പാഠ്യപദ്ധതി നവീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ സമിതി മുന്നോട്ടു വച്ചിരിക്കുന്ന കേരള പാഠ്യപദ്ധതി ചട്ടക്കൂടുകള്‍- സമൂഹ ചര്‍ച്ചക്കുള്ള കുറിപ്പ് എന്ന രേഖയെ വിമര്‍ശന വിധേയമായി വിശകലനം ചെയ്യുന്ന പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമാവുകയാണ്.

ഭാഗം ഒന്ന്- അറിവ് എങ്ങനെ നിര്‍മ്മിക്കപ്പെടുന്നു.

ഭാഗം രണ്ട്- മാതാ പിതാ ഗുരു സത്യം

ഭാഗം മൂന്ന് ഭാഷാനയത്തിലെ വൈകല്യങ്ങൾ

ഭാഗം – നാല് ചരിത്ര നിർമ്മിതിയിലെ പ്രശ്നങ്ങൾ.

ഭാഗം അഞ്ച് ചരിത്ര നിർമ്മിതിയിലെ പ്രശ്നങ്ങൾ.

ഭാഗം ആറ് കായിക പരിശീലനം സ്കൂൾ തലത്തിൽ.

ഭാഗം ഏഴ്- ലൈംഗിക വിദ്യാഭ്യാസം

ഭാഗം എട്ട്- സ്‌കൂള്‍ ഭരണം പഞ്ചായത്തിനോ…

എന്നിങ്ങനെ എട്ട് വീഡിയോകളാണ് ഈ പ്രഭാഷണ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കും പാഠ്യപദ്ധതിയുടെ ചട്ടക്കൂടുകളെ സംബന്ധിച്ച് കൂടുതല്‍ വിശാലമായ ധാരണയും കാഴ്ചപ്പാടും ഉണ്ടാകുന്നതിനും വിദ്യാഭ്യാസ നയത്തിലെ അപര്യാപ്തതകളെയും വൈകല്യങ്ങളെയും തിരിച്ചറിയുന്നതിനും, 42 വര്‍ഷത്തെ അദ്ധ്യാപന പരിചയമുള്ള ചിന്തകനും, എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. കെ.എം. ഫ്രാന്‍സിസ് പിഎച്ച്ഡി അവതരിപ്പിക്കുന്ന ഈ വീഡിയോകള്‍ സഹായകമാകുമെന്ന പ്രതീക്ഷയില്‍ നിങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു.

Prof. K.M. Francis’s Phd is for discussing Philosophy, Religion, Culture, and Economy. The views expressed in this channel are opinions and not truths. This platform is not attached to any organization and K M FRANCIS is responsible for all the opinions expressed here.

https://youtu.be/Q82XYubhwS4

നിങ്ങൾ വിട്ടുപോയത്