കൊച്ചി: അംബികാപുരം വ്യാകുലമാതാ പള്ളിയുടെസുവർണ്ണ ജൂബിലി ആഘോഷാരംഭം കുറിച്ചു
ത്യാഗ മനസ്കത ക്രൈസ്തവമുദ്രയാകണം : ആർച് ബിഷപ്പ് എമിരറ്റസ് ഫ്രാൻസിസ്കല്ലറക്കൽ,
കൊച്ചി: അംബികാപുരം വ്യാകുലമാതാ പള്ളിയുടെസുവർണ്ണ ജൂബിലി ആഘോഷാരംഭം കുറിച്ചു. കൊച്ചിൻ ഷിപ്പ്യാർഡ് യാഥാർഥ്യമാക്കിയതിൽ ചരിത്രപരമായ ത്യാഗത്തിന്റെ അമ്പത്തണ്ടാണ് കടന്നു പോയത്.. ആർച് ബിഷപ്പ് എമിരറ്റസ് ഫ്രാൻസിസ് കല്ലറക്കൽ അഭിപ്രായപ്പെട്ടു. ക്രൈസ്തവ ത്യാഗ മനസ്കത എന്നും മുഖമുദ്രയായി നിൽക്കണമെന്നും കൂട്ടിച്ചേർത്തു.
അംബികാപുരം വ്യാകുലമാതാ പള്ളിയുടെ സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊടി ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി കപ്പൽ `നിർമ്മാണശാലക്കുവേണ്ടി വരവുകാട്ട് കുരിശുപള്ളിയും, പൂർവ്വികരെ അടക്കം ചെയ്ത സിമിത്തേരിയും മാറ്റി അംബികാപുരം പള്ളി സ്ഥാപിതമായിട്ട് 50 വർഷം പൂർത്തിയാകുന്നു.
1960 ൽ കപ്പൽശാലക്കായി സ്ഥലമെടുപ്പ് ആരംഭിച്ചപ്പോൾ നിർദേശിക്കപ്പെട്ട പദ്ധതി പ്രദേശം മുഴുവൻ പെരുമാനൂർ ഇടവകയുടെ പരിധിയിലായിരുന്നു.
മൂന്നര നൂറ്റാണ്ടിൽപ്പരം വർഷം പഴക്കമുണ്ടായിരുന്ന വരവുകാട് കുരിശുപള്ളിയും പൂർവ്വികരുടെ അസ്ഥിയും മാംസവും അലിഞ്ഞു ചേർന്നിട്ടുള്ള സിമിത്തേരിയും ത്യജിക്കേണ്ടി വന്നപ്പോൾ പകരം സ്ഥാപിതമായതാണ് അംബികാപുരം വ്യാകുലമാതാവിന്റെ ദേവാലയം. ഭാരതചരിത്രത്തിൽ കീഴ്വഴക്കം കാണാൻ സാധിക്കാത്ത, ഒരു മഹാത്യാഗത്തിന്റെ പരിണിത ഫലമാണ് ഈ ദേവാലയം.
ഓരോ മാസവും വിവിധങ്ങളായിട്ടുള്ള കർമ്മ പരിപാടികളോടുകൂടി സെപ്റ്റംബറിൽ ജൂബിലി സമാപനവും വ്യാകുലമാതാവിന്റെ ക്രൊമ്പര്യ തിരുനാളും. ജൂബിലി ആഘോഷങ്ങൾക്ക് വികാരി ഫാ.ജസ്റ്റിൻ ആട്ടുള്ളി, സഹ വികാരി ഫാ.ഷാമിൻ ജോസഫ് തൈക്കൂട്ടത്തിൽ ജൂബിലി കൺവീനേഴ്സ് തദ്ദേവൂസ് തുണ്ടിപ്പറമ്പിൽ, ജോൺസൻ ചൂരപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകുന്നു.
ഫോട്ടോ അടിക്കുറിപ്പ്
50 വർഷം പൂർത്തിയാക്കിയ അംബികാപുറത്തിന്റെ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച് ആർച് ബിഷപ്പ് എമിരറ്റസ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ ജൂബിലിതിരി തെളിയിക്കുന്നു. കൺവീനർ ജോൺസൻ ചൂരപ്പറമ്പിൽ,സഹ വികാരി ഫാ.ഷാമിൻ ജോസ് തൈക്കൂട്ടത്തിൽ, കൺവീനർ തദ്ദേവൂസ് തുണ്ടിപ്പറമ്പിൽ, പ്രസുദേന്തി വിപിൻ ആഞ്ഞിപ്പറമ്പിൽ, വികാരി ജസ്റ്റിൻ ആട്ടുള്ളിൽ എന്നിവർ സമീപം