മാർക്കസ് പൊന്തിയസ്സ് പീലാത്തോസ്==

ആദ്യ ചക്രവർത്തി അഗസ്തസ് സീസറിൻറെ കീഴിൽ, 27 BC യിൽ സ്ഥാപിതമായ വിശാല റോമൻ സാമ്രാജ്യത്തിൻറെ (27 BC – 286 AD) തലസ്ഥാനം റോം. റോമൻ സാംബ്രാജ്യത്തിൻറെ അധികാരപരിധിയിൽ പെട്ട ജൂത-ജൂഡിയാ പ്രവിശ്യയിലെ അഞ്ചാമത് ഗവർണ്ണർ ആയിരുന്നു, പൊന്തിയസ്സ് പീലാത്തോസ്.

പിലാത്തോസിനെ ഗവർണ്ണർ പദവിയിൽ നിയമിച്ചത്, തിബേരിയസ്സ് സീസർ, AD 26 മുതൽ 36 വരെ 10 വർഷം പീലാത്തോസ് അധികാരത്തിലിരുന്നു. ക്രിസ്തുവിനെ വിസ്തരിച്ചു, ക്രൂശിൽ തറച്ചു വധിക്കാൻ ഉത്തരവിട്ടതിലൂടെ പീലാത്തോസ് അമരത്വം പ്രാപിക്കുന്നു.അപ്പോസ്തോലിക സുവിശേഷങ്ങളിലും, AD 325 -ലെ ആഗോള ക്രൈസ്തവ വിശ്വാസ പ്രമാണത്തിലും പീലാത്തോസ് സ്ഥാനം പിടിക്കുന്നു. ഈജിപ്ഷ്യൻ-എത്തിയോപ്യൻ ഓർത്തോഡോക്സ് സഭകളിൽ, വിശുദ്ധ പദവിയിലുള്ള വ്യക്തികൂടിയാണ്, പീലാത്തോസ്.1961 -ൽ ഇറ്റലിയിലെ സിസേറിയ മാരിടീമാ – യിൽ നടന്ന പുരാവസ്തു ഉത്‌ഖനനത്തിൽ (Dr. Antonio Frova) , തിബെര്ര്യാസ്-പിലാത്തോസിൻറെ ഭരണ കാലഘട്ടം ശരിവെക്കുന്ന തെളിവുകൾ ലഭിച്ചു.AD 36 -ൽ, പീലാത്തോസിനു തൻറെ പദവി അകാലത്തിൽ രാജിവെക്കേണ്ടി വന്നു.ക്രിസ്തുവിൻറെ വിചാരണക്ക് ശേഷo, “ഇവനിൽ ഞാനൊരു കുറ്റവും കാണുന്നില്ല” എന്ന് തീർപ്പു കൽപ്പിച്ചിട്ടും, ക്രൂശു മരണത്തിനു വിധിക്കേണ്ടി വന്നത്, വിധിയുടെ പേരിൽ ഒരു ജൂത കലഹം കണക്കുകൂട്ടിയതുകൊണ്ടാണ്; തൻറെ പദവി നഷ്ടപ്പെടും എന്ന് പീലാത്തോസ് ഭയപ്പെട്ടു .ക്രിസ്തുവിനു പകരം പെരുന്നാൾ-ഇളവായി, “യേശ്വ ബാർ അബ്ബാസിനെ ” നെ വിട്ടയച്ചു. റോമക്കാർക്ക് എതിരെ പൊരുതിയ ജൂത തീവ്രവാദി (Zealot) ആയിയിരുന്നു, റോമൻ ജയിലിൽ കഴിഞ്ഞ ബാറാബാസ്സ്. ബറാബാസിന് പകരം ക്രിസ്തുവിനെ തുറങ്കലിൽ അടച്ചുകൊണ്ടു വിധി പ്രസ്താവിക്കാനും പീലാത്തോസ് തയ്യാറായില്ല എന്ന് നിരീക്ഷിക്കേണ്ടതുണ്ട്. ജൂത ആവശ്യപ്രകാരം, വധശിക്ഷക്ക് തന്നെ ഏൽപ്പിച്ചുകൊടുത്തു.

പീലാത്തോസ് ഇറ്റലിയിൽ അടുത്ത് ജനിച്ചു. റോമൻ സാംനൈറ്റ് പ്രഭു കുടുംബം. സീസർ തിബേരിയസിന്റെ ഉറ്റ സുഹൃത്തും ഭരണകാര്യ ഉപദേഷ്ട്ടാവുമായിരുന്ന ലുസിയൂസ് സേജാനാസിന്റെ ശുപാർശയിലും താൽപ്പര്യത്തിലും, ജൂഡിയായിലെ ഗവർണ്ണർ പദവിയിൽ തിബേരിയസ് സീസർ അവരോധിച്ചു.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. AD 39 -ൽ പീലാത്തോസിൻറെ മരണവും ദുരൂഹതകൾ നിറഞ്ഞതാണ്.

ക്രിസ്തുവിൻറെ വിചാരണ സമയത്തു തന്നെ പീലാത്തൊസ് ക്രിസ്തുവിൻറെ പ്രാഭവത്തിനു കീഴടങ്ങി. ഭാര്യ ക്ളോഡിയ പ്രോക്കുള ക്രിസ്തുവിനെ സംബന്ധിച്ച് ദുസ്വപ്നങ്ങൾ കണ്ടിരുന്നു.ക്രിസ്തുവിനെ വധ ശിക്ഷക്ക് ഏൽപ്പിച്ചുകൊടുത്തു ജൂത ലഹള ഒഴിവാക്കുവാൻ പിലാത്തോസിനു കഴിഞ്ഞു എങ്കിലും, AD 36 -ലെ അപ്രതീക്ഷിത സമരിയൻ ലഹളയും കൂട്ടക്കുരുതിയും ഒഴിവാക്കാൻ പീലാത്തോസിനു കഴിഞ്ഞില്ല. പീലാത്തോസ് ആരോപണ വിധേയനായി. വിമർശിക്കപ്പെട്ടു. സമരിയരുടെ അപ്രീതിക്ക് പാത്രമായി.

സുപ്രധാന തൊണ്ടി=

റോമൻ സാമ്രാജ്യം വിചാരണ ചെയ്തു വധ ശിക്ഷക്ക് വിധേയമാക്കി , ജൂതരുടെ മുൻകരുതൽ നിർദേശപ്രകാരം മുദ്രവച്ച കല്ലറയിൽ അടക്കം ചെയ്തു, കാവൽ ഏർപ്പെടുത്തിയ മൃതശരീരം മൂന്നാം നാൾ അപ്രത്യക്ഷമായി എന്നത് റോമൻ സീസർക്കു മാനക്കേടുണ്ടാക്കി.ഇതിൻറെ ഉത്തരവാദിത്തം സ്വാഭാവികമായും പിലാത്തോസിൽ ചെന്ന് നിന്നു. “അവൻറെ ശിഷ്യന്മാർ ശരീരം മോഷ്ടിച്ചു കൊണ്ടുപോയി” എന്ന് മുഖം രക്ഷിക്കാൻ ഔദ്യോഗിക വ്യാഖ്യാനം വന്നു എങ്കിലും, സുപ്രധാന തൊണ്ടിയായ ശരീരം കണ്ടെത്തുന്നതിൽ “സൂര്യൻ അസ്തമിക്കാത്ത റോമാ സാമ്രാജ്യം” ഫലത്തിൽ പരാജയപ്പെട്ടു.മുൻപും, ജൂത മത വികാരങ്ങൾ വൃണപ്പെടുത്തിയതിൻറെ പേരിൽ പീലാത്തൊസ് വിമർശിക്കപ്പെട്ടിരുന്നു. ഇതുകൂടി കണക്കിലെടുത്താണ്, ജൂതരുടെ ഇഷ്ടത്തിന് ക്രിസ്തുവിനു വധ ശിക്ഷ വിധിക്കുന്നതും, അധികാരം നിലനിർത്തുന്നതും.സമരിയൻ ലഹള വിഷയത്തിൽ പീലാത്തോസ് സീസറിനു മുൻപാകെ വിചാരണക്ക് ഉത്തരവായി (AD 36). തിബേരിയസിനെ മുൻപാകെ ഹാജരാവാൻ പീലാത്തോസ് പുറപ്പെട്ടു എങ്കിലും , രോഗി ആയിരുന്ന തിബെര്യാസ് മരിക്കുകയും (AD 37) , തുടർന്ന് പീലാത്തോസ് രാജിവെക്കുകയും ചെയ്തു.

AD 39 -ൽ പീലാത്തോസിൻറെ മരണം =================================ദുരൂഹമാണ്. തിബേരിയസ്സിനു പിന്നാലെ അധികാരമേറ്റ സീസർ കലിഗുള പീലാത്തോസിനെ വധിച്ചു എന്നും, വധ ശിക്ഷ ഭയന്ന് പീലാത്തൊസ് ആത്മഹത്യ ചെയ്തുവെന്നും രണ്ടു പാരമ്പര്യമുണ്ട്. അതല്ല, നാടുകടത്തപ്പെട്ടു എന്ന് മറ്റൊരു പ്രമുഖ വ്യാഖ്യാനവും ഉണ്ട്.”നസ്രായൻ ക്രിസ്തു, ജൂതരുടെ രാജാവ്” എന്ന് കുരിശിനു മുകളിൽ പീലാത്തോസ് ഉത്തരവായി വിധി -ചാർത്ത് എഴുതി വച്ചിരുന്നു. “ജൂതരുടെ രാജാവ് എന്ന് ഇവൻ അവകാശപ്പെട്ടു” എന്നാണ് എഴുതേണ്ടത് എന്ന് ജൂത പ്രമാണിമാർ തിരുത്ത് ആവശ്യപ്പെട്ടുവെങ്കിലും, പീലാത്തൊസ് വഴങ്ങിയില്ല: “ഞാൻ എഴുതിയത് എഴുതി” എന്ന് ഒരു തരത്തിൽ തൻറെ വിശ്വാസം പ്രഖ്യാപിക്കുകയാണ്‌പകരം ഉത്തരവായത്.നിരവധി റോമൻ ഉന്നത ഉദ്യോഗസ്ഥരെപ്പോലെ, പീലാത്തോസും ഭാര്യ ക്ളോഡിയായും ക്രിസ്തുമതം സ്വീകരിക്കുകയും നാടുകടത്തപ്പെടുകയും ചെയ്തു എന്ന പാരമ്പര്യത്തിന് മുന്തൂക്കo.. .വിഖ്യാത റോമൻ-ജൂത ചരിത്രകാരൻ ഫ്ലാവിയസ് ജോസീഫസിൻറെ രണ്ടു പ്രമുഖ കൃതികളിലും (Jewish War , Antiquity of the Jews ) പീലാത്തോസ് പരാമർശിക്കപ്പെടുന്നുണ്ട്. ഒന്നാം നൂറ്റാണ്ടിൻറെ പ്രമുഖ ജൂത-റോമൻ ചരിത്ര രേഖയാണ് ജോസീഫസിൻറെ കൃതികൾ

ചിത്രം:==

====1 . പിലാത്തോസിൻറെ വാഴ്ച്ച രേഖപ്പെടുത്തിയ കൽഫലകo

2 . “പിലാത്തോസിന്റേത്” എന്ന് രേഖപ്പെടുത്തിയ അധികാര-മുദ്ര മോതിരം. ഹേറോദിന്റെ കൊട്ടാരത്തിൽ നിന്നു കണ്ടെടുക്കപ്പെട്ടു. ഭരണ വിഷയങ്ങളിൽ മുദ്ര മോതിരം ധരിക്കേണ്ടതുണ്ട്.

3 . പീലാത്തോസ് ഇറക്കിയിരുന്ന റോമൻ വെങ്കല നാണയങ്ങൾ. (AD 29 -31)

4 .പീലാത്തോസ് പണികഴിപ്പിച്ച പട്ടണ തെരുവ്

.5. പീലാത്തോസ്-ക്രിസ്തു വിചാരണ നടന്നത്, ഉയർന്നുകാണുന്ന കെട്ടിടത്തിൻെ താഴെയുള്ള തട്ടിലാണ് എന്നു ഗവേഷകർ അനുമാനിക്കുന്നു. (ഇസ്രായേൽ മ്യുസിയം / IAA)

Anil G George

നിങ്ങൾ വിട്ടുപോയത്