വത്തിക്കാനിൽ നിന്ന് ഇറക്കിയ സ്പിരിതുസ് ഡോമിനി എന്ന ഉത്തരവ് വഴിയാണ് കാനൻ നിയമത്തിൽ ഭേദഗതി വരുത്തിയത്. എന്നാൽ അവർക്ക് പുരോഹിത ശുശ്രൂഷകൾ ചെയ്യാൻ അവകാശം ഇല്ല എന്ന് രേഖയിൽ പറയുന്നുണ്ട്.
പ്രായപൂർത്തിയായ സ്ത്രീകൾക്കും വി. ബലി മധ്യേ സുവിശേഷ വായന ഒഴികെ എല്ലാ വായനകളും വായിക്കാനും, ശുശ്രൂഷകർ ആകാനും അനുവാദം നൽകുന്നു. സഭയുടെ ദൗത്യത്തിൽ അവരും പങ്കുകാർ ആണെന്നാണ് ഈ രേഖ പറയുന്നത്. എന്നാൽ ലത്തീൻ റീത്ത് പ്രകാരം വിവാഹം ആശീർവദിക്കാനും, മാമോദീസ പരികർമ്മം ചെയ്യാനും, മൃതസംസ്കാരം നടത്താനും അനുവാദം ഇല്ല എന്നും ഇതിൽ പറയുന്നുണ്ട്.
ആദിമസഭയിൽ ഉണ്ടായിരുന്ന സ്ത്രീ മ്ശംശാന എന്ന സ്ഥാനം പുനസ്ഥാപിക്കാൻ കമ്മീഷൻ നിലവിൽ ഉണ്ടെങ്കിലും കൂടുതൽ എതിർപ്പുകൾ കാരണം മാറ്റിവെച്ചു. ഈ രേഖ പുറത്ത് ഇറക്കിയതോടൊപ്പം വിശ്വാസതിരുസംഘം തലവൻ കർദിനാൾ ലദാരിയ ഫെററിന് ഫ്രാൻസീസ് പാപ്പാ കത്ത് അയക്കുകയും ചെയ്തിട്ടുണ്ട്.
ഫാ ജിയോ തരകൻഹോളി ക്രോസ് യൂണിവേഴ്സിറ്റി റോം.