ആദരാജ്ഞലികൾ
വരാപ്പുഴ അതിരൂപത കെ.സി ബിസി മദ്യ വിരുദ്ധ സമിതി മുൻ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന പ്രിയ സുഹൃത്ത് ശ്രീ തങ്കച്ചൻ വെളിയിലിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം അറിയിക്കുന്നു.

മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളിയായിരുന്നു തങ്കച്ചൻ , ഓടി നടന്ന് പ്രവർത്തിച്ചു. വരാപ്പുഴയെ കേരളത്തിൽ ഒന്നാം സ്ഥാനത്ത് എത്തിച്ച് അവാർഡ് വാങ്ങി. കേരള യാത്ര വേളയിൽ നിരവധി സ്ഥലങ്ങളിൽ സ്വീകരണമൊരുക്കി. മദ്യവിരുദ്ധ വിഷയങ്ങൾ പഠിച്ച് ക്ലാസുകൾ നയിച്ചു : മികച്ച സംഘാടകനും പ്രസംഗകനും മനുഷ്യ സ്നേഹിയുമായിരുന്നു തങ്കച്ചൻ.

ആത്മാർത്ഥതയുടെ മനുഷ്യൻ വളരെ ഉത്തരവാദിത്വ ബോധത്തോടെ തന്നിലർപ്പിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റി. എന്നും സ്മരിക്കപ്പെടും
മദ്യവിരുദ്ധ പ്രസ്ഥാനങ്ങൾക്ക് വലിയ മുതൽക്കൂട്ടായിരുന്നു തങ്കച്ചൻ
ആത്മാവിന് നിത്യ ശാന്തി നേരുന്നു. കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു. ഒരിക്കൽക്കൂടി
കണ്ണീർ പ്രണാമം.

പ്രിയപ്പെട്ട തങ്കച്ചാ ഓർമ്മകളിൽ എന്നെന്നും ജീവിക്കും


അഡ്വ: ചാർളി പോൾ
സംസ്ഥാന ജനറൽ സെക്രട്ടറി
കേരള മദ്യ വിരുദ്ധ ഏകോപന സമിതി
8075789768

നിങ്ങൾ വിട്ടുപോയത്