യഹോവ തനിക്കു ആരാണെന്നു
8 വിശേഷ നാമങ്ങൾ പറഞു കൊണ്ടാണു ഈ സങ്കീർത്തനം
ആരംഭിക്കുന്നതു.
യഹോവ എൻെറ കോട്ട
യഹോവ എൻെറ രക്ഷകൻ
യഹോവ എൻെറ ദൈവം
യഹോവ എൻെറ പാറ
യഹോവ എൻെറ പരിച.
യഹോവ എൻെറ രക്ഷയുടെ കൊമ്പു
യഹോവ എൻെറ ഗോപുരം.
ദാവിദു പറയുന്നു.
“ഞാൻ എൻെറ
കഷ്ടതയിൽ യഹോവയെ വിളിച്ചപേക്ഷിച്ചു. എൻെറ ദൈവത്തോടു നിലവിളിച്ചു”
വാ:4
നമ്മുടെ കണ്ണുനീരിനു മുമ്പിൽ
കരളലിയുന്ന ഒരു ദൈവമുണ്ടു.
നമ്മുടെ ഹ്രദയം നുറുങ്ങുമ്പോൾ
കർത്താവു ആകാശം ചായിച്ചിറങ്ങി കെരൂബിനെ വാഹനമാക്കി പറന്നു വരുന്നു.
മാത്രമല്ല ഉയരത്തിൽ നിന്നും
കൈനീട്ടി നമ്മെ പിടിച്ചു പെരുവെള്ളത്തിൽ നിന്നും
നമ്മെ വലിച്ചെടുക്കുന്നു. നമ്മുക്കു തുണ നിൽക്കുന്നു.
ദാവിദു പറയുകയാണു യഹോവ
എന്റെ അടുക്കലേക്കു ചാഞിറങ്ങിവരുവാൻ ചില കാരണങ്ങൾ ഉണ്ടു.
” അവന്റെ ചട്ടങ്ങളെ ഞാൻ വിട്ടുനടന്നീട്ടില്ല. ഞാൻ അവൻെറ
മുമ്പാകെ നിഷ്കളങ്കനായിരുന്നു.
അക്യത്യം ചെയ്യാതെ എന്നെതന്നെ കാത്തു.”
സങ്കീ 18:22,23
ദയാലുവോടു നീ ദയാലുവാകുന്നു
നിഷ്കളങ്കനോടുനീ നിഷ്കളങ്കൻ
നിർമ്മലനോടു നീ നിർമ്മലൻ
വക്രനോടു വക്രതയുള്ളവൻ.
എളിയവനെ രക്ഷിക്കുന്നവൻ
നിഗളികളെ താഴ്ത്തുന്നവൻ.
വാ:25-27
ദൈവതിരുമുമ്പാകെ പാപകറകളെ കഴുകികളഞ ദാവിദു പ്രത്യാശയോടെ പറയുന്നു
“നീ എൻെറ ദീപത്തെ കത്തിക്കും
എൻെറ ദൈവമായ യഹോവ
എന്റെ അന്ധകാരത്തെ പ്രകാശമാക്കും.നിന്നാൽ ഞാൻ
പടക്കൂട്ടത്തിൻെറ നേരെ പാഞു
ചെല്ലും. എൻെറ ദൈവത്താൽ
ഞാൻ മതിൽ ചാടി കടക്കും”