കൊച്ചി: കെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ആഗോള പ്രൊ ലൈഫ് ദിനഘോഷം മാർച് 25 -ന്കൊച്ചിയില്‍ നടക്കും. കച്ചേരിപ്പടി ആശീര്‍ഭവനില്‍ അന്ന്രാവിലെ 9.30നു പ്രൊ ലൈഫ് പ്രേഷിത പ്രാര്‍ത്ഥനാ തീര്‍ത്ഥയാത്രയക്ക് സ്വീകരണം നല്‍കും. തുടര്‍ന്നു ആരാധനയുംപ്രതിനിധിസംഗമവും നടക്കും.
കേരളത്തിലെ 32 രൂപതകളിലെ പ്രൊ ലൈഫ് സമിതി പ്രവര്‍ത്തകര്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കും.ജീവന്റെ സംരക്ഷണം കുടുംബങ്ങളില്‍ എന്നതാണ് ഈ വര്‍ഷത്തെ മുഖ്യസന്ദേശം. 10.30ന് ആരംഭിക്കുന്ന പൊതുസമ്മേളനം കെസിബിസി പ്രസിഡന്റ് കാര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. വരാപ്പുഴ അര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അധ്യക്ഷത വഹിക്കും.
കെസിബിസി പ്രൊ ലൈഫ് സമിതിയുടെ പ്രഥമ ചെര്‍മാനായിരുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ മെമ്മോറിയല്‍ ജീവസമൃദ്ധി പുരസ്കാരം, മരണാനന്തര ബഹുമതിയായി ഒമ്പത് മക്കളുടെ പിതാവും പ്രൊ ലൈഫ് ശുശ്രുഷകനുമായിരുന്ന അറക്കപറമ്പില്‍ ആന്റണി എടാട്ടിന്റെ കുടുംബത്തിന് സമര്‍പ്പിക്കും. 25000രൂപയുടെ കാഷ് അവാര്‍ഡും മെമെന്റൊയും അടങ്ങുന്നതാണ് അവാര്‍ഡ്. സാധാരണ കുടുംബത്തില്‍ ജനിച്ച ആന്റണി, കുടുംബത്തെ സംരക്ഷിച്ചതോടൊപ്പം സഭയിലും സമൂഹത്തിലും ജീവന്റെ സംസ്കാരം സജീവമാക്കുവാന്‍ പരിശ്രമിച്ചിരുന്നു.
കൂടാതെ പ്രൊ ലൈഫ് രംഗത്തെ വിവിധ വ്യക്തികളെയും കുടുംബങ്ങളെയും ആദരിക്കുമെന്നും പ്രൊലൈഫ് സമിതി അറിയിച്ചു.
കെസിബിസി പ്രൊ ലൈഫ് സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ സിമെതി, പ്രസിഡന്റ് സാബു ജോസ്, എറണാകുളം മേഖലാ ഡയറക്ടർഫാ. സെബാസ്റ്റ്യന്‍ വലിയതാഴത്ത്, വരാപ്പുഴ അതിരൂപതാ ഡയറക്ടർ ഫാ. ആന്റണി കൊച്ചേരി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍, സംസ്ഥാന ട്രഷറർ ടോമി പ്ലാത്തോട്ടം ,അനിമേറ്റർമാരായ ജോർജ് എഫ് സേവ്യർ , സിസ്റ്റര്‍ മേരി ജോര്‍ജ്, വൈസ് പ്രെസിടണ്ടുമാരായ ജെയിംസ് ആഴ്ച്ചങ്ങാടൻ ,ഉമ്മച്ചൻ ചക്കുപുരയ്ക്കൽ , സെക്രട്ടറി മാര്ട്ടിന് ന്യൂനസ്, വർഗീസ് എം എ , എറണാകുളം മേഖലയുടെയും വരാപ്പുഴ അതിരൂപതാ സമിതിയുടെയും പ്രേസിടെണ്ട് ജോൺസൺ സി അബ്രഹാം,സിസ്റ്റര്‍ ജോസഫിൻ , എറണാകുളം മേഖലാ സെക്രട്ടറി ജോയ്സ് മുക്കുടം ,വരാപ്പുഴ അതിരൂപതാ സെക്രട്ടറി ലിസാ തോമസ്, ബേബി ചിറ്റിലപ്പള്ളി ,മേരി ഫ്രാന്‍സിസ്ക,തുടങ്ങിയവര്‍ പ്രസംഗിക്കും.
വരാപ്പുഴ അതിരൂപത നേതൃത്വം നൽകുന്ന സമ്മേളനത്തിൽ അതിരൂപതയിലെ എല്ലാ ഇടവകകളിൽ നിന്നും പ്രൊ ലൈഫ് ശുശ്രുഷകർ പങ്കെടുക്കും .