നിരാഹാരസമരത്തിൽ നിന്നു പിന്മാറാൻ അഭ്യർത്ഥിച്ചുകൊണ്ടുള്ള പെര്മനെന്റ് സിനഡ്ന്റെ കത്ത്

പ്രസ്താവന

2022 മാർച് 2-ാം തിയതി ഓൺലൈനായി കൂടിയ സീറോമലബാർസഭ പെർമനൻറ് സിനഡിന്റെ സമ്മേളനം, സിനഡിന്റെ തീരുമാനമനുസരിച്ചുള്ള വിശുദ്ധ കുർബാനയർപ്പണം എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കണമെന്ന ആവശ്യവുമായി നടന്നുവരുന്ന മരണം വരെയുള്ള നിരാഹാരസമരത്തെക്കുറിച്ചു ചർച്ച ചെയ്തു.

സഭാസിനഡിന്റെ തീരുമാനമനുസരിച്ചുള്ള വിശുദ്ധ കുർബാനയർപ്പണ രീതി നടപ്പിലാക്കികിട്ടാനുള്ള സഭാമക്കളുടെ ആവശ്യം തികച്ചും ന്യായയുക്തമാണ്. എന്നിരുന്നാലും മരണം വരെയുള്ള നിരാഹാരസമരം ക്രൈസ്തവ ചൈതന്യത്തിനു നിരക്കുന്നതല്ല. ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി എറണാകുളം അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു നിരവധി നിവേദനങ്ങൾ പരിശുദ്ധ സിംഹാസനത്തിനു ലഭിച്ചിട്ടുള്ളതിനാൽ, സഭാനിയമ പ്രകാരമുള്ള കൃത്യമായ ഒരു വിശദീകരണം അധികം താമസിയാതെ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. അതിനാൽ, ഇപ്പോൾ നടത്തിവരുന്ന മരണംവരെയുള്ള നിരാഹാരസമരത്തിൽ നിന്നു പിന്മാറാൻ ബന്ധപ്പെട്ട എല്ലാവരോടും പെർമനൻറ് സിനഡ് അഭ്യർത്ഥിക്കുന്നു.

ഫാ. വിൻസെന്റ് ചെറുവത്തൂർ

മേജർ ആർക്കി എപ്പിസ്കോപ്പൽ ചാൻസലർ

നിങ്ങൾ വിട്ടുപോയത്