് ഇന്ത്യ മോഡറേറ്റർ ധർമ്മരാജ് റസാലം, തിരുവനന്തപുരം ഓര്‍ത്തഡോക്സ് സഭ മെത്രാപ്പോലീത്ത ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, നിരണം യാക്കോബായ സഭ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കുറിലോസ്, തിരുവനന്തപുരം മലങ്കര മാർത്തോമ്മാ സുറിയാനി സഭ മെത്രാപ്പോലീത്ത ജോസഫ് മാർ ബർണബാസ്, ജോർജ്ജ് ഓണക്കൂർ, കെ.ആർ.എൽ.സി.സി. സംസ്ഥാന സമിതി അംഗം ആൻ്റണി ആൽബർട്ട് എന്നിവരും ആശംസകൾ അറിയിക്കും. ഡോ. തോമസ് ജെ.നെറ്റോ മറുപടി പ്രസംഗം നടത്തും. പ്രോഗ്രാം കമ്മിറ്റി കൺവീനർ മോൺ.നിക്കോളാസ് റ്റി നന്ദി പ്രകാശിപ്പിക്കും.