വത്തിക്കാനിലെ സാൻ പിയത്രോ ബസിലിക്കയിൽ വരുന്ന തീർഥാടക സംഘങ്ങൾക്ക് ദേവാലയത്തിൻ്റെ ഇരുവശങ്ങളിലുള്ള ആൾത്താരകളിലും ചാപ്പലുകളിലും പ്രൈവറ്റായി വി. ബലി അർപ്പിക്കാൻ അനുവാദം ഉണ്ടായിരുന്നു.

എന്നാൽ മാർച്ച് മാസം 12 ന് വത്തിക്കാനിൽ നിന്ന് ഇറക്കിയ ഉത്തരവിൽ ബസിലികക്ക് അകത്തുള്ള 45 ചെറുഅൾത്താരകളിലും, 11 ചാപ്പലുകളിലും വി. കുർബാന അർപ്പിക്കുന്നത് നിർത്തിവച്ചു. കൂടാതെ തീർത്ഥാടകരായി വരുന്നവർക്ക് രാവിലെ 7 നും 8 നും ക്വയർ ചാപ്പലിലും, 7,30 ന് പാപ്പയുടെ സിംഹാസന അൾത്താരയിലും ഉള്ള വി. ബലി അർപ്പണത്തിൽ പങ്കുകാരാകാം എന്നും വത്തിക്കാനിൽ നിന്ന് നൽകിയ നിർദേശത്തിൽ പറയുന്നു.

കൂടാതെ പ്രൈവറ്റ് ആയി വി. ബലി അർപ്പിക്കണമെങ്കിൽ വത്തിക്കാൻ ഗ്രോട്ടോയിലുള്ള അൾത്താരകളിലും, ക്ലമെൻ്റയിൻ ചാപ്പലിലെ അൾത്താരയിലും വൈദികരോ, മെത്രാൻമാരുടെയോ കൂടെ വരുന്ന സംഘങ്ങൾക്ക് വി. കുർബാന അർപ്പിക്കാം. ലോകത്തിലെ വിവിധ ഭാഷകളിൽ വി. ബലി അർപ്പണങ്ങൾ സാൻ പിയത്രോ ബസിലിക്കയിൽ ദിവസവും നടന്നിരുന്നു.

എന്നാൽ ഇനി മുതൽ പരമ്പരാഗത രീതിയിൽ ലത്തീൻ ഭാഷയിലും, ഇറ്റാലിയൻ ഭാഷയിലും മാത്രമേ വി. ബലി അർപ്പണങ്ങൾ ഉണ്ടാകൂ. കൂടാതെ വി. ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ കബറിടം പോലെ മറ്റ് വിശുദ്ധരുടെ പേരിൽ ഉള്ള ചെറിയ അൾത്താരകളിൽ ബലി അർപ്പിക്കുന്നതിന് അനുവാദം ലഭിക്കില്ല.

കൂടാതെ രാവിലെ 8,30 മണി; 10,00 മണി; 11,00 മണി വൈകിട്ട് 5,00 മണിക്കും പൊതുവായ വി. ബലി അർപ്പണങ്ങൾ വി. പത്രോസിൻ്റെ ബസിലിക്കയിൽ പൊതുവായി ഉണ്ട്. വത്തിക്കാനിൽ നിന്ന് ഇറക്കിയ രേഖയിൽ ബസിലിക്കയുടെ ചുമതലയുള്ള കർദിനാൾ മൗറോ ഗമ്പേത്തിയല്ല ഒപ്പ് വച്ചിരിക്കുന്നത്, പകരം എക്സ്ട്രാഓർഡിനറി കമ്മീഷണറായ ആർച്ച്ബിഷപ്പ് മാരിയോ ജോർദാനോയാണ്.

റോമിൽ നിന്ന് ഫാ ജിയോ തരകൻ

എന്നാൽ മാർച്ച് മാസം 12 ന് വത്തിക്കാനിൽ നിന്ന് ഇറക്കിയ ഉത്തരവിൽ ബസിലികക്ക് അകത്തുള്ള 45 ചെറുഅൾത്താരകളിലും, 11 ചാപ്പലുകളിലും വി. കുർബാന അർപ്പിക്കുന്നത് നിർത്തിവച്ചു. കൂടാതെ തീർത്ഥാടകരായി വരുന്നവർക്ക് രാവിലെ 7 നും 8 നും ക്വയർ ചാപ്പലിലും, 7,30 ന് പാപ്പയുടെ സിംഹാസന അൾത്താരയിലും ഉള്ള വി. ബലി അർപ്പണത്തിൽ പങ്കുകാരാകാം എന്നും വത്തിക്കാനിൽ നിന്ന് നൽകിയ നിർദേശത്തിൽ പറയുന്നു.

കൂടാതെ പ്രൈവറ്റ് ആയി വി. ബലി അർപ്പിക്കണമെങ്കിൽ വത്തിക്കാൻ ഗ്രോട്ടോയിലുള്ള അൾത്താരകളിലും, ക്ലമെൻ്റയിൻ ചാപ്പലിലെ അൾത്താരയിലും വൈദികരോ, മെത്രാൻമാരുടെയോ കൂടെ വരുന്ന സംഘങ്ങൾക്ക് വി. കുർബാന അർപ്പിക്കാം.

ലോകത്തിലെ വിവിധ ഭാഷകളിൽ വി. ബലി അർപ്പണങ്ങൾ സാൻ പിയത്രോ ബസിലിക്കയിൽ ദിവസവും നടന്നിരുന്നു. എന്നാൽ ഇനി മുതൽ പരമ്പരാഗത രീതിയിൽ ലത്തീൻ ഭാഷയിലും, ഇറ്റാലിയൻ ഭാഷയിലും മാത്രമേ വി. ബലി അർപ്പണങ്ങൾ ഉണ്ടാകൂ. കൂടാതെ വി. ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ കബറിടം പോലെ മറ്റ് വിശുദ്ധരുടെ പേരിൽ ഉള്ള ചെറിയ അൾത്താരകളിൽ ബലി അർപ്പിക്കുന്നതിന് അനുവാദം ലഭിക്കില്ല.

കൂടാതെ രാവിലെ 8,30 മണി; 10,00 മണി; 11,00 മണി വൈകിട്ട് 5,00 മണിക്കും പൊതുവായ വി. ബലി അർപ്പണങ്ങൾ വി. പത്രോസിൻ്റെ ബസിലിക്കയിൽ പൊതുവായി ഉണ്ട്. വത്തിക്കാനിൽ നിന്ന് ഇറക്കിയ രേഖയിൽ ബസിലിക്കയുടെ ചുമതലയുള്ള കർദിനാൾ മൗറോ ഗമ്പേത്തിയല്ല ഒപ്പ് വച്ചിരിക്കുന്നത്, പകരം എക്സ്ട്രാഓർഡിനറി കമ്മീഷണറായ ആർച്ച്ബിഷപ്പ് മാരിയോ ജോർദാനോയാണ്.

റോമിൽ നിന്ന് ഫാ ജിയോ തരകൻ

നിങ്ങൾ വിട്ടുപോയത്