‘ശാലോം’ മലയാളം ചാനലിന് ഒരു പുതിയ മുഖം നൽകിയ പ്രിയപ്പെട്ട സിബിച്ചേട്ടൻ ഞങ്ങൾക്ക് ഒരു പ്രോഗ്രാം പ്രൊഡ്യൂസർ മാത്രമായിരുന്നില്ല. ദൈവം ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളോട് വിശ്വസ്തതയോടെ നിലകൊള്ളുക എന്നതാണ് യഥാർത്ഥ പ്രാർത്ഥനയെന്ന് ജീവിതംകൊണ്ട് അദ്ദേഹം കാണിച്ചുതന്നു.
തന്റെ മകനെ ഫിലിം പ്രൊഡക്ഷൻ പഠിക്കാൻ അയച്ചപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞ കാര്യം ഇന്നും എനിക്കോർമയുണ്ട്: ‘ശാലോമിനായി എനിക്ക് ചെയ്ത് തരാൻ കഴിയാത്തത് എന്റെ മോൻ ചെയ്യും. അതല്ലേ എനിക്ക് ദൈവത്തിനായി ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം.’
അപ്പോഴും ഇത്രയും പെട്ടെന്ന് അദ്ദേഹത്തിന്റെ ദൗത്യം അവസാനിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഇന്ന് അദ്ദേഹത്തിന്റെ മകൻ (ചാണ്ടി നാനാർ) ‘ശാലോം വേൾഡ്’ ഇംഗ്ലീഷ് ചാനലിൽ പ്രോഗ്രാം പ്രൊഡ്യൂസറാണ്.
അതുകൊണ്ടുതന്നെ സിബിച്ചേട്ടന്റെ ഓർമകൾ മരിക്കുന്നില്ല, ശുശ്രൂഷകൾ അവസാനിക്കുന്നുമില്ല! ഹൃദയം നിറഞ്ഞ പ്രാർത്ഥനയോടെ ശാലോമിന്റെ പ്രിയപ്പെട്ട സിബിച്ചേട്ടന് വിട!
Santo Thomas